അന്നെന്*റെ ഹൃദയത്തിലൊരു പുഴയൊഴികിയിരുന്നു.
സ്നേഹത്തിന്*റെ ദിശ തേടി,
സഹിഷ്ണതയുടെ താളത്തില്*
നിശബ്ദതമായി ഒഴുകിയിരുന്ന പുഴ.

ഇന്നവിടം കലുഷിതമാണ്*.
ദിക്കു തെറ്റി മലിനമായി,തേടിയ സ്നേഹം
ഏറെ ആഴങ്ങളിലേയ്ക്കു പാലായനം
ചെയ്തുവെന്ന തിരിച്ചറിവില്* സംജാതമായ വേലിയെറ്റത്തില്* പിറന്ന
രൗദ്ര നീരസങ്ങള്* അണപൊട്ടിയൊഴുകുന്ന പുഴ.

ഇനിയുമൊരു വേനലിനപ്പുറം വിഷം വഹിയ്ക്കുന്നൊരു
നീരോഴുക്കായി നീയെന്നിലണയുമെന്ന പ്രതിക്ഷ
മൗനപരിയവസിയായ വിഷാദരാഗത്തെ വീണ്ടുമുണര്*ത്തുന്നു..


Keywords:songs,poems,kavithakal,love songs,love poems