നിന്*റെ ദുഃഖങ്ങളിൽ എനിക്ക് ദുഃഖിക്കനാവില്ല ,
കാരണം ഞാനിപ്പോൾ ദുഃഖങ്ങളുടെ കൂടെയാണെപ്പോഴും..
നിന്*റെ വേദനകളിൽ എനിക്ക് വേദനിക്കാനാവില്ല
ഞാൻ എന്നിലെ വേദനകളുടെ പര്യായമാണ്...
നിന്*റെ കണ്ണുനീരിൽ എനിക്ക് കരയുവാനാവില്ലാ -
എന്റെ നെഞ്ചിനുള്ളിലൂടൊരു കണ്ണീർ പുഴയോഴുകുന്നുണ്ട്
കളിയാക്കുന്നവരുടെ കൂടെ കൈകൊട്ടി നീ ചിരിക്കുംമ്പോഴും
മുറിവുണങ്ങാത്ത മനസ്സിനെ താലോലിക്കുവാൻ ഞാൻ മാത്രം
മറ്റുള്ളവരുടെ ഹൃദയം പളുങ്കുപോലെ പൊതിഞ്ഞു സൂക്ഷിക്കുമ്പോഴും;
എന്റെ ഹൃദയം നുറുങ്ങി അനാഥമാവുന്നതെനിക്കുമാത്രമറിയാം
എന്റെ ഹൃദയമെടുത്ത് നിനക്ക് അമ്മാനമാടാം..
എനിക്ക് ഹൃദയമേയില്ലെന്ന്* എനിക്കല്ലേ അറിയൂ
എന്റെ നെഞ്ചിൻ കൂട്ടിൽ ചവിട്ടിയിനി നിനക്കുന്മാദ നൃത്തം ചെയ്യാം
എന്റെ നിണമൂറുന്ന നെഞ്ചിൽ കൊത്തി കൊത്തി
നിനക്ക് ശിൽല്പ്പങ്ങളും കവിതകളുമുണ്ടാക്കാം...
എന്റെ നഖപ്പാടിൻ പോറലുകളിൽ ദംഷ്ടട്രകളാഴ്ത്തി
ചോരകുടിച്ച നാവുമായി അട്ടഹാസങ്ങൾ മുഴക്കൂ..
എന്റെ നെഞ്ചിടിപ്പിന്റെ ദ്രുത താളത്തിൽ
നിനക്കിവിടെ ഉറഞ്ഞു തുള്ളി വെളിപാടുകളുണ്ടാക്കാം
എന്റെ ചിതറുന്ന ചോരചവിട്ടി നിങ്ങൾക്കിനി
ചിത്രങ്ങളും കോലങ്ങളും വരച്ചു തീര്ക്കാം..
കൂട്ടാണെന്ന് കരുതിയവര്പോലുംശത്രുവലയത്തിന്*
ഉള്ളിലള്ളിപ്പിടിച്ചിരുന്നെന്നെ കൊഞ്ഞനം കുത്തുമ്പോൾ
എനിക്കിനി ആരുടേയും കൂട്ടുവേണ്ട;
മറ്റുള്ളവര്ക്ക് വേണ്ടി നീ സ്വരരാഗങ്ങൾ പാടുമ്പോഴും
മീട്ടാത്ത തംബുരു പോലെ തകരുന്നതെന്നിലെ തന്ത്രികൾ മാത്രം
എനിക്കിനി ആരെയും അറിയേണ്ട കാരണം
എന്നെയറിയാൻ നീ ശ്രമിച്ചില്ലല്ലോ എനിക്കാരെയും
തെറ്റിധാരണയില്ലാ എന്നാൽ
എന്നെക്കുറിച്ചുള്ള അബദ്ധ ധാരണകൾ എന്നെ പിൻതുടരട്ടെ
എനിക്ക് നിന്*റെ കൂടെ പറന്നുയരാനാവില്ല
എന്റെ ചിറകുകൾക്കാകാശം ആരുമിവിടെ തന്നില്ലല്ലോ
നിന്*റെ സങ്കൽപ്പങ്ങൾക്ക് പൂർണ്ണതയേകാനുമെനിക്കാവില്ല
ഞാൻ സങ്കല്പ്പങ്ങളേ ഇല്ലാത്തവളാണല്ലോ...
എനിക്ക് ഞാനും എന്റെ സങ്കടങ്ങളും കണ്* തുറക്കാത്ത ദൈവങ്ങളും മാത്രം
എല്ലാം കണ്ടും കേട്ടും അറിഞ്ഞും ഞാനുമുണ്ടിവിടെ
ഒരു കോമാളിയെപ്പോലെ! വെറുമൊരു കോമാളിയെപ്പോലെ!


Keywords:songs,poems,kavithakal,love songs,love poems,malayalam songs,virahaganangal,premageethangal