ഓര്*മകളായി നീയെനിക്കേകിയ
മുത്തുകളെല്ലാം പെറുക്കി വച്ചു...
ഓര്*മചെപ്പിലെ മുത്തുകളെല്ലാം ...
നൊമ്പരമായി മാറിയതെന്നോ....
ഓമനിക്കാന്* ഒരുപിടി ഓര്*മ്മകള്* ..
ഓര്*ക്കുമ്പോഴോ..അതിലേറെ ദു:ഖങ്ങള്*
നഷ്ടക്കണക്കിന്*റെ ഏടുകള്* മറയുമ്പോള്* ..
മൌനമായെന്* മനസ്സു തേങ്ങും....
മഴത്തുള്ളിയായി എന്നിലേക്കിറങ്ങിയ ..
ദു:ഖങ്ങളും സത്യമല്ലേ....
ചിരിയില്* മറയും കണ്ണീരിലെന്*റെ ..
ആത്മാവിന്* പൊട്ടിയ കണ്ണികളല്ലേ..
മയില്*പീലിയായ് കാത്തു വച്ച...
ഓര്*മ്മകള്* എങ്ങോ ..പോയ്* മറഞ്ഞു...
വളപ്പൊട്ടുകള്* കൂട്ടിവക്കും...
പാവം മനസ്സിന്*റെ വിങ്ങലാരു കേള്*ക്കാന്*.
കാലമേ..നീ പോകുവതെങ്ങോ .....
മനസ്സുപോലെ മറയുവതെങ്ങോ ....
ഇടറി വീഴും വഴികളിലെന്നെ ....
കൈപിടിച്ചുയര്*ത്തും സഖിയല്ലേ നീ....

Keywords:songs,poems,kavithakal,love songs,love poems,malayalam kavithakal