വിടവാങ്ങല്* മല്*സരത്തില്* സച്ചിന്* ടെന്*ഡുല്*ക്കര്* സെഞ്ച്വറി നേടാതെ പുറത്തായി. സെഞ്ച്വറിക്ക് 36 റണ്*സ് അകലെ ദിയോനരെയ്ന്റെ പന്തില്* ഒന്നാം സ്ലിപ്പില്* സമി പിടിച്ചാണ് സച്ചിന്* പുറത്തായത്.


ഓഫ് സ്റ്റംപിന് പുറത്ത് വന്ന പന്ത് കട്ട് ചെയ്യാന്* ശ്രമിക്കുന്നതിനിടെയാണ് ക്യാച്ചിലൂടെ സമി സച്ചിനെ പിടികൂടിയത്. . വിടവാങ്ങല്* മല്*സരത്തിലെ ആദ്യ ഇന്നിംഗ്സില്* 118 പന്തില്* 12 ബൗണ്ടറികള്* ഉള്*പ്പടെ 74 റണ്*സാണ് സച്ചിന്* നേടിയത്.

സച്ചിന്റെ പുറത്താകലോടെ വാങ്കഡെ സ്റ്റേഡിയം ഒരു നിമിഷം മൗനത്തിലാണ്ടു. മികച്ച രീതിയില്* ബാറ്റ് വീശിയ സച്ചിന്* സെഞ്ച്വറിയിലേക്കുളള കുതിപ്പിനിടയിലാണ് തകര്*ന്നത്. ഇതോടെ ഒരു നിമിഷം മൗനത്തിലാണ്ട ഗ്യാലറി പിന്നീട് കൈയടികളോടെയും ആര്*പ്പു വിളികളോടെയും സച്ചിനെ യാത്രയാക്കി.

ഒടുവില്* വിവരം ലഭിക്കുമ്പോള്* ഇന്ത്യ മൂന്നിന് 231 എന്ന നിലയിലാണ്. പൂജാരയും(65) വിരാട് കോലിയുമാണ്(അഞ്ച്) ക്രീസില്*. 73 പന്തില്* ആറ് ബൗണ്ടറിയടക്കം 38 റണ്*സുമായി പുറത്താവാതെയായിരുന്നു സച്ചിന്* രണ്ടാം ദിനം എത്തിയത്.

ഇന്ത്യ-വെസ്റ്റിന്*ഡീസ് രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാം ദിനം കളി തുടങ്ങുമ്പോള്* തന്റെ അവസാന ഇന്നിംഗ്സ് കളിക്കുന്ന സച്ചിന്റെ പ്രകടനലഹരിയിലായിരുന്നു മുംബൈ.

അഞ്ചു വിക്കറ്റെടുത്ത പ്രഗ്യന്* ഓജയാണ് ഇന്ത്യന്* ബൗളര്*മാരില്* തിളങ്ങിയത്. ടെസ്റ്റ് ക്രിക്കറ്റില്* 100 വിക്കറ്റ് നേട്ടം കൈവരിച്ച ആര്* അശ്വിനും ശ്രദ്ധേയമായ പ്രകടനമാണ് കാഴ്ചവെച്ചത്.More StillsKeywords:Sachin Tendulkar,Bowlers,TEst cricket,R Aswin,wankade stadium,cricket news,malayalam cricket news