കിഴക്കോട്ടും തെക്കോട്ടും തലവെച്ച് ശയിക്കണമെന്ന് ശാസ്ത്രം പറയുന്നതിന്*റെ പിന്നില്* ആദ്ധ്യാത്മീയമായും ഭൗതീകമായും കാരണങ്ങളുണ്ട്.

ശാസ്ത്രമനുസരിച്ച് കിഴക്ക് ദേവന്*മാരും, തെക്ക് പിതൃക്കളും പടിഞ്ഞാറ് ഋഷിമാരും നില്*ക്കുന്നു. വടക്കുദിക്ക് ആരുടേയും പ്രത്യേക സ്ഥാനമല്ല. അത് മനുഷ്യദിശയാണ്. കിടക്കുമ്പോള്* കാല്*വെയ്ക്കാന്* വടക്കുവശം നന്നാകുന്നു. കാരണം ആരുടേയും സ്ഥാനമല്ലായ്കയാല്*, തന്നെ നിന്ദിച്ചുവെന്നാരും കരുതുകയില്ലല്ലോ. തെക്കുദിശയില്* തല വെച്ചാല്* പിതൃക്കളുടെ പ്രീതി സമ്പാദിക്കാം. കിഴക്കുപടിഞ്ഞാറുകളില്*, കിഴക്ക് ദേവസ്ഥാനമാകയാല്*, അവിടേക്ക് കാല്* വെയ്ക്കുന്നത് നിഷിദ്ധമാകുന്നു. പടിഞ്ഞാറേക്ക് കാല്* വെച്ച് ശിരസ്സ് കിഴക്കു നല്*കുമ്പോള്* ദേവന്*മാര്* പ്രസാദിക്കുകയാല്* ഋഷിമാര്* ശാന്തരായി വര്*ത്തിക്കുന്നു. കൂടാതെ ദിക്പാല വിന്യാസമെടുത്തു നോക്കിയാല്* കിഴക്കിന്*റെ അധിപനായ ഇന്ദ്രനും, തെക്കിന്*റെ അധിപനായ യമനും, നമുക്ക് സത്ബുദ്ധി തരാന്* ശക്തിയുള്ള ദേവന്*മാരാകയാല്* ശിരസ്സ് അവരുടെ സ്ഥാനത്തേക്ക് അര്*പ്പിക്കുന്നു. പടിഞ്ഞാറിന്*റെ അധിപന്* വരുണനും, വടക്കിന്*റെ കുബേരനും സത്ബുദ്ധി പ്രദാക്കളോ, ജ്ഞാന ദാതാക്കളോ അല്ല. പകരം ഭോഗചിന്തയും, ഭോഗപ്രാപ്തിയും തരുന്നവരാണ്. ആകയാല്* തല അവിടേക്ക് പാടില്ല.

ഭൌതികമായി നോക്കിയാല്* , പ്രപഞ്ചത്തിലെ സകലതും വലത്തുനിന്നും ഇടത്തേക്ക് സഞ്ചരിക്കുന്നതായി കാണാവുന്നതാണ്. ഇടത്തുനിന്നും വലത്തേക്ക് സഞ്ചരിക്കുന്നത് അപ്രദക്ഷിണമായിക്കാണാറുണ്ട്. അപ്രദക്ഷിണരീതി ശരീരത്തിന്*റെ സന്തുലനത്തെ തെറ്റിക്കും എന്നതിനാല്* വലത്തേക്കുള്ള പ്രദക്ഷിണ സൂചനയായി കിഴക്ക് തെക്ക് ദിശകള്* ശിരസ്സും, പടിഞ്ഞാറ് വടക്ക് ദിശകള്* പാദവും ആയി പരിഗണിക്കുന്നു. കൂടാതെ ഭൂമിയുടെ പരിക്രമണം, പടിഞ്ഞാറു നിന്ന് കിഴക്കോട്ടാകയാല്*, കിഴക്ക് ശിരസ്സ് വെയ്ക്കുമ്പോള്*, ശരീരത്തില്* കൂടിയുള്ള ശക്തിസംക്രമണം നേര്*ദിശയിലും പടിഞ്ഞാറേക്കുവെച്ചാല്* വിപരീതദിശയിലും ആകുന്നു. വിപരീതദിശയില്* ശയിച്ചാല്* ശിരോദുര്*ബ്ബലത സംഭവ്യമാകുന്നു. തല വടക്കാകുമ്പോള്*, ഭൌമകാന്തിക തരംഗങ്ങള്* വടക്കുനിന്നും തെക്കോട്ട്* സഞ്ചരിക്കയാല്* കാന്തികശക്തി തലയില്*നിന്ന് കാലിലേക്ക് എത്തി ഇതേ അനുഭവം തന്നെ ഉണ്ടാകും.

ചെറിയ സംഗതിയെന്നു തോന്നുമെങ്കിലും, ശിരോരോഗങ്ങള്*, മാനസികാസ്വാസ്ഥ്യം, ശാരീരിക വിഷമതകള്* ഇവ പരിഹരിക്കാന്* കിടപ്പിലെ നിയമങ്ങള്* സഹായിക്കും. കഴിവതും കിഴക്കോ തെക്കോ ശിരസര്*പ്പിച്ച് കിടക്കുക. ഉറക്കത്തിലെങ്ങാനും മ്രുത്യു സംഭവിച്ചാല്* പ്രാണന്* കിഴക്കുദിശക്കുപോയി സ്വര്*ഗ്ഗലോകത്തും തെക്കുദിശക്കുപോയി പിതൃലോകത്തും എത്തട്ടെയെന്നതും കിഴക്ക് തെക്ക് തലവെച്ചുറങ്ങുന്നതിലുണ്ട്.

More Stills


Keywords:sleeping images,body problems,north,south,death,science,head,head diseases