തടിക്കുമെന്ന് പേടിച്ച് ചോറില്* കൈവക്കാത്തവരുണ്ട്. എന്നാല്* അരിക്ക് ധാരാളം ഗുണങ്ങളുമുണ്ട്. എന്നാല്* ഇത്തരം ഗുണങ്ങള്* ലഭിക്കണമെങ്കില്* തവിടു കളയാത്ത അരി ഉപയോഗിക്കണമെന്ന് മാത്രം. അരിയില്* കൊളസ്*ട്രോള്* അടങ്ങിയിട്ടുണ്ട്. ഇത് നല്ല കൊളസ്*ട്രോളാണ്. തലച്ചോറിന്റെ ശരിയായ പ്രവര്*ത്തനത്തിന് സഹായിക്കുന്ന കാര്*ബോഹൈഡ്രേറ്റുകളും ഇതില്* അടങ്ങിയിട്ടുണ്ട്. രക്തസമ്മര്*ദമുള്ളവര്*ക്ക് ചേര്*ന്ന ഭക്ഷണമാണ് അരി. ഇതില്* സോഡിയം തീരെ കുറവായതു കൊണ്ട് ബിപിയുള്ളവര്* ഇത് കഴിക്കുന്നത് നല്ലതാണ്. റൈസ് ബ്രാന്* ഓയില്* ഹൃദയാരോഗ്യത്തിന് നല്ലതാണ്. തവിട് കളയാത്ത അരിയിലെ നാരുകള്* ക്യാന്*സര്* സെല്ലുകള്* ശരീരത്തില്* വളരുന്നത് തടയും. ചോറുണ്ടാല്* ക്യാന്*സര്* വരാന്* സാധ്യത കുറവെന്നര്*ത്ഥം. മൂന്നു മാസം വരെ സൂക്ഷിച്ചു വയ്ക്കുന്ന നെല്ലിന് ഔഷധഗുണമുണ്ട്. ഇത് വയറിളക്കത്തിനുള്ള മരുന്നായി ഉപയോഗിക്കുന്ന രീതി നിലവിലുണ്ട്. കഞ്ഞിവെള്ളത്തില്* ഉപ്പിട്ട് കുടിയ്ക്കുന്നതും നല്ലതാണ്. അരിപ്പൊടി ചര്*മത്തിലെ പിഗ്മെന്റേഷനുള്ള മരുന്നാണ്. മുഖക്കുരുവിനും ഇത് നല്ലതാണ്. തടി കൂട്ടുമെന്നു പറഞ്ഞ് ചോറിനെ പൂര്*ണമായും കൈവിടേണ്ടെന്നര്*ത്ഥം.


More Stills



Keywords:Rice,colostrol,Cancer cells,kanji water,Blood pressure,fat