കരിങ്കല്ലത്താണിയില്* സ്*കൂളില്* പഠിക്കുന്ന കാലത്തുതന്നെ രസ്*നയുടെ മനസ്സുനിറയെ സിനിമയായിരുന്നു. ആ മോഹം, സ്*കൂള്* നാടകങ്ങളിലൂടെ, ആല്*ബങ്ങളിലൂടെ രസ്*നയെ സിനിമയിലെത്തിച്ചു. അവിടെനിന്ന് സീരിയലിലേക്ക് കൂടുമാറുമ്പോള്* കാത്തിരുന്നത് കുറേ നല്ല കഥാപാത്രങ്ങള്*... 'പാരിജാത'വും 'നന്ദന'വുമെല്ലാം രസ്*നയെ വീട്ടകങ്ങള്*ക്ക് പ്രിയങ്കരിയാക്കി. പ്രായത്തിലേറെ പക്വത ആവശ്യപ്പെടുന്ന വേഷങ്ങള്* തുടക്കത്തില്* വെല്ലുവിളിയായെങ്കിലും തുടര്*ന്ന് രസ്*നയ്ക്കതെല്ലാം ശീലമായി. ശാലീനസുന്ദരിയായും മോഡേണ്* ഗേളായും മിനിസ്*ക്രീനില്* തിളങ്ങുമ്പോഴും പഠനം ഉപേക്ഷിക്കാന്* രസ്*ന തയ്യാറായില്ല. ഭാരതിയാര്* യൂണിവേഴ്*സിറ്റിയില്* ബി.ബി.എ വിദ്യാര്*ഥിനിയാണ് രസ്*നയിപ്പോള്*.

താഴേക്കാട് കരുമത്തുനിന്ന് സ്*കൂളിലേക്കുള്ള വഴികളില്* സിനിമ സ്വപ്നം കണ്ടുനടന്ന രസ്*ന, പഠനകാലത്തുതന്നെ നാടകത്തിലും ഡാന്*സിലും സജീവമായിരുന്നു. ആറാംക്ലാസില്* പഠിക്കുമ്പോള്* ആല്*ബത്തില്* അഭിനയിക്കാന്* അവസരം കിട്ടിയതാണ് അഭിനയമോഹങ്ങള്*ക്ക് വഴിത്തിരിവായത്. കനവിലൊരു നൊമ്പരം എന്ന ടെലിഫിലിമില്* രസ്*ന ബാലതാരമായി. തുടര്*ന്ന് രഘുപതി രാഘവ രാജാറാം എന്ന സിനിമയിലും അഭിനയിച്ചു. തുടര്*ന്ന് ബൈജു ദേവരാജിന്റെ അമ്മയ്ക്കായി എന്ന സീരിയലില്* മേനകയ്ക്കും ശങ്കറിനുമൊപ്പം കോളേജ് വിദ്യാര്*ഥിനിയുടെ വേഷം. പിന്നീടങ്ങോട്ട് പാരിജാതം, നന്ദനം, പൊന്നുപോലൊരു പെണ്ണ്... സീരിയലുകളുടെ നിര. പാരിജാതത്തില്* ഏറെ അഭിനയസാധ്യതയുള്ള ഇരട്ടവേഷമായിരുന്നു. അരുണയെയും സീമയെയും പ്രേക്ഷകര്* സ്വീകരിച്ചതില്* രസ്*നയ്ക്ക് ഏറെ സന്തോഷം.

കഥാപാത്രങ്ങള്* തനിനാടനായാലും മേഡേണായാലും ഏതുവേഷവും മികച്ചതാക്കാമെന്ന ആത്മവിശ്വാസമുണ്ട് രസ്*നയ്ക്ക്. ഉമ്മ സാജിദയും അനുജത്തി നിനുവും രസ്*നയ്ക്ക് നല്ല പിന്തുണ നല്*കുന്നുമുണ്ട്. ഇടയ്ക്ക് കൂട്ടുകാരികള്* വിളിച്ച് കഥാപാത്രങ്ങളെപ്പറ്റി അഭിപ്രായം പറയും. ടൈപ്പ് ചെയ്യപ്പെട്ട കഥാപാത്രങ്ങള്*മാത്രം കിട്ടാത്തതാണ് തനിക്കുകിട്ടിയ വലിയ അനുഗ്രഹമെന്ന് രസ്*ന. സഹപ്രവര്*ത്തകരുടെ സ്*നേഹം പകരുന്ന ആത്മവിശ്വാസം വേറെ. പി.ജി ചെയ്യണം, ജോലി നേടണം... ഭാവിയെപ്പറ്റിയും രസ്*നയ്ക്ക് സ്വപ്നങ്ങള്*...


Rasna More imagesKeywords:Rasna images,Rasna's dreams,Raghupathi Ragava Rajaram,paarijatham,nandanam,Ponnupoloru pennu,Serial acress Rasna