രാജ്യത്തിന്റെ അഭിമാനത്തിനു വേണ്ടി 24 വര്*ഷം കളിക്കളത്തില്* പോരാടിയ സച്ചിനായി രാജ്യം പരമോന്നത സിവിലിയന്* ബഹുമതിയായ ഭാരതരത്*ന നല്*കും.


പ്രധാനമന്ത്രിയുടെ ഓഫീസാണ് ഈ വിവരം അറിയിച്ചത്. സച്ചിന്* വിരമിക്കുന്ന ദിവസം തന്നെ ഈ നേട്ടം സച്ചിനെത്തേടിയെത്തിയത് കായിക ലോകത്തിനാകെ അഭിമാനം പകര്*ന്നു. ആഭ്യന്തര മന്ത്രി സുശീല്* കുമാര്* ഷിന്*ഡെ, പാര്*ലമെന്ററി കാര്യ മന്ത്രി രാജീവ് ശുക്ല, മഹാരാഷ്ട്ര മുഖ്യമന്ത്രി പൃഥ്വിരാജ് ചവാന്* എന്നിവര്* സച്ചിന് വേണ്ടി രംഗത്തെത്തിയിരുന്നു.

സച്ചിന് ഭാരത രത്*ന ലഭിക്കാന്* കഴിയുന്നത് ചെയ്യുമെന്ന് ബിസിസിഐ ഉപാധ്യക്ഷന്* കൂടിയായ രാജീവ് ശുക്ല വ്യക്തമാക്കിയിരുന്നു. പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ചുമതലയുള്ള കേന്ദ്രമന്ത്രി വി നാരായണ സ്വാമിയും ഭാരത രത്*നയ്ക്കുള്ള സാധ്യത പറഞ്ഞിരുന്നു.

കളിക്കാരനായിരിക്കെ തന്നെ പാര്*ലമെന്റംഗമായ ആദ്യ താരം സച്ചിന്* ഭാരത രത്*ന നേടുന്ന ആദ്യ കായിക താരമാകുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

പ്രമുഖ ശാസ്ത്രഞ്ജനായ ഡോ സിഎന്*ആര്* റാവുവിനും ഭാരത രത്നയുണ്ട്. പ്രധാനമന്ത്രിയുടെ ശാസ്ത്ര ഉപദേശക കൗണ്*സിലിന്റെ തലവനാണ് റാവു. ഭാരതരത്ന ലഭിക്കുന്ന പ്രായം കുറഞ്ഞ വ്യക്തിയും സച്ചിനാണ്.

സച്ചിനും റാവുവിനും ഭാരതരത്ന നല്*കുന്നതിനുള്ള പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ശുപാര്*ശ രാഷ്ട്രപതി പ്രണബ് മുഖര്*ജി അംഗീകരിക്കുകയായിരുന്നു. ബഹുമതി തന്റെ അമ്മയ്ക്കായി സമര്*പ്പിക്കുന്നതായി സച്ചിന്* പറഞ്ഞു.



Sachin Tendulkar More Stills



Keywords:Sachin's Bharatratna,Pranab Mukherji,primeminister,CN R Ravu,BCCI,Rajiv Sukhla