സിനിമയുടെ ലൊക്കേഷനില്* താന്* മൊബൈല്* ഫോണ്* കൊണ്ടുപോകാറില്ലെന്നും തന്നോട് കഥ പറയണമെന്നുള്ളവര്* ലൊക്കേഷനില്* വന്നാല്* കഥ കേള്*ക്കുന്നതിന് കൂടുതല്* സൌകര്യമാകുമെന്നും യുവനടന്* ആസിഫ് അലി. താനിപ്പോള്* സെലക്ടീവാണെന്നും കഥ കേട്ട്* ഇഷ്*ടമായില്ലെങ്കില്* സീനിയര്* സംവിധായകരോടാണെങ്കില്* പോലും അക്കാര്യം തുറന്നുപറയുമെന്നും ആസിഫ് അലി വ്യക്തമാക്കി.


ഒരു അഭിമുഖത്തിലാണ് ആസിഫ് അലി ഇക്കാര്യം പറയുന്നത്. ഒരു സിനിമ തുടങ്ങിയാല്* അവസാനിക്കുന്നതുവരെ താന്* മൊബൈല്* ഫോണ്* ഉപയോഗിക്കാറില്ലെന്നും ഫോണ്* ഉപയോഗിക്കുകയില്ല എന്നത്* തന്*റെ വ്യക്*തിപരമായ കാര്യമാണെന്നും ആസിഫ് ഈ അഭിമുഖത്തില്* വ്യക്തമാക്കുന്നു.

തന്നോട് കഥ പറയാനുള്ളവരും ഡേറ്റ് ആഗ്രഹിക്കുന്നവരുമൊക്കെ ലൊക്കേഷനിലേക്ക് എത്തിയാല്* സൌകര്യമാകുമെന്നാണ് താരം പറയുന്നത്. ഞാന്* അഭിനയിക്കുന്ന സിനിമയുടെ ലൊക്കേഷനിലെത്തിയാല്* കഥ കേള്*ക്കാമല്ലോ. മാത്രമല്ല ഡേറ്റ്* നല്*കണോ, വേണ്ടയോ എന്നൊക്കെ തീരുമാനിക്കാനും കഴിയും - ആസിഫ് അലി പറയുന്നു.Asif Ali more StillsKeywords:Asif Ali,location ,Mobile phone,directors,cinema,shooting