മമ്മൂട്ടി രാഷ്ട്രീയത്തിലിറങ്ങുന്നു എന്നും അഭിനയം നിര്*ത്തുന്നു എന്നുമുള്ള വാര്*ത്തയാണ് ഇന്ന് ആരാധകരുടെ നെഞ്ചില്* തീകോരിയിട്ടുകൊണ്ട് സൈബര്* ലോകത്താകെ പ്രചരിച്ചത്. ദുല്*ക്കര്* സല്*മാന്* സ്വന്തം നിലയ്ക്ക് ഹിറ്റുകള്* നല്*കിത്തുടങ്ങിയതും പ്രായം അറുപത് കഴിഞ്ഞതും ഇപ്പോള്* രാഷ്ട്രീയത്തിലിറങ്ങാല്* പറ്റിയ സാഹചര്യമാണെന്നുള്ളതും പരിഗണിച്ച് മമ്മൂട്ടി തെരഞ്ഞെടുപ്പില്* മത്സരിക്കാനൊരുങ്ങുന്നു എന്നായിരുന്നു വാര്*ത്ത.


അഭിനയം പൂര്*ണമായും നിര്*ത്തി വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്* മത്സരിക്കുമെന്നും അതല്ല, രാജ്യസഭാ സീറ്റിലൂടെ പാര്*ലമെന്*റിലെത്താനാണ് ഒരുങ്ങുന്നതെന്നും റിപ്പോര്*ട്ടുകളുണ്ടായിരുന്നു. എന്നാല്* ഇതെല്ലാം അസത്യമാണെന്നും മമ്മൂട്ടി ഇത്തരത്തിലുള്ള തീരുമാനമൊന്നും എടുത്തിട്ടില്ലെന്നുമാണ് മെഗാസ്റ്റാറുമായി അടുത്ത വൃത്തങ്ങള്* സൂചിപ്പിക്കുന്നത്.

മുമ്പ് ഇത്തരം വാര്*ത്തകള്* പ്രചരിച്ചപ്പോള്* മമ്മൂട്ടി തന്നെ തന്*റെ ഫേസ്ബുക്ക് പേജില്* കൂടി ഇക്കാര്യം നിഷേധിച്ചിട്ടുണ്ട്. ലോക്സഭാ തെരഞ്ഞടുപ്പില്* ഏതെങ്കിലും ഒരു പാര്*ട്ടിയുടെ സ്ഥാനാര്*ത്ഥിയായി മത്സരിക്കുന്നത് മറ്റ് പാര്*ട്ടികളില്* പെട്ട മമ്മൂട്ടി ആരാധകര്*ക്ക് മനോവിഷമമുണ്ടാക്കുമെന്നും അതിന് മമ്മൂട്ടി ഇടയാക്കില്ല എന്നുമാണ് ബന്ധപ്പെട്ടവര്* പറയുന്നത്. മാത്രമല്ല, വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ തന്*റെ കര്*മ്മമേഖലയില്* കൂടുതല്* ഉയരങ്ങളിലേക്ക് യാത്ര ചെയ്യാനാണ് മഹാനടന് താല്*പ്പര്യമെന്നും ഇവര്* പറയുന്നു.

മികച്ച നടനുള്ള ദേശീയ പുരസ്കാരം മൂന്നുതവണ സ്വന്തമാക്കിയ മമ്മൂട്ടി ഇനിയും ഗംഭീരമായ അഭിനയവൈവിധ്യങ്ങള്* നല്*കാനുള്ള അന്വേഷണത്തിലാണ്. ബാല്യകാലസഖി, പ്രെയ്സ് ദി ലോര്*ഡ് തുടങ്ങിയ പരീക്ഷണങ്ങളില്* ഇപ്പോള്* തന്നെ ഏര്*പ്പെട്ടിരിക്കുകയാണ് അദ്ദേഹം. രാഷ്ട്രീയത്തിലിറങ്ങി ഒന്നുമാകാതെ പോയ പ്രേംനസീര്*, അമിതാഭ് ബച്ചന്*, മുരളി തുടങ്ങിയവരുടെ ഉദാഹരണത്തില്* നിന്ന് പാഠം ഉള്*ക്കൊണ്ട് മമ്മൂട്ടി ഉചിതമായ തീരുമാനമെടുക്കുമെന്ന് കരുതാം.


Mammootty More Stills


Keywords:Mammootty,politics,balyakalsakhi,premnaze er,Amitabh Bachchan,Dulqar salman,praise the lord,awards,Murali