ഇന്നും എന്*റെ ഏകാന്തതകളില്* ..
ഓര്*മകളുടെ ഓളങ്ങളില്* തട്ടി..
എന്*റെ കൂട്ടുകാരി..അവള്* ..ഓടിയെത്തും...പിന്നെ,
ഒരിറ്റു കണ്ണീരു വാങ്ങി ..തിരിച്ചു പോകും..
നിദ്ര കനിയാത്ത രാത്രികളില്* ...ഇന്നും ....
അവളെന്*റെ കൂട്ടുകാരി..
രാത്രിമഴയില്*... തേങ്ങലായ്.. എന്നിലൂടെ ...ഒരു
ദീര്*ഘ നിശ്വാസമായി അവളെത്തും..പിന്നെ.., നിനച്ചിരിക്കാതെ ..
ഒരു നേര്*ത്ത നൊമ്പരമായി ..തിരിച്ചുപോകും...
മഴ നനഞ്ഞു.... കുതിര്*ന്നു.. മരവിച്ച ..മനസ്സുമായി ..ഞാനും ,
ഈ ലോകത്തിന്*റെ ഒഴുക്കിലെത്തും..
സ്നേഹത്തിന്*റെ പട്ടുനൂളിഴകളില്*....തീര്*ത്ത..
നമ്മുടെ ഇഷ്ടക്കൂട്ടില്*... നിന്നും ...മേഘങ്ങള്*ക്കിടയിലേക്ക്...
നീയെന്തേ.. തനിയേ.. പറന്നു.....!
മിഴികള്*ക്ക് നനയാനിടം കൊടുക്കാതെ..ഒന്നും ഉരിയാടാതെ ..
നീറുന്ന ഓര്*മ്മകള്*...എനിക്ക് തന്നേ....പോയ്*...
വിതുമ്പുന്ന എന്*റെ ഉള്ളില്* ..കനലുകളിനിയും ബാക്കി...
ഉത്തരമില്ലാതെ അലയുന്ന ചോദ്യക്കൂട്ടങ്ങള്* .....
കണ്ണീരില്* കുതിര്*ന്ന ബാക്കിപത്രം..!
ഇന്നു നീ ,ദൂരെ നക്ഷത്രങ്ങളുടെ വീട്ടിലെ ..
മിന്നിമറയുന്ന കുഞ്ഞുനക്ഷത്രം...
ഭൂമിയിലേക്ക് ആരോ തള്ളിവിട്ട ..ഏതോ...
ലോകത്തിലെ രാജകുമാരി...
ഇവിടുത്തെ കനലുകളില്*.....എരിഞ്ഞടങ്ങിയ ....
ഓര്*മ്മച്ചെപ്പിലെ നിശാഗന്ധി..

Keywords:songs,poems,kavithakal,malayalam songs,love poems,virahaganangal,sad songs,love songs