Results 1 to 2 of 2

Thread: മുകേഷും പ്രശസ്*ത നര്*ത്തകി മേതില്* ദേവികയœ

  1. #1
    Join Date
    Mar 2008
    Location
    Inida
    Posts
    2,738

    Default മുകേഷും പ്രശസ്*ത നര്*ത്തകി മേതില്* ദേവികയœ

    മുകേഷും പ്രശസ്*ത നര്*ത്തകി മേതില്* ദേവികയും വിവാഹിതരായി



    മലയാളത്തിലെ പ്രമുഖ നടന്* മുകേഷും പ്രശസ്*ത നര്*ത്തകി മേതില്* ദേവികയും വിവാഹിതരായി. മരടിലെ മുകേഷിന്റെ വസതിയില്* വീട്ടുകാരുടെ സാന്നിദ്ധ്യത്തിലായിരുന്നു വിവാഹം. തുടര്*ന്ന്* മരടിലെ സബ്* റജിസ്*ട്രാര്* ഓഫീസിലെത്തി ഇരുവരും വിവാഹം റജിസ്*റ്റര്* ചെയ്*തു.പിന്നീട്* തൃപ്പൂണിത്തുറ പുതിയകാവ്* ക്ഷേത്രത്തിലെത്തി പ്രത്യേക പൂജകളും നടത്തി.

    മുകേഷ്* സംഗീത നാടക അക്കാദമി തലവനായിരിക്കെയാണ്* ദേവിക ഇവിടെ അംഗമായിരുന്നു. ഈ പരിചയമാണ്* വിവാഹത്തില്* കലാശിച്ചത്*. പ്രശസ്*ത ഭരതനാട്യം കലാകാരിയായ ദേവിക പാലക്കാട്* രാമനാഥപുരം മേതില്* കുടുംബാംഗവും സംഗീത നാടക അക്കാദമി പുരസ്*ക്കാര ജേതാവുമാണ്*. കേന്ദ്ര സാഹിത്യ അക്കാദമിയുടെ ഉസ്*താദ്* ബിസ്*മില്ലാ ഖാന്* പുരസ്*ക്കാരം നേടിയിട്ടുള്ള ദേവിക കേരള കലാമണ്ഡലത്തില്* നൃത്താധ്യാപിക കൂടിയാണ്*. ഇത്* മുകേഷിന്റെ രണ്ടാം വിവാഹമാണ്*.മുകേഷ്* തെന്നിന്ത്യന്* നടി സരിതയെ 1989 ല്* വിവാഹം കഴിച്ചെങ്കിലും 2007 ല്* ഈ ബന്ധം വേര്*പെടുത്തി

  2. #2
    Join Date
    Mar 2008
    Location
    Inida
    Posts
    2,738

    Default

    നടന്* മുകേഷ് മേതില്*ദേവികയെ വിവാഹം കഴിച്ചതിനെതിരെ മുന്*ഭാര്യയും നടിയുമായ സരിത രംഗത്ത്. മകന്* ശ്രാവണ്* മുകേഷിന്റെ മെഡിസിന്* വിദ്യാഭ്യാസവുമായി ബന്ധപ്പെട്ടു സരിതയിപ്പോള്* ദുബായിലാണ്. അവിടെയിരുന്നാണ് വാര്*ത്താക്കുറിപ്പ് ഇറക്കിയത്. വളരെ ഹൃദയവേദനയോടെയും ഞെട്ടലോടെയുമാണു എഴുതുന്നതെന്നാണു പ്രസ്താവനയുടെ തുടക്കം.

    1988 സപ്തംബര്* രണ്ടിനാണു മുകേഷും സരിതയുമായുള്ള വിവാഹം നടന്നത്. എന്നാല്* താനുമായുള്ള വിവാഹബന്ധം നിയമപരമായി വേര്*പെടുത്താതെയാണു പുതിയ വിവാഹം കഴിച്ചതെന്നു സരിത വാര്*ത്താക്കുറിപ്പില്* പറയുന്നു. ഒരു വക്കീല്*നോട്ടീസ് പോലും അയച്ചിട്ടില്ല. വിവാഹശേഷം ചലച്ചിത്രത്തില്* തുടര്*ന്നഭിനയിക്കാന്* മുകേഷ് തന്നെ അനുവദിച്ചിരുന്നില്ല. അതുമാത്രമല്ല മാനസികമായും ശാരീരികമായും വളരെ പീഡനങ്ങള്* ഏല്*ക്കേണ്ടി വന്നിട്ടുണ്ടെന്നും സരിത പ്രസ്താവനയില്* പറയുന്നു. മക്കളായ ശ്രാവണ്* മുകേഷിനും തേജസ് മുകേഷിനും ഇതുകാരണം ഒട്ടേറെ മാനസിക പ്രശ്*നങ്ങള്* ഉണ്ടായപ്പോള്* 2007ല്* വിവാഹമോചനത്തിനായി ഹിന്ദു മാര്യേജ് ആക്റ്റ് പ്രകാരം ചെന്നൈയില്* കുടുംബകോടതിയില്* അപേക്ഷ സമര്*പ്പിച്ചിരുന്നു. മുകേഷും വിവാഹമോചനത്തിനു തയാറാവുകയും അക്കാര്യം തന്നോട് ആവശ്യപ്പെടുകയും ചെയ്തതായി സരിത പറയുന്നു. മക്കള്*ക്കും തനിക്കും നേരിടേണ്ടി വന്ന പീഡനങ്ങള്* കാരണം യാതൊരു അവകാശവാദവും ഇല്ലാതെ താനതു സമ്മതിക്കുകയും ചെയ്തു. 2009ല്* തങ്ങള്* രണ്ടുപേരും ചേര്*ന്നു വിവാഹമോചനത്തിനായി ചെന്നൈ കുടുംബകോടതിയില്* പുതിയൊരു അപേക്ഷ കൊടുത്തു. മാത്രമല്ല എല്ലാ അവധിക്കും വിദേശത്തായിരുന്നിട്ടുപോലും താന്* എത്തി മടങ്ങിപ്പോവുകയാണു പതിവ്. ഇതൊരു തുടര്*ക്കഥയായപ്പോള്* ഗത്യന്തരമില്ലാതെ 2010ല്* ഈ കേസില്*നിന്നും പിന്*മാറിയെന്നും സരിത പ്രസ്താവനയില്* പറയുന്നു.

    ഇപ്പോള്* ഇന്ത്യയില്* താനില്ലാത്ത സമയം നോക്കി മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ചിരിക്കുകയാണ്. അതും നിയമപരമായി താനുമായുള്ള വിവാഹബന്ധം വേര്*പെടുത്താതെയാണെന്നും സരിത പറയുന്നു. അതിനാല്* മുകേഷിനെതിരെ സിവിലായും ക്രിമിനലായും കേസ് കൊടുക്കാന്* തീരുമാനിച്ചതായും സരിത പ്രസ്താവനയില്* പറഞ്ഞു.

Tags for this Thread

Bookmarks

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •