സച്ചിന് ഭാരതരത്*നം നല്*കുന്നതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി. കോണ്*ഗ്രസ് സര്*ക്കാരിന്റെ നോമിനേറ്റഡ് എംപിയായ സച്ചിന് ഭാരതരത്*ന നല്*കിയത് തെരഞ്ഞെടുപ്പ് ചട്ടലംഘനമാണെന്നാണ് പരാതിയില്* ചൂണ്ടിക്കാട്ടിയിരിക്കുന്നത്. ദെബാശിശ് എന്ന വിവരാവകാശ പ്രവര്*ത്തകനാണ് പരാതിയുമായി തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരിക്കുന്നത്.


നിയമസഭാ തെരഞ്ഞെടുപ്പ് പ്രക്രിയകള്* നടക്കുന്ന ഡല്*ഹി, രാജസ്ഥാന്*, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, മിസോറാം എന്നിവിടങ്ങളിലെ സച്ചിന് ഭാരതരത്*ന പുരസ്*കാരം നല്*കാനുള്ള തീരുമാനം സ്വാധീനിക്കുമെന്ന് പരാതിയില്* ദെബാശിശ് പരാതിയില്* പറയുന്നു.

സച്ചിന്റെ വിടവാങ്ങല്* ദിവസമായിരുന്ന ശനിയാഴ്ചയായിരുന്നു കേന്ദ്രസര്*ക്കാര്* സച്ചിന്* ടെന്*ഡുല്*ക്കറിനും സിഎന്*ആര്* റാവുവിനും ഭാരതരത്*ന പുരസ്*കാരം നല്*കാന്* തീരുമാനിച്ചത്. തീരുമാനം വന്നതിന് തൊട്ട് പിന്നാലെ വിവാദങ്ങളും തലപൊക്കി. തങ്ങളുടെ പാര്*ട്ടി നേതാക്കള്*ക്കും ഭാരതരത്*ന നല്*കണമെന്ന ആവശ്യവുമായി രാഷ്ട്രീയ കക്ഷികളും, ധ്യാന്*ചന്ദ് ഉള്*പ്പെടെയുള്ള കായിക താരങ്ങളെ പരിഗണിക്കേണ്ടതായിരുന്നു എന്ന ആക്ഷേപവുമായി കായിക പ്രേമികളും രംഗത്ത് എത്തിയിരുന്നു
.


Sachin Tendulkar More Stills



Keywords:Sachin Tendulkar,Bharat Ratna,election commission,debashish,CNR Raq