ingredients


ഏത്തക്ക - 1
കോവയ്ക്ക - 5
ചെറിയ ഉള്ളി -20
സവാള - 1
പച്ചമുളക് - 1
വെളുത്തുള്ളി - 1 കുടം
ഇഞ്ചി - 1 കഷ്ണം
തക്കാളി - 1 വലുത്
കുടംപുളി - 1
മുളകുപൊടി - 2 ടീസ്പൂണ്*
മഞ്ഞൾപൊടി - 1/ 4 ടീസ്പൂണ്*
മല്ലിപൊടി - 1 ടീസ്പൂണ്*

Preparation Method

വെളിച്ചെണ്ണ ചൂടാകുമ്പോൾ ചെറിയ ഉള്ളി സവാള ഇവ ചെറുതായി അരിഞ്ഞതു ചേർത്ത് വഴറ്റുക. ശേഷം വെളുത്തുള്ളി ഇഞ്ചി,പച്ചമുളക് ഇവ ചതച്ചത്* ചേർത്ത് വഴറ്റുക. നന്നായി വഴന്നു വരുമ്പോൾ മുളകുപൊടി ,മഞ്ഞൾപൊടി ,മല്ലിപൊടി ഇവ ചേർത്ത് വഴറ്റുക. തക്കാളി ചെറുതായി അരിഞ്ഞത് ചേർത്ത് വഴറ്റുക. ഉടനെ ഏത്തക്ക കോവയ്ക്ക ഇവ നീളത്തിൽ അരിഞ്ഞതു ചേർത്ത് ഇളക്കി വെള്ളം ചേർത്ത് വേവിക്കുക .ഒരു കുടംപുളി കഷ്ണങ്ങൾ ആക്കി ചേർക്കുക ,ഉപ്പും ചേർക്കുക . നന്നായി വെന്തു വരുമ്പോൾ കുറച്ചു തേങ്ങാപാൽ ചേർത്ത് തിള വരുമ്പോൾ വാങ്ങി വയ്ക്കുക . കടുക് , ഉലുവ , കറിവേപ്പില ,ചെറിയ ഉള്ളി ഇവ താളിച്ച്* ചേർക്കുക. ( തേങ്ങാപാൽ ഇനു പകരം തേങ്ങ അരച്ചു ചേർത്താൽ മതിയാകും).

More stills


Keywords:Fish without fish curry,fish curry recipes,kerala fish curry recipes