മിച്ചം വരുന്ന ഇഡ്ഡലി എന്താ ചെയ്യുക??
ഉപ്പുമാവുണ്ടാക്കാം .. ഫ്രൈ ചെയ്യാം... വറുത്തു കറിയില്* ഇടാം.. വേണമെങ്കില്* ഒരു ഇന്*ഡോ ചൈനീസ് ഐറ്റം - ഇഡ്ഡലി മഞ്ചൂരിയനും ഉണ്ടാക്കാം..
.

ഇഡ്ഡലി :- അഞ്ചാറെണ്ണം
കോണ്* ഫ്ലോര്* :- രണ്ടു സ്പൂണ്*
മൈദാ :- നാല് സ്പൂണ്*
കാശ്മീരി മുളക് പൊടി :- അര സ്പൂണ്*
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് :- ഒരു സ്പൂണ്*
ഉപ്പു :- പാകത്തിന്
വെള്ളം പാകത്തിന്
എണ്ണ :- വറക്കാന്*
ഇഡ്ഡലി നാലോ അഞ്ചോ കഷ്ണങ്ങള്* ആക്കി മുറിക്കുക.
മൈദാ, കോണ്* ഫ്ലോര്* മുളക് പൊടി, ഉപ്പു, പേസ്റ്റ് ഇവ പാകത്തിന് വെള്ളം ചേര്*ത്തത് ഒരു ബാറ്റര്* ഉണ്ടാക്കുക.
ഇഡ്ഡലി കഷ്ണങ്ങള്* ഇതില്* മുക്കി തിളച്ച എണ്ണയില്* നല്ല കരുകരുപ്പായി വറുത്തു കോരി ഒരു ടവ്വലില് എണ്ണ വാലാന്* വയ്ക്കുക.
സവാള :- ഒന്ന് :- കൊത്തിയരിഞ്ഞത്
പച്ച മുളക് :- രണ്ടെണ്ണം :- നീളത്തില്* അരിഞ്ഞത്
ക്യാപ്സിക്കം :- ഒന്ന്:- നീളത്തില്* അരിഞ്ഞത്
ഇഞ്ചി അരിഞ്ഞത് :- രണ്ടു സ്പൂണ്*
വെളുത്തുള്ളി അരിഞ്ഞത് :- രണ്ടു സ്പൂണ്*
മല്ലിയില അരിഞ്ഞത് :- മൂന്നു സ്പൂണ്*
ഉള്ളിത്തണ്ട് അരിഞ്ഞത് :- മൂന്നു സ്പൂണ്*
കാശ്മീരി മുളക് പൊടി :- ഒരു സ്പൂണ്*
ഉപ്പു :- പാകത്തിന്
സോയാ സോസ് :- ഒരു സ്പൂണ്*
റ്റുമാറ്റൊ സോസ് :- മൂന്ന് സ്പൂണ്*
റെഡ് ചില്ലി സോസ് :- രണ്ടു സ്പൂണ്*
ചില്ലി വിനെഗര്* :- ഒരു സ്പൂണ്*
വെള്ളം :- അര ഗ്ലാസ്*
കോണ്* ഫ്ലോര്* :- അര സ്പൂണ്*

പാകം ചെയ്യുന്ന വിധം

മൂന്ന് സ്പൂണ്* എണ്ണ ചൂടാക്കി ഇഞ്ചിയും വെളുത്തുള്ളിയും നന്നായി വഴറ്റുക.
ഇനി പച്ച മുളകും സവാള കൊത്തിയരിഞ്ഞതും വഴറ്റുക.
ഇനി ക്യാപ്സിക്കം ചേര്*ത്ത് ഇളക്കുക.
ഇതില്* മുളക് പൊടി ചേര്*ത്ത് നന്നായി യോജിപ്പിക്കുക.
ഇനി സോസുകള്* ചേര്*ത്ത് നന്നായി ഇളക്കിയ ശേഷം കോണ്* ഫ്ലോര്* വെള്ളത്തില്* കലക്കിയത് ഇതില്* ചേര്*ത്ത് ഇളക്കുക.
പാകത്തിന് ഉപ്പു ചേര്*ത്ത ശേഷം നന്നായി തിളപ്പിക്കുക.
തിളച്ചു കുറുകുമ്പോള്* വിനാഗിരി ചേര്*ക്കുക.
രണ്ടു സ്പൂണ്* മല്ലിയിലയും ഉള്ളിത്തണ്ടും ചേര്ത്തിളക്കിയ ശേഷം ഇഡ്ഡലി കഷ്ണങ്ങള്* ചേര്*ക്കുക.
സോസ് നന്നായി കുറുകി, ഇഡ്ഡലി കഷ്ണങ്ങളില്* പിടിച്ചു കഴിയുമ്പോള്* അടുപ്പില്* നിന്നും വാങ്ങി ബാക്കിയുള്ള മല്ലിയിലയും ഉള്ളിത്തണ്ടും മേലെ വിതറി ഉപയോഗിക്കാം


Idali Manhuriayan More Stills


Keywords:Idali Manchuriyan recipes,Idali Manchuriyan images,Idali Manchuriyan gallery,kerala breakfast ,kerala foods