ഒരു സായാഹ്ന്യനത്തില്* മിഴികളില്* കണ്ണീരിന്*റെ നനവും
നല്*കി നീ നടന്നകന്നു.......


നീ ഓരോ ചുവടും അകലുമ്പോഴും എന്*റെ പ്രണയത്തിന്*
മോഹങ്ങൾ കൊഴിഞ്ഞിറങ്ങുന്നത് ഞാന്* തിരിച്ചറിഞ്ഞു.........
ഒരു നിമിഷത്തെക്കെങ്കിലും നീ തിരിഞ്ഞു നോക്കുമെന്നും,
എന്*റെ ഹൃദയമിടിപ്പിന്*റെ ശബ്ദം കേള്*ക്കുമെന്നും ഞാന്* കരുതി......
ഹൃദയത്തിന്* മേല്* വേദനയുടെ ചുവപ്പ് വരകള്*
വരച്ചിട്ടു നീ നടന്നു മറഞ്ഞു.....
കാലങ്ങള്* കടന്നു പോയത് ഞാന്* അറിഞ്ഞില്ല.........
ഇന്നും ആ ചുവന്ന പൂകളെ പൊഴിക്കുന്ന വാകമരത്തിൻ
ചോട്ടില്* ഞാന്* കാത്തിരിക്കുന്നു.......
നീ തിരികെ വരുന്നതും കൊഴിഞ്ഞു വീണ എന്*റെ മോഹങ്ങൾ
വീണ്ടും പൂക്കുന്നതും കാത്ത് ഞാന്* ഇപ്പോഴും ഇവിടെ നില്*ക്കുന്നു.

Keywords:songs,poems,kavithakal,love songs,love poems