ഒരുവരം തേടിവന്നു ഗുരുവായൂര്* തിരുനടയില്*
കരുണതന്* പാലാഴിക്കരയില്*
ഇരുകയ്യുമുയര്*ത്തിഞാന്* തൊഴുതുനിന്നവിടുത്തെ
തിരുനാമമുരുവിടുന്നു കൃഷ്ണാ ഗുരുവായൂരപ്പാ


അഴകിനുമഴകായ തിരുമുടിയും ഏ-
തഴലിലുമമൃതേകും പുഞ്ചിരിയും
അടിയങ്ങള്*ക്കകതാരില്* വിളങ്ങേണം
ഈ മതിലകത്തൊളിചിന്നും മണിവിളക്കേ


ഇരുളിലുമൊരുതാരം തെളിയുകില്ലേ പാഴ്-
ചിറയിലും താമരപ്പൂ വിരിയുകില്ലേ
അപരാധ സഹസ്രങ്ങള്* കഴുകുമീ കണ്ണുനീരില്*
അവിടത്തെ ദയാ പുഷ്പം വിടരുകില്ലേ

More StillsKeywords:songs,poems,kavithakal,devotional songs,krishnabhakthi ganangal,Hindu devotional songs