ഒരു പൂവിനാല്* മെല്ലെ തഴുകി നീ,
നനുത്ത കുളിര്*ക്കാറ്റിന്* ഈണതിന്* ഒപ്പം,
തഴുകി തളര്*ന്ന നിന്* കൈകളില്* നോക്കവേ,
നിന്നില്* അലിഞ്ഞിടാനാ കരങ്ങള്* ഞാന്* കവരട്ടെ...
ഇന്നുമാ തെന്നലിനായ് കാതോര്*തിടുമ്പോള്*,
പ്രിയതരമാമോര്*മ്മകള്* തന്* മധുര സ്മരണകള്*...
എല്ലാം മറന്നതായ് നടിചീടിലും,
മനസ്സിനെ പറഞ്ഞു വിശ്വസിപ്പിക്കാനാവുന്നില്ല.
പെയ്തിറങ്ങിയ മഴയില്* പകച്ചു പോയി ഞാന്*,
പെയ്തു തോര്*ന്നപ്പോള്* മനസ്സാകവേ ശുന്യം,
മഴത്തുള്ളിയെ സ്നേഹിച്ച കാര്*മേഘത്തെപ്പോലെ...
നിറകണ്ണാല്* തെങ്ങുവതല്ലാതെ ഒന്നുമാവില്ലെനിക്ക്.
നഷ്ടമാം മഴതുള്ളി എന്നാണിനി വരിക,
ഇല്ല. വരില്ലെന്ന് അറിയാമായിരുന്നിട്ടും...
ഈറന്* കാറ്റ് ഏറ്റു മനം കുളിരുമ്പോള്*...
വീണ്ടും കേള്*ക്കുന്നതെന്* പ്രാണന്റെ മൊഴിയോ...

More Stills
Keywords:songs,poems,kavithakal,love songs,love poems,malayalam kavithakal