കടല്*അറിയാതെ തിരയൊന്നിനെ പ്രണയിച്ചു ഞാന്*...
കരയറിയാതെ എന്* പ്രണയം ഞാനാതരിമണല്* തറയില്*
കോറിയിട്ടു.മറ്റാരും കാണാതെ ഇരിക്കുവാനെന്നവണ്ണം നിന്റെ
കുസൃതികൈകളാല്* മായ്ച്ചു കളഞ്ഞുവോ..?ഒന്നിനു പുറകെ
മറ്റൊന്നായി വന്നു പോകുന്ന നിന്റെ സഖി മാരുടെ കൂട്ടത്തില്*
നിന്നും നിന്റെ മുഖംഎനിക്കറിയാന്* കഴിയിന്നില്ല...
എന്റെ കാല്*വിരലുകളില്*തൊട്ടു ഒളിച്ചു കടന്നുപോകുന്ന
നിന്*റെ സ്പര്*ശനം എനിക്കറിയാന്* കഴിയുന്നു..
ആ നേര്*ത്തതണുപ്പില്*നിന്നും നിന്*റെ പ്രണയം
എനിക്കറിയാന്* കഴിയുന്നു...പോക്കുവെയിലിന്* പൊന്*
പട്ടണിഞ്ഞു ഒരു നവവധുവിനെപോലെ എന്നിലേക്ക്* ഓടിവരുന്നതും.
പൌര്*ണ്ണമിരാവുകളില്* .നിലാവിന്* വെന്*പട്ടുചാര്*ത്തി
ഒരു മണിയറവധുവിനെപോലെ നാണിച്ചു..ഒരിളംകാറ്റിനോടത്
ഓടിഎന്* അരികില്*എത്തിയതും..നിന്നിലേക്ക്* നീണ്ടഎന്റെ
കൈവിരലുകളില്*..എന്റെ മനോഇഷ്ട്ടം അറിഞ്ഞെന്നവണ്ണം..
ഉപ്പുനീര്* തുള്ളികള്* നനച്ചു ഓടിമറഞ്ഞില്ലേ നീ....
പ്രണയാര്*ദ്രമായി എന്നിലേക്ക്* ഒഴുകിയെതുന്നതും...
ഇന്നുനിന്നിലെ എന്റെ പ്രണയം പ്രതീക്ഷകളുടെ
രൂപമില്ലകിനാവുകള്* പോലെ നിറയുന്നു...
എനിക്കുനിന്നില്* നേര്*ത്തഉപ്പുനീര്*തുള്ളികളാല്* അലിഞ്ഞു ചേരുവാനായി.
നിന്*റെ കരലാളനം ഏറ്റൊര തീരത്തില്*...നീയ് മുത്തമിട്ടൊര
മണ്ണിന്* മണികൂട്ടങ്ങള്*ഒരുപിടിവാരിയെന്* നെഞ്ചോട്*ചേര്*ത്ത് ഞാന്*...
ഒരു വന്*തിരയായി വന്നെന്*റെ പ്രണയം കവര്*ന്നെടുക്കു
എന്*റെ പ്രണയത്തിനൊരു ശാന്തതീര സ്മ്രിതികള്* നല്കുനീ.
ഒരുതിരയായ് ഈ തീരത്ത്നിന്നോടൊരു ജന്മതിനായ്,
ഉപ്പുനീര്*തുള്ളിയായി നിന്നോട് അലിഞ്ഞു ചേരുവനായ്....

Keywords:songs,love songs,poems,kavithakal,sad songs,love poems,virahaganagal,pranayageethangal