മലയാളി ക്രിക്കറ്റ് താരം എസ് ശ്രീശാന്ത് വിവാഹിതനാവുന്നു. രാജസ്ഥാന്* സ്വദേശിനിയായ നയനാണ് വധു. ഡിസംബര്* 12ന് ഗുരുവായൂരില്* വെച്ചാണ് വിവാഹം.


രാജസ്ഥാന്* രാജകുടുംബാംഗമായ നയനിന് ഡിസംബര്* 12ന് ഗുരുവായൂര്* ക്ഷേത്ര നടയില്* വച്ച് ശ്രീശാന്ത് താലിചാര്*ത്തും. കഴിഞ്ഞ രണ്ട് വര്*ഷമായി ഇരുവരും തമ്മില്* പ്രണയത്തിലായിരുന്നുവെന്ന് റിപ്പോര്*ട്ടുകള്* ഉണ്ടായിരുന്നു.

ജ്വല്ലറി ഡിസൈനറാണ് നയന്*. ഒത്തുക്കളിക്കേസില്* ശ്രീശാന്ത് പെട്ടപ്പോഴും പിന്തുണയുമായി നയനും കുടുംബവുംശ്രീയ്*ക്കൊപ്പമുണ്ടായിരുന്നു.

ശ്രീശാന്തിന്റെ സഹോദരന്* ദിപു ശാന്തന്* ട്വിറ്ററിലൂടെ വിവാഹ വാര്*ത്ത പുറത്തുവിടുകയായിരുന്നു. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് ഡിസംബര്* 12ന് നടക്കുന്ന വിവാഹച്ചടങ്ങില്* പങ്കെടുക്കുക.
വിവാഹ ശേഷം കൊച്ചിയിലെ മെറിഡിന്* ഹോട്ടലില്* വച്ച് വിവാഹ സത്കാരം .

മെയ് 16 നായിരുന്നു ശ്രീശാന്ത്, അങ്കിത് ചവാന്*, അജിത് ചാന്*ഡില എന്നിവരുള്*പ്പെടെ മൂന്ന് രാജസ്ഥാന്* റോയല്*സ് താരങ്ങളെയും ഏഴ് വാതുവെപ്പുകാരെയും വാതുവെയ്പ്പ് കേസില്* ഡല്*ഹി പോലീസ് അറസ്റ്റു ചെയ്തത്.

പിന്നീട് 27 ദിവസം ജയിലില്* കിടന്ന ശേഷമാണ് ശ്രീശാന്ത് ജാമ്യത്തിലിറങ്ങിയത്. ശ്രീശാന്ത് ഉള്*പ്പെടെ മുഴുവന്* പ്രതികള്*ക്കെതിരെയും പോലീസ് മഹാരാഷ്ട്ര സംഘടിത കുറ്റകൃത്യ നിയമം (മകോക്ക) ചുമത്തിയിരുന്നു.



Sreesanth More Stills


Keywords:Sreesanth,Ajith Chandhila,Ankith Chawan,Rajastan Royals,Sreesanth wedding news,Dipu Santhan,Guruvayoor TEmple