എത്രയോ നാളായി നിന്നെയും തേടി
ഞാനലയുന്നു പ്രണയമേ,
എവിടെ നീ പറയുക....?
ഒന്നിനോടും കാട്ടാത്ത ക്ഷമയോടെ നിന്നെയും
കാത്ത്തിരിക്കുമെന്* ഹൃദയത്തില്* പിടയുന്ന
സ്പന്ദനം നീ അറിയുന്നുണ്ടോ........?

പ്രണയത്തിന്* ലഹരിയോ ഹൃദയത്തിന്*
വെമ്പലോ അരുതാത്ത സ്വപ്*നങ്ങള്* തന്*
വേലിയെറ്റമോ...!
ആത്മാര്*ഥ പ്രണയം മരിച്ചെന്ന
സത്യത്തെ എന്നെ എന്* മാനസം
കണ്ടുമുട്ടി,എന്നിട്ടും എന്തിനീ
പ്രണയത്തിന്* മധുരത്തെ
അറിയാതെ വീണ്ടും
ഞാനാശിച്ചു നില്*ക്കുന്നു..?

എന്തോ,അറിയില്ല ഒന്നുമറിയില്ല
പ്രണയത്തിനായി ജീവന്* സമര്*പ്പിച്ച
ദേവതാ ദേവന്മാരുണ്ടായിരുന്ന
ഈ സ്വര്*ഗീയ ഭൂമിയില്*
കാപട്യത്തിന്* പുതു പോയ്* മുഖമണിയുന്ന
ചിലരുടെ താണ്ഡവം ഇന്ന് മുന്നില്*..

എങ്കിലും ഞാന്* നിന്നെ കാത്തിരിക്കുന്നൂ,
പ്രണയമേ നിന്നെ ഞാന്* കാത്തിരിക്കുന്നൂ
എന്നുള്ളില്* സൂക്ഷിച്ച ഹൃദയത്തിന്* നെറുകയില്*
പൊലിയുമാ സിന്ദൂര ചുംബന രേണുവായ്...

Keywords:songs,poems,kavithakal,Aathmartha prannayam,love song,love poems,sad songs,virahaganagal