മധുരമീനാക്ഷി ക്ഷേത്രത്തിലെ കിഴക്കേ ഗോപുരത്തിന്റെ ഭാഗം അടര്*ന്നുവീണു. ശക്തമായ ഇടിമിന്നലില്* ആണ് ഗോപുരത്തിന്റെ ഭാഗം അടര്*ന്നുവീണത്. എന്നാല്* ആളപായമില്ല. വ്യാഴാഴ്ച രാത്രിയാണ് സംഭവം. കനത്ത മഴയും ഉണ്ടായിരുന്നു.


പൊലീസും റവന്യു അധികൃതരും സ്ഥലത്തെത്തി പരിശോധനകള്* നടത്തി.

ക്ഷേത്രസമുച്ചയത്തില്* 14 ഗോപുരങ്ങള്* ആണ് ഉള്ളത്. ദക്ഷിണേന്ത്യയിലെ പ്രമുഖ തീര്*ത്ഥാടന കേന്ദ്രമായ മധുരമീനാക്ഷി ക്ഷേത്രം തമിഴ്*നാട്ടിലെ മധുരയില്* വൈഗൈ നദിക്ക് തെക്കുഭാഗത്തായി സ്ഥിതി ചെയ്യുന്നത്. 1623-നും 1655-നും ഇടയില്* നിര്*മിക്കപ്പെട്ടതാണ് ഈ ക്ഷേത്രം എന്നാണ് കരുതപ്പെടുന്നു. ലോകത്തിലെ തന്നെ ഏറ്റവും വലിയ ക്ഷേത്രസമുച്ചയങ്ങളില്* ഒന്നാണിത്.
Madurai Meenakshi temple More Stills

Keywords:Madurai Meenakshi temple,Lightning,pilgrimage,temple,devotees