തന്റെ മഹത്തായ കരിയറിലെ 199ആം ടെസ്റ്റ് മത്സരം കളിക്കാനെത്തുന്ന സച്ചിന്* ടെണ്ടുല്*ക്കറെ ആദരിക്കാന്* കൊല്*ക്കത്തയിലെ ഈഡന്* ഗാര്*ഡനില്* ഗംഭീര ഒരുക്കങ്ങള്*. അഞ്ചുദിവസം നീണ്ടുനില്ക്കുന്ന പരിപാടികളാണ് സംഘാടകര്* പദ്ധതിയിട്ടിരിക്കുന്നത്.

199 കിലോ പനിനീര്*പൂക്കള്* കൊണ്ടുള്ള പുഷ്പവൃഷ്ടിയാണ് പ്രധാനമെന്നാണ് സൂചന. ഹെലികോപ്റ്റര്* വാടകയ്*ക്കെടുത്താണ് സംഘാടകരായ ബംഗാള്* ക്രിക്കറ്റ് അസോസിയേഷന്* ഇത് സംഘടിപ്പിക്കുന്നത്.
നവംബര്* ആറുമുതല്* 10 വരെയാണ് വിന്*ഡീസിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റ്. മത്സരത്തിന്റെ ആദ്യദിനം സച്ചിനെ കാണാന്* ഗാലറിയിലിരിക്കുന്നത് 65,000 'സച്ചിന്*'മാരായിരിക്കും. കാണികളെല്ലാവരും സച്ചിന്റെ മുഖംമൂടി ധരിച്ചാവും കളി കാണുക.
രണ്ടാംദിനം സച്ചിന്റെ നേട്ടങ്ങള്* കുറിച്ച് പ്ലക്കാര്*ഡുകളാവും കാണികളുടെ കൈയില്*. മൂന്നാം ദിനമാണ് ബലൂണുകള്* ആകാശത്ത് വര്*ണക്കാഴ്ചയൊരുക്കുക. എല്ലാ ബലൂണുകളിലും സച്ചിന്റെ ഫോട്ടോകളും അദ്ദേഹത്തെക്കുറിച്ചുള്ള മറ്റുള്ളവരുടെ അഭിപ്രായങ്ങളും രേഖപ്പെടുത്തും.
നാലാം ദിനം സച്ചിനെക്കുറിച്ച് പ്രശസ്തരുടെ ലേഖനങ്ങളടങ്ങിയ പുസ്തകം പ്രകാശിപ്പിക്കും.
മത്സരത്തിനുള്ള ടിക്കറ്റുകള്*ക്കും പ്രത്യേകതയുണ്ട്. ഓരോ ദിവസവും ഓരോതരം ടിക്കറ്റുകളാവും. ഈ ടിക്കറ്റുകളിലെല്ലാം സച്ചിന്റെ ഓട്ടോഗ്രാഫും ചിത്രവും പതിച്ചിരിക്കും. കരിയറിലെ ശ്രദ്ധേയ മുഹൂര്*ത്തങ്ങളാവും ഓരോ ദിവസത്തെയും ടിക്കറ്റുകളില്* ഉണ്ടാവുക.

Sachin Tendulkar More Stills

Keywords:sachin tendulkar,autograph,ticket,picture,plucard,roses,B engal cricket assossiation,sachin's carrier