വസ്ത്രം നഗ്നതയെ മറയ്ക്കുന്നു. ' നഗ്നം ' എന്നാല്* തുറന്നത് എന്നര്*ത്ഥം. തുറന്നതെന്തും ' സത്യ ' മെന്ന് പറയുന്നു. എന്നാല്* യഥാര്*ത്ഥ സത്യം എപ്പോഴും ഈ പ്രപഞ്ചത്തില്* മറഞ്ഞാണ്* ഇരിക്കുന്നത്. അപ്രകാരം നാം പുരുഷനോ സ്ത്രീയോ എന്ന് ധ്വനിപ്പിക്കുന്ന, അല്ലെങ്കില്* വേര്*തിരിക്കുന്ന ഇന്ദ്രിയം തന്നെയാകുന്നു ശരീരത്തിന്*റെ യാഥാര്*ത്ഥ്യവും. അതുപോലെ പ്രസ്തുത ഇന്ദ്രിയം കൊണ്ട് ചെയ്യുന്ന സൃഷ്ടിക്രിയയും, പ്രപഞ്ച സൃഷ്ടിപോലെ ഗൂഢമാകുകയാല്* ആ ഭാഗം മറയേണ്ടതുതന്നെ. നഗ്നനായി നടക്കുന്നതില്* ഏവര്*ക്കും ലജ്ജയുണ്ട്. വസ്ത്രമുടുത്ത് ആ സത്യത്തെ മറച്ചുവെയ്ക്കുമ്പോഴാണ് സാധാരണ മനുഷ്യന് മന:ശാന്തി ലഭിക്കുന്നത്.

പ്രപഞ്ച സൃഷ്ടിക്ക് കാരണമായ ബ്രഹ്മത്തെ വിക്ഷേപം, ആവരണം എന്നീ ശക്തികളാല്* മായാശക്തി മറച്ചുവെച്ചിരിക്കുന്നു. അതിനാലാണ് പ്രപഞ്ചത്തില്* ഈശ്വരത്വം ( ആവരണം )മറഞ്ഞിരിക്കുന്നതും, ആ സ്ഥാനത്ത് മറ്റൊന്ന് പ്രകടമായിരിക്കുന്നതും ( വിക്ഷേപം ).
ഈ അത്വം തന്നെയാകുന്നു വസ്ത്രധാരണത്തിനും അവലംബം.

മറയ്ക്കപ്പെടുന്ന ജഘനം ( അരക്കെട്ടുഭാഗം ) മൂലാധാരവും, ഈശ്വരസ്വരൂപവുമാകുന്നു. മുണ്ടിനെ ഒരു ആളിന്*റെ പുറകില്* നിവര്*ത്തിപ്പിടിച്ചാല്* വലതുകൈയിലും ഇടതുകൈയിലും രണ്ടു കോന്തലകള്* വരുന്നു. മുണ്ടിന്*റെ വലത്തേഭാഗം ' ആവരണതത്വ ' വും ഇടത്തേഭാഗം ' വിക്ഷേപതത്വ ' വുമാകുന്നു. ആവരണം ചെയ്യാന്* ശക്തിയുള്ളതിനെ 'അവിദ്യമായ ' യെന്നും, വിക്ഷേപം ചെയ്യാന്* ( പുതിയത് എന്ന് തോന്നിപ്പിക്കാന്* ) ശക്തിയുള്ളതിനെ ' വിദ്യാമായ ' യെന്നും വേര്*തിരിക്കാം. അപ്പോള്* ഇവ രണ്ടും ഈശ്വരന്*റെ ഇടംവലം സ്ഥിതി ചെയ്യുന്നു എന്ന് സങ്കല്*പ്പം.

വിദ്യ ഈശ്വരന്*റെ പത്നിയാണെന്ന് വേദം. പത്നിയുടെ സ്ഥാനം ഇടത്താണല്ലോ. അപ്പോള്* വിദ്യ ഈശ്വരന്*റെ ഇടതുഭാഗത്ത് നിലകൊള്ളുന്നു. ഈശ്വരനെ മഹാവിഷ്ണുവായി കാണുമ്പോള്* വിദ്യ ലക്ഷ്മീസ്വരൂപിണിയാണ്. മുണ്ടിന്*റെ ഇടത്തേ കോന്തല അപ്രകാരം ' ലക്ഷ്മി ' യാണ്*. വലതുവശത്തെ കോന്തലയാകട്ടെ അവിദ്യാസ്വരൂപിണിയായ ' അലക്ഷ്മി ' യാകുന്നു. ഈ അവിദ്യ ഈശ്വരന്*റെ പുത്രീഭാവമാകയാല്* വലതുവശത്തു നില്*ക്കുന്നു. ഇപ്രകാരം പ്രപഞ്ചരൂപമായ വസ്ത്രത്തെ ആത്മാവും പ്രപഞ്ചവുമായി ഗണിക്കാം.

ആദ്യം വലതുകൈയിലെ തുമ്പാണ് ഇടതുഭാഗത്തേക്ക് വെച്ച് നഗ്നതയെ മറയ്ക്കുന്നത്. ശേഷം ഇടത്തേതല അതിനുമുകളില്*കൂടി വലതുഭാഗത്തുവന്ന് മുറുക്കുന്നു. അതായത് ആവരണശക്തി എന്ന അവിദ്യ ( അലക്ഷ്മി അഥവാ നഗ്നത ) യെയാണ് വലംതുമ്പുകൊണ്ട് ആദ്യം മറച്ചത്. പിന്നീട് ഇടംതുമ്പുകൊണ്ട് വിക്ഷേപശക്തിയായ വിദ്യ ( ലക്ഷ്മി ) യെ മുകളിലൂടെ പ്രകടമാക്കുന്നു. എന്നുവെച്ചാല്* മുണ്ടിന്*റെ വലംതുമ്പായ അലക്ഷ്മിയെ ഇടംതുമ്പായ ലക്ഷ്മി കൊണ്ട് ചുറ്റി മറയ്ക്കുന്നു എന്നര്*ത്ഥം. ഇങ്ങനെ മുണ്ടുടുത്തു കാണുന്നത് ഐശ്വര്യസൂചകമാണ്.

Actor In Mundu More Stills

Keywords:Mundu,Goddess Lakshmi,nude,Lord Vishnu,body,God,true