ഹെല്*മറ്റ്* ധരിക്കാതെ പൊലീസിന്റെ കണ്ണുവെട്ടിച്ചു നടക്കുന്നവര്*ക്ക്* ഇനി കൊച്ചിയില്* പെട്രോള്* കിട്ടില്ല.


ഹെല്*മെറ്റ് വക്കാതെ പെട്രോളടിക്കാന്* വരുന്ന ബൈക്ക് യത്രക്കാര്*ക്ക് പെട്രോള്* കൊടുക്കേണ്ടതില്ല എന്നാണ് തീരുമാനം. ആദ്യ ഘട്ടത്തില്* കൊച്ചിയിലാണ് ഈ പരീക്ഷണം നടത്താന്* ഉദ്ദേശിക്കുന്നത്.

നഗരപരിധിയില്* പമ്പ്* ഉടമകളുമായി ചേര്*ന്ന്* റോഡ്* സുരക്ഷാ അതോറിറ്റിയാണ്* പരീക്ഷണാടിസ്*ഥാനത്തില്* നിയന്ത്രണം കൊണ്ടുവരുന്നത്*.

അടുത്തയാഴ്*ച റോഡുസുരക്ഷാ അതോറിറ്റിയുടെ യോഗത്തിനു ശേഷം നിയന്ത്രണം പ്രാബല്യത്തിലാവും.

നഗരത്തിലെ 18 പമ്പുകളുമായി റോഡ്* സുരക്ഷാ അതോറിറ്റി ധാരണയിലെത്തിക്കഴിഞ്ഞു. മൂന്ന്* മാസം പരീക്ഷണാടിസ്*ഥാനത്തില്* നിയന്ത്രണമേര്*പ്പെടുത്താനാണ്* നീക്കം.

പൊതുജനങ്ങളുടെ അഭിപ്രായമറിഞ്ഞ ശേഷം മറ്റ്* നഗരങ്ങളിലേക്കും നിയന്ത്രണം വ്യാപിപ്പിക്കും.



More Stills



Keywords:Police,Helmet,road safety,petrol pumb,kochin,publics