നീ പറഞ്ഞതൊക്കെയും മറന്നു.
നിന്റെ ഇരുപ്പിന്റെ ചന്തം
കണ്ണിന്റെ ആഴത്തിളക്കം.
നിന്നെ ചൂഴ്ന്ന നേർത്ത ഗന്ധം
ചുണ്ടുകളിൽ പടർന്ന സന്ധ്യ
കവിൾത്തടങ്ങളിലെ പുലരി.

ഇടയ്ക്കെപ്പോഴോ ഉലഞ്ഞ
മുടിയിഴകളിലെ പാതിര .
എല്ലാം ഓർത്തുവെയ്ക്കണമെന്ന്
കരുതിയിരുന്നു....
ഒക്കെയും മറന്നുപോയി.
പക്ഷെ,
ഉള്ളിലെവിടെയോ മുറിഞ്ഞു നീറുന്നുണ്ട്
ഉണങ്ങാതെ,
നീ ചിരിച്ചതിന്റെ പാട്.

More stills

Keywords:songs,poems,kavithakal,malayalam kavithakal,love songs,love poems,virahagangal