സച്ചിന്* ടെണ്ടുല്*ക്കറിന് അദ്ദേഹം ആഗ്രഹിച്ചതു പോലുള്ള വിടവാങ്ങല്*. ജയത്തിനു ശേഷം ഗ്രൌണ്ടില്* നടന്ന വിടവാങ്ങലില്* സച്ചിന്* വികാരാധീനനായി.


ഇന്നിംഗ്സിനും 126 റണ്*സിനുമാണ് സച്ചിന്റെ ജന്മനാടായ വാങ്കഡെയില്* നടന്ന ടെസ്റ്റില്* വെസ്റ്റ് ഇന്*ഡീസിനെ തോല്പിച്ചത്. രണ്ടാമിന്നിംഗ്സില്* വിന്*ഡീസ് 187 റണ്*സിന് എല്ലാവരും പുറത്തായി.

24 വര്*ഷത്തെ വിസ്മയകരമായ യാത്ര അവസാനിച്ചെന്ന് വിശ്വസിക്കാനാകുന്നില്ലെന്ന് സച്ചിന്*. ഡ്രസ്സിംഗ് റൂമിന്റെ ഭാഗമാകാതിരിക്കാന്* കഴിയുന്നില്ലെന്നും സച്ചിന്*. ആദ്യകരുത്തായത് അച്ഛന്റെ ഉപദേശമെന്നും സച്ചിന്* പറഞ്ഞു.

എല്ലാവരുടെയും സ്നേഹത്തിനു നന്ദി കുടുംബം നല്*കിയ പിന്തുണ വലുത്. മാതാപിതാക്കള്*ക്കും ഗുരുക്കന്മാര്*ക്കും കാണികള്*ക്കും നന്ദി പറഞ്ഞ് സച്ചിന്*.

സുഹൃത്തുക്കളുടെ പിന്തുണ മറക്കാനാവില്ല, സച്ചിന്* സച്ചിന്* എന്ന നിങ്ങളുടെ ആരവം എന്നും എന്റെ ഓര്*മ്മയിലുണ്ടാവുമെന്നും കാണികളോട് സച്ചിന്* പറഞ്ഞു.

മാതാപിതാക്കള്*ക്ക്* നന്ദിപറഞ്ഞുകൊണ്ടാണ്* സംസാരിക്കാന്* തുടങ്ങിയത്*. കുടുംബാംഗങ്ങള്*ക്കും സുഹൃത്തുക്കള്*ക്കും മാത്രമല്ല ഇതുവരെയുള്ള തന്റെ ജീവിതത്തില്* തുണയായവരെയെല്ലാം പേരെടുത്ത്* പിന്നീട്* ഓര്*മ്മിച്ചു.

ഇന്ത്യന്* ക്രിക്കറ്റ്* ടീമില്* അംഗമാകാന്* കഴിഞ്ഞത്* ഭാഗ്യമാണെന്നും അതില്* അഭിമാനിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഗാംഗുലിക്കും ലക്ഷ്*മണിനും ദ്രാവിഡിനും സച്ചിന്* നന്ദിപറഞ്ഞു.

മക്കളായ സാറയും അര്*ജുനും ഒരുപാട്* വിശേഷദിവസങ്ങളില്* തന്റെ അഭാവം അറിഞ്ഞിട്ടുണ്ടെന്നും ഇനിയുള്ള തന്റെ ജീവിതം നിങ്ങള്*ക്കരുകിലാണെന്നും വിടവാങ്ങല്* പ്രസംഗത്തിലൂടെ സച്ചിന്* ഉറപ്പു നല്*കി. ഇതുവരെ തന്നെ പിന്തുണച്ച മാധ്യമങ്ങള്*ക്കും അദ്ദേഹം നന്ദിപറഞ്ഞു.

24 വര്*ഷത്തെ ക്രിക്കറ്റ് ജീവിതം അവസാനിപ്പിച്ച് പവലിയനിലേക്ക് മടങ്ങുമ്പോള്* ലോകമെങ്ങുമുള്ള ക്രിക്കറ്റ് ആരാധകരേയും പോലെ സച്ചിനും വികാരഭരിതനായി. വിതുമ്പിക്കൊണ്ടാണ് സച്ചിന്* ഗ്രൌണ്ടില്*നിന്നും മടങ്ങിയത്.Sachin More StillsKeywords:Sachin Tendulkar gallery,Cricket player sachin,Little master,Sara,Arjun,pavilian,Sachin ground,cricekt news,sports news