ഭാര്യ ചുംബിച്ചതിന് ഭര്*ത്താവ് വിവാഹബന്ധം വേര്*പ്പെടുത്തി. സൌദി അറേബ്യയിലാണ് സംഭവം. പക്ഷേ ഭാര്യ ചുംബിച്ചത് ഭര്*ത്താവിനെയല്ല. അതാണ് പ്രശ്നമായത്. ഒരു കുതിരയെ ചുംബിച്ചതിനാണ് ഭര്*ത്താവ് ഈ കടുംകൈ ചെയ്തത്.

ഭാര്യ തന്റെ ഫാമിലെ കുതിരയെ ചുംബിക്കുന്ന ചിത്രമാണ്* ഭര്*ത്താവിനെ ചൊടിപ്പിച്ചത്*. റിയാദിലെ സ്വന്തം വീട്ടിലെ കുതിരയുമായി മൂക്കുരുമ്മുന്ന ചിത്രം സോഷ്യല്* നെറ്റ്*വര്*ക്ക്* സൈറ്റ്* പേജില്* ഭാര്യ നല്*കിയിരുന്നു. ഇത്* കണ്ടതാണ്* ഭര്*ത്താവിനെ ഈ കടുംതീരുമാനത്തിന് പ്രേരിപ്പിച്ചത്*.

അതേസമയം താന്* ചെയ്*തതിലോ കാര്യങ്ങള്* ഇങ്ങിനെയെല്ലാം സംഭവിച്ചതിലോ ഭാര്യയ്*ക്ക് തെല്ലും സങ്കടമോ ഞെട്ടലോ ഇല്ല. മനുഷ്യരെയും മൃഗങ്ങളെയും തിരിച്ചറിയാത്ത ഒരുത്തനെ കെട്ടിയവനായി വേണ്ടായെന്നാണ് ഭാര്യയുടെ പ്രതികരണം. മാത്രമല്ല ചിത്രത്തേക്കുറിച്ച്* അഭിമാനം കൊള്ളാനും അവര്* തയ്യാറായി. അറേബ്യന്* കുതിരകളോടുള്ള തന്റെ പ്രേമം നാട്ടുകാര്* ഇതോടെ അറിഞ്ഞല്ലോ എന്നാണ് ഭാര്യയുടെ ഭാഷ്യം.


More Stills


Keywords:Wife ,Husband,Divorse,animals,horse,Arabian horse,network