ഒരിളം കാറ്റിന്*റെ നനുത്ത തണുപ്പില്* ഈ പുലരിയില്*
ഞാന്* എന്നെ തിരിച്ചറിയാന്* തുടങ്ങിയിരിക്കുന്നു .
മനസ്സില്* ഇതളിട്ട നിന്നോടുള്ള സ്നേഹം
അതിന്*റെ വളര്*ച്ചയില്* അന്യോന്ന്യം പങ്കിട്ട നിമിഷങ്ങള്*
പരസ്പരം കൈമാറിയ അനുഭവങ്ങള്*.അറിയലുകള്*
ഇപ്പോള്* ഈ നിമിഷം വേദന നല്*കി കടന്നു പോകുമ്പോള്*
ഇതൊരിക്കലും ഞാന്* പ്രതീഷിച്ചവ ആയിരുന്നില്ല ....
പ്രതീഷകള്* മാത്രം ആണല്ലോ ജീവിതം ....
എങ്കിലും സ്നേഹിച്ചു തുടങ്ങിയ നാളുകളില്*..
മനസിന്*റെ അകത്തളങ്ങളില്* ഇരമ്പിഅലച്ച
ധ്വനികളില്* ഇരുളടഞ്ഞു കിടന്നിരുന്ന ആ നിമിഷങ്ങള്*
അതിലൂടെ കടന്നു പോയപ്പോള്* ഉണ്ടായ താളചലനങ്ങള്* ....
മനസിനെ കറുപ്പ് നിറം നല്*കി കടന്നു പോയപോള്* ..
അപ്പോള്* ഞാനും ചിരിച്ചു..കാരണം മനസ്സില്*
ഞാന്* കണ്ടത് നിന്നെ മാത്രം ആയിരുന്നു...
അവര്*ക്ക് കാണാന്* കഴിയാത്തതും അതായിരുന്നു...
ഇന്നു ഞാന്* രണ്ടും കാണാന്* തുടങ്ങിയിരിക്കുന്നു...
നീയ് പകര്*ന്നു തന്ന നിമിഷങ്ങള്*...
അതില്* ചാലിച്ച ജീവിതം....
വരച്ചു ചേര്*ക്കാന്* കഴിയാതെ പോയ വര്*ണ്ണങ്ങള്*...
നീയ് യാത്ര പറഞ്ഞു പോയപ്പോള്*...
സന്ധ്യക്ക്* വഴിമാറിയ നിശയില്* ...
ഒരു മിന്നാമിനുങ്ങിനെ തിരയുന്നു...
ആ വെളിച്ചത്തില്* എനിക്ക് എന്*റെ ജീവിതം കണ്ടു പിടിക്കണം..
ഒന്നും തിരികെ നേടാനല്ല....
ഇനിയും എനിക്ക് നിന്നെ കുറിച്ച് എഴുതണം...


Keywords:songs,poems,kavithakal,love songs,love poems