ഒരിക്കൽ ഞാൻ വിളിക്കാതെ തന്നെ നീ എന്നെ തേടി വരും....
കയ്യിൽ ഒരു ചുവന്ന പനിനീർ പൂവുമായി.....
അന്ന് എനിക്ക് നിന്നോട് ഒന്നും മിണ്ടാ൯ കഴിയില്ല .....
ആ കഴിഞ്ഞ കാലത്തിലേക്ക് എന്*റെ ആത്മാവ് തെന്നിപ്പറന്നു പോയി ..
നീ എന്നെ ഇഷ്ടമാണെന്നു പറഞ്ഞ ആ നിമിഷം .
മനസ്സിൽ ഒരായിരം കുടമുല്ല പൂക്കൾ വിടർന്ന നിമിഷം.
നിന്*റെ ഓരോ വാക്കും ഞാൻ വിശ്വസിച്ചു പോയി ..
നിന്നെ സ്നേഹിച്ചതിൽ കൂടുതൽ ഞാൻ നിന്നെ വിശ്വസിച്ചിരുന്നു...
പിന്നീട് എപ്പോഴോ നമുക്കു പിരിയാം എന്ന് നീ പറഞ്ഞപ്പോള്*
എന്നിലുണ്ടായ നൊമ്പരം .നമ്മുടെ സ്വകാര്യ നിമിഷങ്ങൾ
എല്ലാം മറക്കാൻ ഞാ൯ ശ്രമിക്കുന്നു
മണിക്കൂറുകളുടെ നിശബ്ദതയ്ക്കു ശേഷം ഞാൻ കണ്ണുകൾ തുറന്നപ്പോൾ എന്*റെ പ്രിയപ്പെട്ടവരുടെ കണ്ണുനീർ കണ്ടു ഞാ൯ തേങ്ങി പോയി
നിന്*റെ ചഞ്ചലമായ മനസിന്*റെ വികൃതിയായി അതൊക്കെ കാണാൻ ഞാൻശ്രമിച്ചു
പക്ഷെ !!! അതിനെനിയ്ക്കു കഴിഞ്ഞില്ല .
പകുതി മരിച്ച മനസും ശരീരവുമായി ഞാൻ ദിവസങ്ങൾ തള്ളിനീക്കി ...
ഒടുവിൽ
നിന്*റെ കണ്ണിൽ നിന്നും കണ്ണുനീർ താഴേക്ക്* ഇറ്റിറ്റു വീഴും ....
അത് കണ്ട് എന്*റെ ആത്മാവ് പിടയും .......
നിന്നെ ഒന്ന് തലോടാൻ എന്*റെ കൈകൾ തരിയ്ക്കും ......
ഞാൻ നിന്നോട് സംസാരിയ്ക്കാൻ ശ്രമിയ്ക്കും ...
പക്ഷെ എനിയ്ക്കതിനു കഴിയാതെ വരും ...
ഞാൻ നിന്നിൽ നിന്നും ഒരുപാടു ഒരുപാട് അകന്നുപോയി
ഒടുവിൽ കണ്ണുകൾ തുടച്ചു നീ യാത്രയാകും ...
അപ്പോൾ എന്റെ കല്ലറയിൽ നീ വച്ച പനിനീർപൂവിനൊപ്പം
എന്*റെ ആത്മാവ് വീണ്ടും തനിച്ചാകും ...

Keywords:songs,poems,kavithakal,malayalam songs,virahagangal,sad songs,love songs,love poems