Results 1 to 3 of 3

Thread: വില്*പ്പത്രം എഴുതാം, ഭാവിയിലെ പ്രശ്*നങ്ങള

  1. #1
    Join Date
    Jun 2006
    Posts
    5,883

    Default വില്*പ്പത്രം എഴുതാം, ഭാവിയിലെ പ്രശ്*നങ്ങള

    വില്*പ്പത്രം എഴുതാം, ഭാവിയിലെ പ്രശ്*നങ്ങള്* ഒഴിവാക്കാം

    നിയമക്കുരുക്കില്* പെടാതെ സ്വത്തുവകകള്* ശരിയായ അവകാശികളുടെ കൈവശം എത്തുന്നത് ഉറപ്പാക്കാന്* വില്*പ്പത്രം തയാറാക്കുക വഴി സാധിക്കും
    നിങ്ങളുടെ സ്വത്തുവകകള്* അനന്തര അവകാശികള്*ക്ക് കൊടുക്കാന്* ഉദ്ദേശിക്കുന്നു എങ്കില്* തീര്*ച്ചയായും വില്*പ്പത്രം തയാറാക്കിയിരിക്കണം. ഇതിന് പ്രായമോ ആസ്തിയോ പ്രശ്*നമല്ല. ധനികര്*ക്കാണ് ഇതൊക്കെ ബാധകം എന്നതു തെറ്റായ ധാരണയാണ്. ഭാവിയില്* സ്വത്ത് സംബന്ധിച്ച നിയമക്കുരുക്കുകള്* ഒഴിവാക്കാന്* വില്*പ്പത്രം സഹായിക്കും. വീട്, സ്ഥലം, സ്വര്*ണം, നിക്ഷേപങ്ങള്*, കൈവശമുള്ള പണം, ബാങ്ക് എക്കൗണ്ടിലെ പണം തുടങ്ങി എല്ലാം തന്നെ വില്*പ്പത്രത്തില്* രേഖപ്പെടുത്താം. വില്*പ്പത്രം മുദ്രപ്പത്രത്തില്* എഴുതണമെന്നോ രജിസ്റ്റര്* ചെയ്യണമെന്നോ നിര്*ബന്ധവുമില്ല. വെള്ളക്കടലാസില്* എഴുതിയ വില്*പ്പത്രത്തിനും വക്കീല്* തയാറാക്കിയ വില്*പ്പത്രത്തിന്റെ അത്രതന്നെ നിയമസാധുതയുണ്ടെന്ന് വിദഗ്ധര്* പറയുന്നു. വില്*പ്പത്രം എഴുതുന്നയാളും രണ്ട് സാക്ഷികളും അതില്* ഒപ്പിട്ടിട്ടുണ്ടാകണം എന്നുമാത്രം. വില്*പ്പത്രം സബ് രജിസ്ട്രാറുടെ പക്കല്* രജിസ്റ്റര്* ചെയ്യാം. ഇതിന് 200-300 രൂപയേ ചെലവ് വരൂ. എന്നാല്* സ്വത്തുവകകള്* സംബന്ധിച്ച് സങ്കീര്*ണതകള്* നിലനില്*ക്കുന്നുണ്ടെങ്കില്* നിയമസഹായം തേടുക. ഓണ്*ലൈനായി വില്*പ്പത്രം തയാറാക്കാന്* സഹായിക്കുന്ന സ്ഥാപനങ്ങളാണ്
    warmond Trustees&Executors, vakilno1.com എന്നിവ ഓണ്*ലൈനായി വില്*പ്പത്രം തയാറാക്കാന്* ഇവയില്* രജിസ്റ്റര്* ചെയ്ത് നിങ്ങളുടെ ആസ്തികള്* സംബന്ധിച്ച വിവരങ്ങളും വ്യക്തിഗത വിവരങ്ങളും നല്*കണം. ഡിജിറ്റല്* സിഗ്നേച്ചറും നല്*കണം. വില്*പ്പത്രം ഈ സ്ഥാപനങ്ങള്* തയാറാക്കി നിങ്ങള്*ക്ക് അയച്ചുതരും.

    വില്*പ്പത്രം തയാറാക്കുമ്പോള്* എന്തൊക്കെ ശ്രദ്ധിക്കണം
    1 വില്*പ്പത്രത്തില്* ഏറ്റവും പ്രധാനം വ്യക്തതയാണ്. അതുകൊണ്ട് മറ്റുള്ളവര്*ക്ക് സംശയത്തിന് ഇടനല്*കുന്ന ഒന്നും വില്*പ്പത്രത്തില്* ഉണ്ടാകാതെ ശ്രദ്ധിക്കുക.
    2 വില്*പ്പത്രം എഴുതുന്നത് ഒരാളുടെ സ്വന്തം ഇഷ്ടപ്രകാരമാണെന്നും ആരുടേയും സമ്മര്*ദത്തിന് വഴങ്ങിയല്ലെന്നും അതില്* പറഞ്ഞിരിക്കണം. ഇത് സാക്ഷികള്* സാക്ഷ്യപ്പെടുത്തുകയും വേണം.
    3 നിങ്ങളുടെ പേരും, പിതാവിന്റെ പേരും, വീടിന്റെ പൂര്*ണമായ മേല്*വിലാസവും വില്*പ്പത്രത്തില്* രേഖപ്പെടുത്തിയിരിക്കണം. വില്*പ്പത്രം എഴുതുന്ന തീയതിയും സംശയത്തിന് ഇട നല്*കാത്ത വിധം വ്യക്തമാക്കിയിരിക്കണം.
    4 വീട്, സ്ഥലം എന്നിവയുടെ പൂര്*ണമായ വിലാസംഎഴുതണം. ബാങ്ക് എക്കൗണ്ട്, സ്ഥിര നിക്ഷേപം, ലോക്കറുകള്*, ഇന്*ഷുറന്*സ് പോളിസികള്* എന്നിവ സംബന്ധിച്ച വിവരങ്ങള്* വ്യക്തമായി നല്*കണം.
    5 മ്യൂച്വല്* ഫണ്ടുകള്* സംബന്ധിച്ച വിവരങ്ങള്* നല്*കുമ്പോള്* ഫോളിയോ നമ്പര്* നല്*കുക.
    6 പിന്തുടര്*ച്ചാവകാശിയുടെ പേരും വിലാസവും കൃത്യമായി രേഖപ്പെടുത്തണം.
    7 വില്*പ്പത്രത്തിലെ സാക്ഷികള്* വിശ്വസ്തരും നിങ്ങളേക്കാള്* പ്രായം കുറഞ്ഞവരുമാകാന്* ശ്രദ്ധിക്കുക.
    8 വില്*പ്പത്രത്തില്* നിയമപ്രകാരമുള്ള അനന്തരാവകാശികള്*ക്കല്ല സ്വത്ത് നല്*കുന്നതെങ്കില്* അതിനുള്ള കാരണം വ്യക്തമാക്കണം.

    വില്*പ്പത്രം പരിശോധനയ്ക്കു വിധേയമാക്കേണ്ടത് എപ്പോള്*

    1 വില്*പ്പത്രം എഴുതിയയാളോ അതില്* പരാമര്*ശിച്ചിരിക്കുന്നവരോ പേര് മാറ്റിയാല്*.
    2 വില്*പ്പത്രത്തില്* പറഞ്ഞിട്ടുള്ള ഏതെങ്കിലും സ്വത്ത് വില്*ക്കുകയോ പുതിയത് വാങ്ങുകയോ ചെയ്താല്*.
    3 വില്*പ്പത്രത്തില്* പരാമര്*ശിച്ചിട്ടുള്ള ആരെങ്കിലും മരിച്ചാല്*.
    4 വില്*പ്പത്രം അനുസരിച്ച് ഭാഗം നടത്തേണ്ടയാള്* മരിക്കുകയോ അസുഖ ബാധിതനാവുകയോ ചെയ്താല്*.
    വില്*പ്പത്രത്തിലെ സാങ്കേതിക പദങ്ങള്*Testator- വില്*പ്പത്രം എഴുതുന്നയാള്*
    Beneficiary- വില്*പ്പത്രത്തില്* പരാമര്*ശിക്കുന്ന അനന്തരാവകാശികള്*
    Intestate- വില്*പ്പത്രം എഴുതാതെ ഒരാള്* മരിക്കുന്ന അവസ്ഥ
    Codicil- നിലവിലെ വില്*പ്പത്രത്തില്* മാറ്റങ്ങള്* വരുത്താന്* ഉപയോഗിക്കുന്ന ലീഗല്* ഡോക്യുമെന്റ്
    Executor- വില്*പ്പത്രം അനുസരിച്ച് സ്വത്ത് ഭാഗം വെയ്ക്കുന്നു എന്ന് ഉറപ്പാക്കുന്നയാള്*
    Probate- വില്*പ്പത്രത്തിന്റെ ഔദ്യോഗികമായി സര്*ട്ടിഫൈ ചെയ്ത പകര്*പ്പ്
    Succession Certificate- വില്*പ്പത്രത്തിന്റെ അഭാവത്തില്* നിയമാനുസൃത അവകാശികള്*ക്ക് സ്വത്ത് ഭാഗം വെക്കാന്* കോടതി നല്*കുന്ന സര്*ട്ടിഫിക്കറ്റ്
    Power of attorney- നിങ്ങള്*ക്ക് വേണ്ടി കാര്യങ്ങള്* നടപ്പാക്കാന്* മറ്റൊരാളെ ചുമതലപ്പെടുത്തുന്ന നിയമാനുസൃത രേഖ.

    വിവിധതരം വില്*പ്പത്രങ്ങള്*
    Unprivileged will: ഒരു വ്യക്തി എഴുതുന്ന വില്*പ്പത്രം. എഴുതുന്നയാള്* കുറഞ്ഞത് രണ്ട് സാക്ഷികളുടെ സാന്നിധ്യത്തില്* ഇതില്* ഒപ്പ്*വെക്കണം.
    Joint will: രണ്ടോ അതിലധികമോ വ്യക്തികള്* ചേര്*ന്ന് എഴുതുന്ന വില്*പ്പത്രം. ഇതില്* ഒരാള്*ക്ക് വില്*പ്പത്രത്തില്* വേണമെങ്കില്* മാറ്റം വരുത്താം.
    Mutual will: ദമ്പതികള്* ചേര്*ന്ന് എഴുതുന്ന വില്*പ്പത്രം. ഒരാള്* മരിച്ചാല്* മറ്റേയാള്*ക്ക് സ്വത്തിന്റെ അവകാശം ലഭിക്കും.
    Conditional will: ഒരാളുടെ സ്വത്തുക്കള്* അനന്തരാവകാശികള്*ക്ക് ലഭിക്കണമെങ്കില്* ചില മാനദണ്ഡങ്ങള്* പാലിക്കണമെന്ന് നിഷ്*കര്*
    ഷിക്കുന്ന വില്*പ്പത്രം. എന്നാല്* ഇവ നിയമവിധേയമാകണം.
    Privileged will: സൈനികരും മറ്റും സാക്ഷികള്* ഇല്ലാതെ എഴുതുന്ന വില്*പ്പത്രം.

    - see more at www.webcash.in

  2. #2
    Join Date
    Jun 2006
    Posts
    5,883

    Default

    വില്*പ്പത്രത്തെക്കുറിച്ച്


    സ്വന്തം ഉടമസ്ഥതയിലുള്ള വസ്തുവിനെ സംബന്ധിച്ച് മരണശേഷം നടപ്പിലാക്കപ്പെടേണ്ട നിബന്ധനകള്* മുന്*കൂട്ടി രേഖപ്പെടുത്തിവെക്കുന്ന പ്രമാണമാണ് വില്*പ്പത്രം. സ്വസ്ഥചിത്തനായ ഏതൊരാള്*ക്കും, മൈനറല്ലാതിരിക്കേ, തന്റെ വസ്തു മരണശാസനം വഴി വിനിയോഗം ചെയ്യാം. തങ്ങള്* ചെയ്യുന്ന പ്രവൃത്തിയെക്കുറിച്ച് വ്യക്തതയും അറിവും ഉണ്ടെങ്കില്*, ബധിരനോ, മൂകനോ, അന്ധനോ വില്*പ്പത്രം തയ്യാറാക്കുന്നതിന് തടസ്സമൊന്നുമില്ല. ചിത്തഭ്രമമുള്ള ഒരാള്*ക്ക്, അയാള്* സ്വസ്ഥചിത്തനായിരിക്കുന്ന ഇടവേളയില്*, മരണപത്രം തയ്യാറാക്കുന്നതിന് അനുവാദമുണ്ട്.


    വഞ്ചന നടത്തിയോ ബലാത്ക്കാരത്തിലൂടെയോ കെഞ്ചി സൈ്വര്യം കെടുത്തിയോ എഴുതി വാങ്ങുന്ന മരണപത്രമോ അതിന്റെ ഭാഗമോ സാധുത കൈവരിക്കുകയില്ല. മരണശാസനകര്*ത്താവിന് ഏതു സമയത്തും അത് റദ്ദു ചെയ്യാനോ ഭേദഗതി ചെയ്യാനോ അതില്* പെട്ട വസ്തു വിക്രയം ചെയ്യാനോ ക്ഷമതയുള്ളതാണ്.


    മരണപത്രം രജിസ്റ്റര്* ചെയ്യണമെന്ന് നിര്*ബന്ധമില്ലെങ്കിലും അതിന്റെ ആധികാരികതയ്ക്കും സുരക്ഷയ്ക്കും രജിസ്റ്റര്* ചെയ്യുന്നത് തന്നെ നല്ലത്. എപ്പോള്* എഴുതിയതാണെങ്കിലും ഏത് രജിസ്ട്രാര്* മുമ്പാകെയും ഹാജരാക്കി രജിസ്റ്റര്* ചെയ്യാവുന്ന പ്രമാണമാണത്.


    അസ്സല്* നഷ്ടപ്പെട്ടാല്* രജിസ്ട്രാക്കിയ വില്*പ്പത്രമാണെങ്കില്* പോലും മറിച്ച് തെളിയിക്കപ്പെടുന്നതുവരെ അത് റദ്ദാക്കപ്പെട്ടതായി അനുമാനിക്കണമെന്നാണ് കോടതി വിധി. അസ്സലിനു പകരം സാക്ഷ്യപ്പെടുത്തിയ പകര്*പ്പ് ഹാജരാക്കുന്നതായാല്*, ഇത് പ്രത്യേകം ഓര്*മ്മ വെക്കണം. നിയമപ്രകാരം ഏറ്റവും അവസാനം എഴുതിവെച്ച വില്*പ്പത്രത്തിന് മാത്രമാണ് സാധുതയുള്ളത്.


    മരണശാസന കര്*ത്താവ് വിവാഹിതനാകുന്നതോടു കൂടി അയാള്* ചമച്ചിട്ടുള്ള വില്*പ്പത്രങ്ങള്* സ്വയം റദ്ദാകുന്നതാണ് (പിന്*തുടര്*ച്ചാവകാശ നിയമം, വകുപ്പ് - 69). കത്തിച്ചോ കീറിയോ മറ്റു വിധത്തിലോ ഒരു മരണശാസനം അതിന്റെ കര്*ത്താവിനോ അല്ലെങ്കില്* അയാളുടെ നിര്*ദ്ദേശ പ്രകാരം അയാളുടെ സാന്നിധ്യത്തില്* മറ്റൊരാള്*ക്കോ നശിപ്പിക്കാവുന്നതാണ്. റദ്ദാക്കണമെന്ന ഉദ്ദേശ്യത്തോടെ ചെയ്യുന്ന ആ പ്രവൃത്തിമൂലം മരണപത്രം റദ്ദാകുന്നതാണെന്ന് എഴുപതാം വകുപ്പില്* വിശദമാക്കിയിരിക്കുന്നു.

  3. #3
    Join Date
    Jun 2006
    Posts
    5,883

    Default ദാനം ശ്രദ്ധവേണ്ടത്

    ദാനം ശ്രദ്ധവേണ്ടത്


    ഉടമാവകാശമുള്ള വസ്തു സ്വേച്ഛപ്രകാരവും പ്രതിഫലം കൂടാതെയും മറ്റൊരാള്*ക്ക് എഴുതിക്കൊടുക്കുന്ന പ്രവര്*ത്തനമാണ് ദാനം. ദാനദാതാവിന്റെ ജീവിതകാലത്ത് തന്നെ ആ കൈമാറ്റം ദാനഗ്രഹീതാവ് സ്വീകരിച്ചിരിക്കണം, ഭൂമിപോലുള്ള സ്ഥാവര വസ്തുക്കള്* ദാനം ചെയ്യുമ്പോള്*, രണ്ട് 'അറ്റസ്റ്റിങ്ങ്' സാക്ഷികളുടെ സാന്നിദ്ധ്യത്തോടെ ഒരു പ്രമാണം വഴി അത് നിര്*ബന്ധമായും റജിസ്റ്റര്* ചെയ്യേണ്ടതുണ്ട്. പിന്തുടര്*ച്ചാവകാശം മുഖേന അവകാശം സിദ്ധിക്കുന്നതിന് വില്*പ്പത്രം, ഭാഗപത്രം എന്നിവയാണ് രേഖയെങ്കില്*, വസ്തു ഉടമയുടെ ജീവിതകാലത്ത് പ്രതിഫലം കൂടാതെ വസ്തു ലഭിച്ചവര്*ക്ക് ദാനാധാരം ഉടമസ്ഥാവകാശരേഖയാണ്.


    ദാനദാതാവിന്റെ താല്പര്യം ഹനിക്കുന്നതായ ഏതെങ്കിലും സംഭവം നടക്കുന്നതായാല്* ദാനം അസാധുവാക്കുമെന്ന വ്യവസ്ഥവെക്കാവുന്നതാണ്. നിര്*ദ്ദിഷ്ട വ്യവസ്ഥകളുടെ അടിസ്ഥാനത്തിലല്ലാതെ, സാധാരണഗതിയില്* ദാനാധാരം റദ്ദ് ചെയ്യാനാവുകയില്ല.


    മുദ്രപ്പത്രനിയമത്തില്* ദാനാധാരങ്ങളെ രണ്ടായി തിരിച്ച്, 31 (ദാനം)-ം 51 (ധനനിശ്ചയം)-ം ആര്*ട്ടിക്കിളില്* ഉള്*ക്കൊള്ളിച്ചിരിക്കുന്നു. മുദ്രസലനിര്*ണ്ണയത്തിന് സ്വീകരിച്ച തരം തിരിവ് എന്നല്ലാതെ, വസ്തു കൈമാറ്റനിയമപ്രകാരം ദാനവും ധനനിശ്ചയവും ഒന്നു തന്നെയാണ്. വിവാഹ പ്രതിഫലമായോ, കുടുംബാംഗങ്ങള്*ക്കിടയില്* വസ്തു വിഭജിച്ചോ, സ്വേച്ഛപ്രകാരം മറ്റൊരാള്*ക്കോ, ആശ്രിതനായ ഒരാള്*ക്കോ കൈമാറി നല്*കുന്ന ദാനത്തെയാണ് ധനനിശ്ചയമെന്ന് വിളിക്കുന്നത്.


    ദാനസ്വീകരണം അനിവാര്യഘടകമായതിനാല്*, അത് നിയമപരമായി ഉറപ്പാക്കുന്നതിന് താഴെ ചേര്*ക്കുന്ന കാര്യങ്ങള്* അവലംബമാക്കാം:


    1. ദാതാവും ഗ്രഹീതാവും കൂട്ടായി ദാനാധാരം എഴുതി ഒപ്പിടുക.
    2. ദാതാവ് മാത്രമാണ് ഒപ്പിട്ടിട്ടുള്ളതെങ്കില്*, സ്വീകര്*ത്താവ് റജിസേ്ട്രഷന് ഹാജരാക്കുക.
    3. കൈപ്പറ്റു വിവരം ആധാരത്തില്* രേഖപ്പെടുത്തി, സാക്ഷികള്* മുമ്പാകെ ഒപ്പിടുക.
    (വസ്തു കൈമാറ്റ നിയമം 122 മുതല്* 126 വരെ വകുപ്പുകളുടെ സംഗ്രഹം)


    കെ. എം. ബേബി

Tags for this Thread

Bookmarks

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •