പ്രശസ്ത സംഗീത സംവിധായകന്* കെ രാഘവന്* മാസ്റ്റര്* അന്തരിച്ചു.


തലശ്ശേരി സഹകരണ ആസ്പത്രിയില്* ഇന്നു പുലര്*ച്ചെ 4.30നായിരുന്നു രാഘവന്* മാസ്റ്ററുടെ (99) അന്ത്യം.

വെള്ളിയാഴ്ച വൈകീട്ട് ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടര്*ന്നാണ് ആശുപത്രിയില്* പ്രവേശിപ്പിച്ചത്.

സംസ്*കാരം നാളെ 2മണിക്ക് തലശ്ശേരിയിലെ തലായി ശ്മശാനത്തില്* നടക്കും. നാളെ രാവിലെ 11 വരെ തലശ്ശേരിയിലെ വസതിയിലും, അതിന് ശേഷം തലശ്ശേരിയിലെ ബി എല്* പി സ്*കൂളിലും മൃതദേഹം പൊതുദര്*ശനത്തിന് വെയ്ക്കും.

മലയാളത്തിന്റെ തനതായ ഗാനശാഖയ്ക്ക് തുടക്കം കുറിച്ച മാസ്റ്റര്*ക്ക് 2010 ല്* പത്മശ്രീ പുരസ്*കാരവും 1997 ല്* ജെ സി ഡാനിയല്* പുരസ്*കാരവും ലഭിച്ചിട്ടുണ്ട്.

രണ്ട് തവണ സംസ്ഥാനസര്*ക്കാരിന്റെ പുരസ്*കാരം ലഭിച്ചിട്ടുണ്ട്.തമിഴ് ഹിന്ദി ഗാനങ്ങളില്* നിന്നും മലയാള ചലച്ചിത്രസംഗീതത്തെ വഴിമാറ്റിനടത്തിയ അതുല്യപ്രതിഭയായിരുന്നു മാസ്റ്റര്*.

മമ്മുട്ടിയുടെ പുറത്തിറങ്ങാനിരിക്കുന്ന ബാല്യകാലസഖിയിലേത് അടക്കം 400 ലേറ ചിത്രങ്ങള്* സംഗീതസംവിധാനം നിര്*വഹിച്ചു.K Raghavan Master More stillsKeywords:K Raghavan Master,Music Director Raghavan Master, Mammootty,Balyakalasakhi,K C Daniel Award,BPL School,padmasree Award