Results 1 to 1 of 1

Thread: ആരംഭത്തില്* അജിത് വില്ലന്*!

  1. #1
    Join Date
    Jan 2008
    Location
    india,kerala-god's own country
    Posts
    14,007

    Default ആരംഭത്തില്* അജിത് വില്ലന്*!

    ആരംഭത്തില്* അജിത് വില്ലന്*!

    തല അജിത് വില്ലനായി അഭിനയിക്കുന്നത് ഒരു പുതിയ കാര്യമല്ല. ‘വാലി’ എന്ന സിനിമയിലെ രണ്ട് കഥാപാത്രങ്ങളില്* ഒരാള്* പക്കാ വില്ലനായിരുന്നു. എന്തിന്, ‘മങ്കാത്ത’യില്* നായകനായിരിക്കുമ്പോള്* തന്നെ വില്ലനായിരുന്നു അജിത്തിന്*റെ വിനായക് മഹാദേവന്*.

    പുതിയ വാര്*ത്ത, ‘ആരംഭം’ എന്ന പുതിയ ചിത്രത്തിലും അജിത്തിന് വില്ലന്* വേഷമാണ് എന്നതാണ്. രണ്ട് മുഖങ്ങളാണ് ഈ സിനിമയില്* അജിത്തിന് സംവിധായകന്* വിഷ്ണുവര്*ദ്ധന്* നല്*കിയിരിക്കുന്നത്. അതില്* ഒരു മുഖം വില്ലത്തരങ്ങളുടേതാണെന്നാണ് വിവരം.

    ആര്യ, നയന്**താര, തപസി എന്നിവരാണ് ആരംഭത്തിലെ മറ്റ് പ്രധാന താരങ്ങള്*. ദീപാവലിക്കാണ് ചിത്രം പ്രദര്*ശനത്തിനെത്തുന്നത്. ക്ലീന്* യു സര്*ട്ടിഫിക്കേറ്റാ*ണ് ആരംഭത്തിന് സെന്*സര്* ബോര്*ഡ് നല്*കിയിരിക്കുന്നത്. കഴിഞ്ഞ ദിവസം അജിത്തിനുവേണ്ടി ചിത്രത്തിന്*റെ പ്രത്യേക പ്രദര്*ശനമുണ്ടായിരുന്നു.

    പ്രിയദര്*ശന്*റെ ഫോര്* ഫ്രെയിംസ് പ്രിവ്യു തിയേറ്ററില്* വച്ചാണ് അജിത് ‘ആരംഭം’ കണ്ടത്. സിനിമ കഴിഞ്ഞപ്പോള്* തനിക്ക് ഇത്രയും ഗംഭീരമായ ഒരു സിനിമ സമ്മാനിച്ച സംവിധായകന്* വിഷ്ണുവര്*ദ്ധന് അജിത് നന്ദി പറഞ്ഞു.

    മൂന്ന് മാസം കൊണ്ടാണ് ആരംഭം എന്ന സിനിമയുടെ കഥയുടെ ആദ്യരൂപം തിരക്കഥാ*കൃത്തുക്കളായ സുബ(സുരേഷ്, ബാല) തയ്യാറാക്കിയത്. ഈ സിനിമയിലെ കഥാപാത്രമാകാന്* വേണ്ടി ദിവസവും ഏഴു മണിക്കൂര്* സമയം ജിമ്മില്* ചെലവഴിക്കാന്* അജിത് തയ്യാറായി. ഒട്ടേറെ സര്*ജറികള്*ക്ക് വിധേയനായിട്ടുള്ള ഒരു നടന്* എന്ന നിലയില്* അജിത്തിന് അത് ഒട്ടും അനായാസകരമായ സംഗതിയായിരുന്നില്ല. അജിത്തിന് സിനിമയോടുള്ള കമ്മിറ്റ്മെന്*റാണ് ഇത് സൂചിപ്പിക്കുന്നത്.

    അജിത്തും വിഷ്ണുവര്*ദ്ധനും നയന്**താരയും ഇതിന് മുമ്പ് ഒന്നിച്ചത് 2007ല്* ബില്ല എന്ന സിനിമയ്ക്ക് വേണ്ടിയായിരുന്നു. ആ സിനിമ ചരിത്രവിജയവുമായിരുന്നു.
    Last edited by rameshxavier; 10-21-2013 at 05:14 AM.

Tags for this Thread

Bookmarks

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •