ആശുപത്രിയില്* ബില്ലടക്കാന്* പണമില്ലാത്തതിനാല്* യുവാവ് തന്റെ കാല്* ഹാക്*സോ ബ്ലേഡും കത്തിയുമുപയോഗിച്ച്* മുറിച്ചുമാറ്റി. കാലില്* രക്*തയോട്ടം തടസ്സപ്പെട്ടതുമൂലം വിഷമിച്ചിരുന്ന സെന്* യാന്*ലിയാങ്* എന്നയാളാണ് ഇങ്ങനെ ചെയ്തതത്. കഴിഞ്ഞവര്*ഷം നടന്ന സംഭവം ഇപ്പോഴാണ് പുറത്തറിയുന്നത്.

രക്*തയോട്ടം തടസ്സപ്പെടുന്നതോടെ കാലില്* കഠിനവേദനയുണ്ടായതിനെത്തുടര്*ന്ന് യാന്*ലിയാങ്* ആശുപത്രിയിലെത്തിയപ്പോള്* പരിശോധിച്ചശേഷം കാല്* മുറിച്ചു മാറ്റണമെന്ന് ഡോക്*ടര്* പറഞ്ഞു.

പക്ഷേ, ആശുപത്രി ബില്ലടയ്*ക്കാന്* യാന്*ലിയാങിന്റെ കൈയില്* പണമുണ്ടായിരുന്നില്ല. അതിനാല്* ഡോക്ടറോട് പറയാതെ അയാള്* വീട്ടിലേക്ക്* മടങ്ങി. ആശുപത്രിയില്* നിന്ന്* ലഭിച്ച വേദനസംഹാരി കഴിച്ചു. ഒടുവില്* മൂന്ന്* മാസം കൂടി മാത്രമേ ആയുസ്സുളളൂവെന്ന്* ഡോക്*ടര്*മാര്* അറിയിച്ചു .ഇതോടെയാണ് കാല്* സ്വയം മുറിച്ചുകളയാന്* ഇയാള്* തീരുമാനിച്ചത്.

കത്തിയും ഹാക്*സോ ബ്ലേഡും ഉപയോഗിച്ച്* തന്റെ വലതുകാല്* അരയ്*ക്ക് ആറ്* ഇഞ്ച്* താഴെവച്ച്* മുറിച്ചുമാറ്റി. സ്വന്തം മുറിയില്* വച്ചായിരുന്നു ഈ ശസ്ത്രക്രിയ
രക്*തപ്രവാഹം തടയാന്* കാലിനു മുകളില്* മുറുക്കി കെട്ടിയിരുന്നു.

പക്ഷേ യാന്*ലിയാങിന്റെ പ്രാകൃത ശസ്*ത്രക്രിയ വിജയമായിരുന്നുവെന്ന് ഡോക്ടര്*മാര്* പറഞ്ഞു. പക്ഷേ രക്*തം കട്ടപിടിക്കുന്ന അസുഖം മൂലം ഇപ്പോള്* രണ്ടാമത്തെ കാലും മുറിച്ചു മാറ്റണമെന്ന്* ഡോക്*ടര്*മാര്* ഉപദേശിച്ചിരിക്കുകയാണ്*.

യാന്*ലിയാങ്* ഇത്തവണ സ്വയം ശസ്*ത്രക്രിയക്ക്* മുതിരില്ല. ശസ്ത്രക്രിയയെക്കുറിച്ചറിഞ്ഞ ഒരു ഡോക്*ടര്* മുഴുവന്* ചെലവും വഹിക്കാന്* തയ്യാറായിരിക്കുകയാണ്*.



A community photo gallery - BizHat.com Photo Gallery

Keywords:operation,doctor,blood cloting,knife,haxobalade