അഴകൊത്ത വയര്* ഏതൊരാളിന്റെയും സ്വപ്*നമാണ്. ഇതാ അതിനുള്ള എളുപ്പവഴികള്*. ദിവസവും ഏഴെട്ടു ഗ്ലാസ് വെള്ളമെങ്കിലും കുടിയ്ക്കുക. ഇത് വയറ്റില കൊഴുപ്പു പുറന്തള്ളാന്* സഹായിക്കും. ശരീരത്തിലെ വിഷാംശം ഇതുവഴി പുറന്തള്ളിപ്പോകുന്നതോടെ അപചയപ്രക്രിയ ശരിയായി നടക്കുകയും ചെയ്യും. ഉപ്പു കുറയ്ക്കുക. ഇതിനു പകരം മറ്റു മസാലകളോ ഔഷധസസ്യങ്ങളോ ഉപയോഗിക്കാം. ഉപ്പ് ശരീരത്തില്* വെള്ളം കെട്ടിനിര്*ത്തും. വയറ്റിലെ കൊഴുപ്പു കൂടുകയും ചെയ്യും. മധുരത്തിനു പകരം തേനുപയോഗിക്കുക. മധുരം അടിവയറ്റിലെ കൊഴുപ്പും തടിയും കൂട്ടുന്ന പ്രധാനമാണ്. ഭക്ഷണത്തില്* കറുവാപ്പട്ട ഉള്*പ്പെടുത്തുക. ഇത് പ്രമേഹത്തിനുള്ള നല്ലൊരു പരിഹാരമാണ്. അള്*പം മധുരമുള്ളതു കൊണ്ട് മധുരേ വേണ്ട ഭക്ഷണവസ്തുക്കളില്* ഉപയോഗിക്കുകയും ചെയ്യാം. ശരീരത്തിന് നല്ല ഫാറ്റ് ആവശ്യമാണ്. ഇത് വയറ്റില്* അടിഞ്ഞു കൂടന്ന ചീത്ത കൊഴുപ്പിനെ അകറ്റാന്* അത്യാവശ്യവും. നട്*സ് ഭക്ഷണത്തില്* ഉള്*പ്പെടുത്തുന്നത് ഇതിനു സഹായിക്കും. ബട്ടര്* ഫ്രൂട്ട് അഥവാ അവോക്കാഡോ നല്ല കൊഴുപ്പിന്റെ ഉറവിടമാണ്. ഇത് വയറ്റില്* അടിഞ്ഞു കൂടുന്ന ചീത്ത കൊഴുപ്പു പുറന്തള്ളാന്* സഹായിക്കും. വിശപ്പറിയാതിരിക്കാനും ഇതു നല്ലതാണ്. സ്*ട്രെസുണ്ടാകുമ്പോള്* ശരീരം കോര്*ട്ടിസോള്* എന്നൊരു ഹോര്*മോണ്* പുറപ്പെടുവിക്കും. ഇതു തടി വയ്പ്പിക്കും. ഓറഞ്ചിലെ വൈറ്റമിന്* സി ഇതു നിയന്ത്രിക്കാനും വയറ്റിലെ കൊഴുപ്പു കുറയ്ക്കാനും സഹായിക്കും.

വയറ്റിലെ കൊഴുപ്പു കൂ്ട്ടുന്നതില്* ഡിസെര്*ട്ടുകള്*ക്ക് പ്രധാന സ്ഥാനമുണ്ട്. ഇതിനു പറ്റിയ ഒരു പരിഹാരമാര്*ഗമാണ് തൈര്. ഗ്രീന്* ടീയിലെ ആന്റിഓക്*സിഡന്റുകള്* വയര്* കുറയ്ക്കാന്* സഹായിക്കും. ഇത് അപചയപ്രക്രിയ ശക്തിപ്പെടുത്തും. വയറ്റിലെ കൊഴുപ്പു കത്തിച്ചു കളയാന്* സഹായിക്കും. രാവിലെ വെറുംവയറ്റില്* ചൂടുവെള്ളത്തില്* ചെറുനാരങ്ങ പിഴിഞ്ഞ് ഇതില്* തേന്* ചേര്*ത്തു കഴിയ്ക്കുന്നത് അടിവയറ്റിലെ കൊഴുപ്പു കുറയ്ക്കാന്* സഹായിക്കും.പച്ചവെളുത്തുള്ളി തിന്നുന്നത് അടിവയറ്റിലെ കൊഴുപ്പു നീക്കാനുള്ള എളുപ്പവഴിയാണ്. ഇഞ്ചി ശരീരത്തിലെ അപചയപ്രക്രിയ ശക്തിപ്പെടുത്തും. ദഹനപ്രശ്*നങ്ങള്* പരിഹരിക്കും. ഇതുവഴി വയറ്റിലെ കൊഴുപ്പകലും.

ആപ്പിളിലെ പെക്ടിന്* വയറ്റിലെ കൊഴുപ്പു കുറയ്ക്കുകയും ചെയ്യും. മധുരക്കിഴങ്ങിലെ നാരുകള്* ദഹനപ്രക്രിയയെ ശക്തിപ്പെടുത്തും. വയറ്റില്* കൊഴുപ്പടിഞ്ഞു കൂടില്ല. മുളകിലെ ക്യാപ്*സയാസിന്* വയറ്റിലെ കൊഴുപ്പു കുറയ്ക്കുന്ന മറ്റൊരു ഘടകമാണ്. ബീന്*സ് ധാരാളം പ്രോട്ടീന്* അടങ്ങിയ ഭക്ഷണമാണ്. ഇത് വയറ്റിലെ കൊഴുപ്പു കുറയ്ക്കാന്* സഹായിക്കും. വയര്* കുറയാന്* സഹായിക്കുന്ന ഭക്ഷണമാണ് കുക്കുമ്പര്*. ഇത് വിശപ്പു മാറ്റും. നാരുകള്* അടങ്ങിയതു കൊണ്ട് സുഗമമായ ദഹനത്തിനും സഹായിക്കും.

മഞ്ഞളില്* കുര്*കുമിന്* എന്നൊരു ആന്റിഓക്*സിഡന്റുണ്ട്. ഇത് വയര്* കുറയാന്* സഹായിക്കും. മുട്ടയും തടി കൂട്ടാതെ, ശരീരത്തിനു പ്രോട്ടീന്* നല്*കും. ഇതും വയറ്റിലെ കൊഴുപ്പടിഞ്ഞു കൂടാതിരിക്കാന്* സഹായിക്കും.

More StillsKeywords:fat stomach,Antioxide,egg,Protien,body,cucumber,digest ion,turmeric,curcumin,sweet potato,apple