മസാലാപ്പടങ്ങളുടെ റാണി എന്ന് അറിയപ്പെട്ടിരുന്ന ഷക്കീലയുടെ ആത്മകഥ ഉടന്* പുറത്തിറങ്ങും. 'ഷക്കീല' എന്ന്* പേരിട്ടിരിക്കുന്ന പുസ്*തകത്തില്* ഇത്രയും നാള്* താന്* അനുഭവിച്ചതും കണ്ടതും കേട്ടതുമെല്ലാം ഉണ്ടാകുമെന്ന് ഷക്കീല മുമ്പ് പറഞ്ഞിരുന്നു.


കുട്ടിക്കാലം, പ്രണയം, സിനിമയിലെ ചൂഷണം തുടങ്ങിയ കാര്യങ്ങളെ കുറിച്ചെല്ലാം ഷക്കീല തുറന്നെഴുതിയിട്ടുണ്ടെന്നാണ്* സൂചനകള്*. വിവാദങ്ങള്* ഉയര്*ത്തിയേക്കാവുന്ന പുസ്*തകം ഒക്*ടോബര്* 30 ന്* പ്രകാശനം ചെയ്യുമെന്നാണ്* അറിയുന്നത്*. 220 രൂപയാണ്* വില.
സില്**ക്ക് സ്മിത നായികയായി അഭിനയിച്ച പ്ലേ ഗേള്**സ് എന്ന സിനിമയിലൂടെയാണ് ഷക്കീല സിനിമയിലെത്തുന്നത്. സ്കൂള്* പഠനം കഴിഞ്ഞയുടനെയായിരുന്നു ഷക്കീല ഈ സിനിമയില്* അഭിനയിച്ചത്.

തുടര്*ന്ന് കുറേക്കാലത്തിന് ഷക്കീലയ്ക്ക് പടമില്ലായിരുന്നു. തൊണ്ണൂറുകളുടെ അവസാനത്തില്* ഗ്ലാമര്* സിനിമകള്* മികച്ച കളക്ഷന്* നേടിയെടുക്കാന്* തുടങ്ങിയ സമയത്താണ് കിന്നാരത്തുമ്പികള്* എന്ന മസാലാസിനിമയിലൂടെ ഷക്കീല വമ്പന്* തിരിച്ചുവരവ് നടത്തിയത്.

കിന്നാരത്തുമ്പികളുടെ അഭൂതപൂര്*വമായ വിജയത്തോടെ ഷക്കീല മലയാളത്തിലെ രതിചിത്രങ്ങളിലെ സ്ഥിരം നായികയായി. നിരവധി സിനിമകളിലൂടെ മലയാള ഗ്ലാമര്* ലോകത്തിലെ നിത്യ സാന്നിധ്യമായി ഷക്കീല മാറി.

Shakeela More Stills


Keywords:Shakeela images,Shakeela picture gallery,Shakeela's autobiography,Shakeela's books,Glamour Rani,masalafilm Rani,kinnarathumbikal,play girls,silk smitha