Results 1 to 2 of 2

Thread: വിവാഹദിനത്തില്* സുന്ദരിയായിരിക്കണമെങ്&am

 1. #1
  Join Date
  Mar 2008
  Location
  Inida
  Posts
  2,738

  Default വിവാഹദിനത്തില്* സുന്ദരിയായിരിക്കണമെങ്&am

  വിവാഹദിനത്തില്* സുന്ദരിയായിരിക്കണമെങ്കില്*
  വിവാഹദിനത്തില്* സുന്ദരിയായിരിക്കണമെങ്കില്* മാസങ്ങള്*ക്കുമുന്*പേ തയ്യാറെടുപ്പുകള്* ആരംഭിക്കണം. ചിലകാര്യങ്ങള്* പ്രത്യേകം ശ്രദ്ധിച്ചാല്* “പെണ്ണേ നിന്നെ സുന്ദരിയാക്കിയതാര് ” എന്ന് ആരും ചോദിച്ചുപോകും.
  സുന്ദരിയാകണമെന്നുള്ള ആഗ്രഹം സഫലീകരിക്കാന്* അത്ര പ്രയാസമൊന്നുമില്ല. ഒന്നു മനസ്സുവെച്ചാല്* വിവാഹപ്പന്തലില്* സുന്ദരിയായി പ്രത്യക്ഷപ്പെടാന്* നിങ്ങള്*ക്കും സാധിക്കും. വധുവിന്റെ നിറം, ആകൃതി, ശരീരഘടന എന്നിവ മനസ്സിലാക്കി വേണം മേക്കപ്പും വസ്ത്രങ്ങളും തിരഞ്ഞെടുക്കേണ്ടത്. മുഖത്തെ മേക്കപ്പ് ഒരു കറക്ടീവ് മേക്കപ്പ് ആണ്. പേരു സൂചിപ്പിക്കുന്നതുപോലെതന്നെ കുറവുകള്* പരിഹരിക്കുന്നതിനാണ് ഇതു ചെയ്യുന്നത്. കറക്ടീവ് ഷേഡ് എപ്പോഴും അപ്പ് ആയിരിക്കുവാന്* ശ്രദ്ധിക്കണം. ഒരു കാരണവശാലും ഡൌണ്* ആകുവാന്* പാടില്ല.

  മേക്ക് അപ്പ് ചെയ്യുന്നതിനു മുന്*പായി ചര്*മ്മത്തിന്റെ പ്രത്യേകതകള്* ശ്രദ്ധിക്കണം. Oily Skin, Sensitive Skin, Dry Skin, Normal Skin എന്നിങ്ങനെ വ്യത്യസ്ത സ്വഭാവമുള്ള ചര്*മ്മങ്ങള്*ക്ക് അവയുടെ പ്രത്യേകതയനുസരിച്ചുവേണം ഫൌണ്ടേഷന്* സെലക്ട് ചെയ്യേണ്ടത്. കുറച്ച് പൌഡര്* എടുത്ത് അതില്* അല്പം എണ്ണ ഒഴിച്ചാല്* നിറം കറുത്തുവരുന്നത് കാണാം. എണ്ണമയമുള്ള ചര്*മത്തില്* വെറുതേ പൌഡര്* പുരട്ടിയാലും സംഭവിക്കുന്നത് അതാണ്. അതുകൊണ്ട് ഓയിലി സ്കിന്* ഉള്ളവര്* ഓയില്* കണ്**ട്രോള്* ജെല്* ഉപയോഗിച്ച ശേഷം മാത്രമേ മേക്ക് അപ്പ് ചെയ്യാവൂ. അല്ലാത്തപക്ഷം മേക്കപ്പിനു ശേഷം രണ്ടോ മൂന്നോ മണിക്കൂറുകള്* കഴിയുമ്പോള്* ചര്*മം ഇരുണ്ടതായി അനുഭവപ്പെടും. വിവാഹത്തിന് ലോംഗ് ലാസ്റ്റിംഗ് ആയ മേക്കപ്പ് ഉപയോഗിക്കാന്* ശ്രദ്ധിക്കണം. സെന്*സിറ്റീവ് സ്കിന്* ഉള്ളവര്* തങ്ങളുടെ ചര്*മ്മത്തിന്റെ പ്രത്യേകത മനസ്സിലാക്കി അനുയോജ്യമായ മേക്കപ്പ് ഉപയോഗിക്കുവാന്* പ്രത്യേകം ശ്രദ്ധ പുലര്*ത്തണം.

  വിവാഹത്തിനുള്ള തയ്യാറെടുപ്പുകള്* കുറഞ്ഞത് മൂന്നുമാസം മുന്*പെങ്കിലും തുടങ്ങണം. മുഖക്കുരുവുള്ള ചര്*മ്മമാണെങ്കില്* ആറുമാസം മുന്*പേ മുന്**കരുതലുകള്* എടുക്കണം. പിംപിള്* ട്രീറ്റ്*മെന്റ് ചെയ്ത് മുഖക്കുരുവും പാടുകളും മാറ്റി ചര്*മം പെര്*ഫെക്ട് ആക്കേണ്ടത് അത്യാവശ്യമാണ്. കൈകാലുകള്* വാക്സിംഗ്, ക്രീം മസ്സാജ്, പെഡിക്യൂര്* , മാനിക്യൂര്* എന്നിവയൊക്കെ ചെയ്ത് മനോഹരമാക്കണം. ബോഡി പോളിഷിംഗും , ബോഡി സ്പായും വേണമെങ്കില്* ചെയ്യാവുന്നതാണ്. ഹിന്ദു, മുസ്ലീം യുവതികള്* വിവാഹത്തിനു രണ്ടുദിവസം മുന്**പേ കൈകാലുകളില്* മെഹന്ദി ഡിസൈന്* ചെയ്യാറുണ്ട്.

  വിവാഹത്തിനു രണ്ടു ദിവസം മുന്*പുള്ള തയ്യാറെടുപ്പുകളില്* ഗോള്*ഡ് ഫേഷ്യല്* , ഡയമണ്ട് ഫേഷ്യല്* , വൈറ്റനിംഗ് ഫേഷ്യല്* , പേള്* ഗോള്*ഡ് ഗ്ലോ ഫേഷ്യല്* എന്നിങ്ങനെ ആവശ്യമായ ഫേഷ്യലുകള്* നടത്തേണ്ടത് പരമപ്രധാനമാണ്. ലിംഫറ്റിക് ഡ്രയിനേജ് മസ്സാജ് (Lymphatic Drainage Massage)കൊടുത്തുവേണം ഫേഷ്യല്* ചെയ്യുവാന്*. മുഖത്തെ പ്രസരിപ്പ് കൂട്ടുന്നതിന് ഈ മസ്സാജ് വളരെ നല്ലതാണ്.

  വിവാഹ ആലോചന തുടങ്ങുമ്പോള്* തന്നെ ഹെല്*ത്ത് ഡയറ്റ് ശീലമാക്കുക. ധാരാളം വെള്ളം കുടിക്കുവാന്* ശ്രദ്ധിക്കണം. ശരീരത്തിലെ ടോക്സിന്*സ് പുറം*തള്ളുന്നതിന് ഇതു സഹായകമാകും. ആഹാരത്തില്* ധാരാളം പഴങ്ങളും പച്ചക്കറികളും ഉള്*പ്പെടുത്തുക. മന:സംഘര്*ഷം കുറച്ച് യോഗ, മെഡിറ്റേഷന്* എന്നിവ പരിശീലിയ്ക്കുക. വണ്ണം കൂടുതല്* ഉള്ള ശരീരമാണെങ്കില്* കൃത്യമായ വ്യായാമത്തിലൂടെ ബോഡി ഷേപ്പ് വരുത്തുക.

  വിവാഹ വസ്ത്രങ്ങള്* തിരഞ്ഞെടുക്കുമ്പോള്* ട്രെന്*ഡിയായത് മാത്രം നോക്കാതെ നിങ്ങളുടെ നിറത്തിനും, ശരീരഘടനയ്ക്കും ചേരുന്നതാണോ എന്നു നോക്കുക. നിങ്ങളുടെ മുഖത്തിനും വ്യക്തിത്വത്തിനും അനുയോജ്യമായ രീതിയില്* ഹെയര്* ഡിസൈന്* ചെയ്യണം. ബ്യൂട്ടീഷ്യന്* നല്ലൊരു ഹെയര്* സ്റ്റൈലിസ്റ്റ് കൂടിയായിരിക്കണം. ഉചിതമായ ബ്രൈഡല്* ഹെയര്* സ്റ്റൈലിംഗിന് വധുവിന്റെ സൌന്ദര്യത്തിന്റെ മാറ്റ് ഇരട്ടിയാക്കാന്* സാധിക്കും.

  വിവാഹ വസ്ത്രം ചുളിവുകള്* കൂടാതെ നല്ല രീതിയില്* അണിയുവാന്* ശ്രദ്ധിക്കണം. ബ്രാന്*ഡഡ് കോസ്മെറ്റിക്സ് മാത്രം ഉപയോഗിക്കുക. സെന്*സിറ്റീവ് സ്കിന്* ആണെങ്കില്* മേക്കപ്പിനു മുന്**പേ ആന്റി അലര്*ജിക് ജെല്* ഉപയോഗിക്കാന്* മറക്കരുത്. മേക്കപ്പ് ചെയ്തുതീര്*ന്ന ശേഷം ഫിനിഷിംഗ് മേക്കപ്പ് സ്പ്രേ കൂടി ഉപയോഗിച്ചാല്* മേക്കപ്പ് ലോംഗ് ലാസ്റ്റിംഗ് ആയിരിക്കും. ചിലവു കുറയ്ക്കുന്നതിനായി ഇക്കാര്യങ്ങളിലൊക്കെ വിട്ടുവീഴ്ച്ച ചെയ്താല്* വെളുക്കാന്* തേച്ചതു പാണ്ടായി മാറിയ അനുഭവമായിരിക്കും ഉണ്ടാവുക.  Tags: bridal tips, bridal makeup
  Last edited by rehna85; 12-17-2013 at 08:44 AM.

 2. #2
  Join Date
  Mar 2008
  Location
  Inida
  Posts
  2,738

  Default


  Beauty Tips you can do at home for attending a wedding

  താല്*ക്കാലിക സൗന്ദര്യം, 10 മിനിറ്റില്*


  ഒരു കഷ്ണം ഓറഞ്ചിലോ ചെറുനാരങ്ങയിലോ അല്*പം തേന്* പുരട്ടുക. ഇതുകൊണ്ട് മുഖം അല്*പനേരം മസാജു ചെയ്യുക. അല്*പം കഴിഞ്ഞ് മുഖം കഴുകാം.

  മുഖക്കുരുവിനു മുകളില്* ചന്ദനമോ അല്*പം ടൂത്ത് പേസ്റ്റോ പുരട്ടാം. ഗുണമുണ്ടാകും.

  ചര്*മത്തിലെ വിയര്*പ്പുമണവും മറ്റും മാറ്റേണ്ടത് അത്യാവശ്യം. നല്ലൊരു കുളിയ്ക്കു ശേഷം പെര്*ഫ്യൂമോ ഡിയോഡറന്റോ ഉപയോഗിക്കാം.

  ആപ്രിക്കോട്ട്, ബദാം, വാള്*നട്ട് തുടങ്ങിയവ കൊണ്ടുള്ള സ്*ക്രബുകള്* ഉപയോഗിക്കാം.

  നല്ല പോലെ പല്ലുതേയ്ക്കുക. സംസാരിക്കുമ്പോള്* വായില്* നിന്നും വരുന്ന ദുര്*ഗന്ധം അപമാനമുണ്ടാക്കും.

  അല്*പം തൈരില്* മഞ്ഞള്*പ്പൊടി ചേര്*ത്ത് മുഖത്തു പുരട്ടി അല്*പം കഴിഞ്ഞ് കഴുകാം. മുഖം തിളങ്ങും.

  നഖങ്ങള്* നല്ലപോലെ വെട്ടി വൃത്തിയാക്കുന്നതും ഒരുക്കങ്ങളില്* പെടുന്നു.

  അമിതമായ മേയ്ക്കപ്പ് ഉപയോഗിക്കരുത്. ഇത് എടുത്തു കാണിക്കും. സ്വാഭാവിക സൗന്ദര്യമാണ് എല്ലാവരുടേയും പ്രശംസ പിടിച്ചു പറ്റുകയെന്നോര്*ക്കുക.

  ശരിയായ വിധത്തിലുള്ള വേഷവും അതിനു ചേര്*ന്ന ആഭരണങ്ങളും അത്യാവശ്യമാണ്. വേഷത്തിനു ചേരാത്ത ആഭരണം ഒഴിവാക്കുക.

  പുരികങ്ങള്* ഭംഗിയാക്കുക. ഇതും മുഖഭംഗി നല്*കാന്* സഹായിക്കും.

  മുടി മുഖത്തിനും വേഷത്തിനും ചേരുന്ന വിധത്തില്* കെട്ടി വയ്ക്കാനോ അഴിച്ചിടാനോ ശ്രദ്ധിക്കുക. ആകെയുള്ള സൗന്ദര്യത്തില്* ഇതും വളരെ പ്രധാനമാണ്.

  മുഖത്തും കൈകാലുകളിലും മോയിസ്ചറൈസര്* പുരട്ടാന്* മറക്കരുത്. എണ്ണമയമില്ലാത്ത മോയിസ്ചറൈസര്* ഉപയോഗിക്കുന്നതാണ് കൂടുതല്* നല്ലത്.
Tags for this Thread

Bookmarks

Posting Permissions

 • You may not post new threads
 • You may not post replies
 • You may not post attachments
 • You may not edit your posts
 •