മാവിന്* കൊമ്പിലിരുന്ന് കുയിലുകള്* പാടുന്നു
നിറഞ്ഞൊഴുകുന്ന സംഗീതം.
വൈകിയറിഞ്ഞു; സ്വരമിടറാതെ
അവള്* കരയുകയായിരുന്നു.

തുമ്പികള്* മുറ്റത്ത്* ചിറകടിച്ചാര്*ത്തപ്പോള്*
സ്നേഹിക്കയാണെന്ന് ഞാന്* കരുതി
അവ മത്സരിക്കയാണെന്ന്
നിന്റെ മൌനം എന്നോട്* പറഞ്ഞു.

കാറ്റ്* പൂക്കളോട്* പറഞ്ഞു;
വെറുതെ അതുമിതും പറഞ്ഞിരിക്കാം
നാലുമണിപ്പൂക്കളും നന്ത്യാര്*വട്ടങ്ങളും
സ്നേഹം ചിരിയിലൊതുക്കുന്നു.
ആ പുഞ്ചിരിയില്* വേദനയാണെന്നോ?

ശൂന്യത സത്യമാണെന്നോ?
അരുത്* എന്നെ വെറുതെ വിടൂ
എന്നെ ഉറങ്ങാനനുവദിക്കൂ.
സ്വപ്നങ്ങളിലെന്റെ അമ്മയുണ്ട്*

കണ്ണുകള്* കൊണ്ടെന്നെ മുറിപ്പെടുത്താതെ,
നിഷേധത്തിനിനി അര്*ത്ഥമില്ല;
ഞാന്* സമ്മതിക്കുന്നു
എനിക്ക്* തെറ്റുപറ്റി.

More Stills
Keywords:songs,swapnam,kavithakal,poems,love songs