മനസ്സിന്*റെ മണിച്ചെപ്പില്* നിറമുള്ള ഓര്*മ്മകള്*
സമ്മാനിച്ച് വസന്തവും ശിശിരവും കടന്നുപോകുമ്പോള്**
മായാത്ത ഓര്*മ്മകളും മങ്ങാത്ത സ്നേഹവും ബാക്കിയാകുന്നു...
മോഹഭംഗങ്ങളുടെ ശവക്കോട്ടകള്*ക്കിടയില്*,
നീലനിറത്തില്* വിരിഞ്ഞ ഉഷമലരികള്*ക്കെന്നും
പുഞ്ചിരിയുടെ പൂക്കാലമാണെന്നോ...?
അവയുടെ നിറംമങ്ങാത്ത ഓര്*മ്മകളില്*
നിനക്കെന്നും ഒരായിരം പൂക്കാലങ്ങള്* നേര്*ന്നിടട്ടെ ഞാന്*...
അങ്ങകലെ വിഷുപക്ഷിയുടെ ഗാനം കേള്*ക്കാതായിരിക്കുന്നു...
ഇനി നീ എന്*റെ പൂക്കളം കാണുവാന്*വേണ്ടി,
കൈകൊട്ടിക്കളിയ്ക്ക് കാതോര്*ക്കുക!
നിനക്കവിടെ എന്*റെ ഓണനിലാവിനെ കാണാമോ?
ഇടയില്* വന്നെത്തിയ ഈ സൌഹൃദദിനം
എന്നും ഓര്*മ്മയില്* ഉണ്ടാവണമെന്നില്ലല്ലോ?
എന്നെങ്കിലും നീ ഒന്നുതിരിഞ്ഞുനോക്കുമ്പോള്*
അതുണ്ടാവില്ലെങ്കില്* കൂടി,
ഇവിടെ ഈ പെയ്തൊഴിഞ്ഞ കര്*ക്കിടമേഘങ്ങള്*ക്കിടയില്*
നിനക്കെന്നെ ഓര്*ത്തെടുക്കാന്* കഴിയുമോ...?
പെയ്തൊഴിയുന്ന കര്*ക്കിടത്തെ സ്നേഹിക്കുമ്പോള്*...
ഓര്*മ്മകളില്* തെളിയുന്ന ചിങ്ങനിലാവിനെ നോക്കി ചിരിതൂകുമ്പോള്*...
നാട്ടുവഴിയിലൂടെ വെള്ളം തെറിപ്പിച്ച് നടക്കുമ്പോള്*...
ചെമ്പിലക്കുമ്പില്* മഴവെള്ളം പളുങ്കുപെയ്യിക്കുമ്പോള്*..
എല്ലാമെല്ലാം എനിക്കേറെ പറയുവാനുണ്ടായിരുന്നു...!
കേള്*ക്കാന്* നിനക്കവിടെ തീരെയില്ലാത്ത സമയം,
എനിക്കിന്നിവിടേറെ ബാക്കിയാകുന്നു...

Keywords:songs,poems,kavithakal,love poems,love song,virahaganangal,pranaya geethangal,sad songs