ഐഫോണിനായി ചൈനീസ് ദമ്പതിമാര്* മകളെ വിറ്റു

ആപ്പിളിന്റെ ഐഫോണ്* വാങ്ങാന്* സ്വന്തം മകളെ വിറ്റ ചൈനീസ് ദമ്പതിമാര്* വിചാരണ നേരിടുന്നതായി റിപ്പോര്*ട്ട്. തങ്ങളുടെ മൂന്നാമത്തെ കുട്ടിയെ ഓണ്*ലൈന്* വഴി 8000 ഡോളറിന് വിറ്റതിനാണ് ദമ്പതിമാര്* ഷാങ്ഹായി കോടതിയില്* വിചാരണ നേരുന്നതെന്ന്, 'ലിബറേഷന്* ഡെയ്*ലി' റിപ്പോര്*ട്ട് ചെയ്തു.

മിസ്റ്റര്* ടെങും മിസിസ്സ് ടെങും ചേര്*ന്ന് 'വക്രബുദ്ധിയോടെ ഗൂഢാലോചന' നടത്തി, ഐഫോണിനായി മകളെ വിറ്റതെന്ന് പ്രോസിക്യൂട്ടര്*മാര്* ആരോപിക്കുന്നു.

ഗൂഢാലോചനയുടെ ഭാഗമായി ആ സ്ത്രീ ഗര്*ഭിണിയാണെന്ന കാര്യം ഇരുവരും മറച്ചുവെച്ചു. എന്നിട്ട്, പ്രസവത്തിന് മുമ്പുതന്നെ 'മകളെ വില്*പ്പനയ്*ക്കെ'ന്ന പരസ്യം ഓണ്*ലൈനില്* നല്*കി. വീട്ടില്*വെച്ചായിരുന്നു പ്രസവം. മകളെ വിറ്റുകിട്ടിയ കാശിന് ഐഫോണും മുന്തിയ സ്*പോര്*ട്*സ് ഷൂവും മറ്റ് സാധനങ്ങളും വാങ്ങിയ കാര്യം സ്ത്രീ സമ്മതിച്ചു.

തൊഴില്*രഹിതരാണ് ആ ദമ്പതിമാര്* . കാശുള്ള ഏതെങ്കിലും കുടുംബത്തില്* മകള്* വളരാന്* വേണ്ടിയാണ്, ഇത്തരമൊരു കൃത്യം ചെയ്തതെന്ന് ഇരുവരും പോലീസിനോട് പറഞ്ഞു.