കൈയ്യിൽ കർപ്പൂരദീപവുമായ് വരും
കാർത്തിക യാമിനി....
സങ്കല്പ നർമ്മദാ തീരത്തിലെത്തിയ
ദേവാംഗനയോ നീ....
അസ്തമയം വന്നു മുങ്ങിക്കുളിക്കുന്നൊ-
രംബരപ്പൊയ്ക തൻ ചാരേ...
തേരു വിളക്കുമായ് സന്ധ്യ വലം വക്കും
ചുറ്റമ്പലത്തിന്നരികെ...
യൗവന സ്വപ്നങ്ങൾ പൂങ്കുല ചാർത്തിയ
പൊന്നശ്ശോകത്തിനെപ്പോലെ
ഇഷ്ടകാമുകി നീ എന്നെത്തേടിയണഞ്ഞു
നക്ഷത്രമുല്ലകൾ സന്ധ്യ തൻ താമര
കുമ്പിളിൽ നിറയുന്ന നേരം...
കുങ്കുമപ്പാടത്തിൻ അങ്ങേക്കരയ്ക്കൊരു
പുഞ്ചിരി പൂക്കുന്ന നേരം....
മൺചിരാതിൻ മിഴിപ്പൂക്കളായ് മാറിയ
കൊച്ചു കിനാക്കളുമായ്....
ഇഷ്ടകാമുകി നീ എന്നെത്തേടിയണഞ്ഞു


Keywords:songs,poems,kavithakal,malayalam poems,love songs,love poems