മാസ്റ്റര്* ബ്ലാസ്റ്റര്* സച്ചിന്* ടെണ്ടുല്*ക്കര്* ക്രിക്കറ്റില്* നിന്ന് വിരമിക്കുന്നു. ബിസിസിഐ പ്രസിഡന്റിനയച്ച കത്തിലാണ് സച്ചിന്* വിരമിക്കല്* പ്രഖ്യാപിച്ചത്.


വെസ്റ്റിന്*ഡീസിനെതിരായ രണ്ടാം ടെസ്റ്റ് കളിച്ച് വിരമിക്കാനാണ് ആഗ്രഹിക്കുന്നതെന്നും സച്ചിന്* പറഞ്ഞു. നവംബറില്* വെസ്റ്റ് ഇന്*ഡീസിനെതിരെ നടക്കുന്ന ടെസ്റ്റ് പരമ്പരയില്* സച്ചിന്* 200 ടെസ്റ്റ് പൂര്*ത്തിയാക്കും. തന്റെ സ്വന്തം മണ്ണില്* നടക്കുന്ന മത്സരത്തിലൂടെ ക്രിക്കറ്റില്* നിന്നും വിടപറയുകയാണെന്ന് സച്ചിന്* കത്തില്* വ്യക്തമാക്കിയിട്ടുണ്ട്.

ഇന്ത്യയ്ക്ക് വേണ്ടി കളിക്കുക എന്നത് തന്റെ സ്വപ്*ന സാക്ഷാത്ക്കാരമാണെന്നും കഴിഞ്ഞ 24 വര്*ഷമായി അതിന് സാധിച്ചെന്നും ഇരുനൂറാം ടെസ്റ്റോടെ കരിയര്* അവസാനിപ്പിക്കാനാണ് തീരുമാനമെന്നും സച്ചിന്* കത്തില്* പറയുന്നു.

ഇന്ത്യന്* ടീമിനെ പ്രതിനിധീകരിച്ച് ലോകരാജ്യങ്ങളുമായി മത്സരിക്കാന്* സാധിച്ചത് തന്നെയാണ് ഏറ്റവും വലിയ ഭാഗ്യമെന്നും ക്രിക്കറ്റില്ലാത്ത ജീവിതത്തെ കുറിച്ച് സങ്കല്*പ്പിക്കാവില്ലെന്നും സച്ചിന്* പറയുന്നുണ്ട്.

നേരത്തെ തന്നെ ഏകദിന ക്രിക്കറ്റില്* നിന്നും വിരമിച്ച സച്ചിന്* ടെസ്റ്റിലും ഏകദിനത്തിലുമായി 100 സെഞ്ചുറികളും അടിച്ചെടുത്തിട്ടുണ്ട്. ക്രിക്കറ്റില്* 50000 റണ്*സ് നേടിയ ഏക താരവും സച്ചിനാണ്. 198 ടെസ്റ്റ് ക്രിക്കറ്റുകളില്* നിന്നായി 15,837 രറണ്*സാണ് സച്ചിന്* നേടിയത്.

ഇതില്* 51 സെഞ്ച്വറികളും 67 അര്*ധ സെഞ്ച്വറികളും ഉള്*പ്പെടുന്നു. 463 ഏകദിന മത്സരങ്ങള്* കളിച്ച സച്ചിന്* 49 സെഞ്ച്വറികളും 96 അര്*ധ സെഞ്ച്വറികളുമടക്കം 18426 റണ്*സ് സ്വന്തമാക്കിയിട്ടുണ്ട്. ക്രിക്കറ്റിന്റെ പുതിയ പതിപ്പായ ട്വന്റി 20യിലും മാസ്റ്റര്* ബ്ലാറ്റര്* കഴിവു തെളിയിച്ചു.

96 ഐപിഎല്* മത്സരങ്ങളില്* നിന്നും 2797 റണ്*സാണ് അദ്ദേഹം നേടിയത്. ഇതില്* ഒരു സെഞ്വറിയും ഉള്*പ്പെടുന്നുണ്ട്.


Sachin TEndulkar More stills



Keywords: Sachin Tendulkar,Master Blaster,Little Master,oneday cricket,IPL,BCCI,cricket news,sports news,Sachin REtirement news