Results 1 to 7 of 7

Thread: ഗൃഹത്തില്* ഐശ്വര്യം കളിയാടാന്*

 1. #1
  Join Date
  Sep 2009
  Location
  India
  Posts
  1,347

  Default ഗൃഹത്തില്* ഐശ്വര്യം കളിയാടാന്*

  Dream Home

  ഭവന വായ്പ്ക്ക് ആവശ്യമായ രേഖകള്*  1.സ്വയംതൊഴിലാണെങ്കില്* കഴിഞ്ഞ രണ്ടുവര്*ഷത്തെ ഇന്*കംടാക്*സ് റിട്ടേണ്* ഫയല്* ചെയ്ത റിപ്പോര്*ട്ട്.
  2. ജോലി സംബന്ധിച്ച തെളിവ്
  3.വയസ് തെളിയിക്കുന്ന സര്*ട്ടിഫിക്കറ്റ്
  4.അഡ്രസ് പ്രൂഫ്.
  5. വസ്തുവിന്റെ ആധാരവും മുന്നാധാരത്തിന്റെ ഒറിജിനലോ കോപ്പിയോ’
  6. ഭൂമി പോക്ക്*വരവ് ചെയ്ത സര്*ട്ടിഫിക്കറ്റ്
  7.ഭൂമിയുടെ കരമടച്ച രസീത്
  8. പാസ്*പോര്*ട്ട്*സൈസ് ഫോട്ടോകള്*.
  9.ബാധ്യതാ കുടികിട സര്*ട്ടിഫിക്കറ്റ് (Encumbrance & Possession certific-ate)
  10. എസ്റ്റിമേറ്റ്
  11. അംഗീകരിച്ച പ്ലാന്*
  12. ജാമ്യക്കാരുണ്ടെങ്കില്* അവരുടെ വരുമാനസര്*ട്ടിഫിക്കറ്റ്
  Last edited by film; 01-27-2014 at 08:17 AM.

 2. #2
  Join Date
  Sep 2009
  Location
  India
  Posts
  1,347

  Default  വീടു നിര്*മ്മാണത്തില്* വാര്*ക്ക കഴിഞ്ഞാല്* കൂടുതല്* സമയവും പണവും ഒഴുക്കേണ്ടത് വീടിന്റെ അകം ഒരുക്കാനാണ്. ഫ്*ളോറിങ്, പെയ്ന്റിങ്, സീലിങ്, ഫര്*ണിഷിങ്, മറ്റ് ഫിനിഷിങ് പ്രവൃത്തികള്* എന്നിവയിലാണ് ഈ ചെലവുകളത്രയും. ഇതത്രയും ചെലവുകുറഞ്ഞ മാര്*ഗത്തിലും നടപ്പാക്കാം. പക്ഷേ, ധൈര്യക്കുറവും വിദഗ്ധ തൊഴിലാളികളുടെ അഭാവവും പലരെയും പിന്നോട്ടു വലിക്കുന്നു. എന്നാലിപ്പോള്*, ഇത്തരം നിര്*മാണശൈലിയില്* കെട്ടിടങ്ങള്* ചെയ്തുകൊടുക്കുന്ന വിദഗ്ധര്* പല സ്ഥലങ്ങളിലും ഉണ്ട്.
  നാട്ടുനടപ്പനുസരിച്ചുള്ള സാമഗ്രികളേ കെട്ടിടനിര്*മാണത്തിന് ഉപയോഗിക്കൂ എന്ന നിര്*ബന്ധബുദ്ധി ‘ലോ കോസ്റ്റ്’ നിര്*മാണത്തിന് പറ്റില്ല. അകംവീട് നിര്*മിച്ചെടുക്കാന്* ചെലവുകുറഞ്ഞ വഴികളേറെയാണ്.

  സിറ്റൗട്ട് പണിയാന്* പൂമുഖത്തെ പണിത്തരങ്ങള്* മരത്തില്* തീര്*ക്കുന്നതിന്റെ ചെലവ് ഭീമമാണ്. മരപ്പണിക്കായി മാറ്റിവെച്ച പണത്തിന്റെ മുഖ്യപങ്കും സിറ്റൗട്ട് കൊണ്ടുപോയാല്* പെട്ടതുതന്നെ. അതിനാല്*, ചെലവു ചുരുക്കാന്* മരത്തിനുപകരം സിമന്*േറാ മറ്റ് മെറ്റീരിയലോ ഉപയോഗിക്കാം. ചാരുപടി, സോപാനം എന്നിവ ഇങ്ങനെ ചെലവ് ചുരുക്കി നിര്*മിക്കാം. കോണ്*ക്രീറ്റ് ചാരുപടിയുടെ ഒരു ചാരിന് 12 രൂപ മുതലാണ് വില. കലാപരമായി പെയ്ന്റ് ചെയ്ത് മരത്തിന്റെ രൂപമാക്കാവുന്നതേയുള്ളൂ. ചാരുപടിയുടെ താഴെ സ്ഥാപിക്കുന്ന കോണ്*ക്രീറ്റ് സപ്പോര്*ട്ടിന് 50 രൂപ വിലവരും. ഒരടി ബോര്*ഡറിന് പത്തു രൂപയും.

  വരാന്തച്ചുമരുകള്* മരം, ഗ്രാനൈറ്റ് തുടങ്ങിയവ ഉപയോഗിച്ച് പാനലിങ് നടത്താറുണ്ട്. ഇതിനുപകരം വുഡ്ഫിനിഷിങ്ങിലുള്ള വാള്* പാനലിങ് ടൈല്* ലഭിക്കും. ചതുരശ്ര അടിക്ക് 32 രൂപ മുതല്* വിലവരുന്ന ഇവ തേക്ക്, ഈട്ടി ഡിസൈനുകളില്* ലഭ്യമാണ്.
  തീന്*മുറി, സ്വീകരണ മുറി തീന്*മുറിയില്* ഡൈനിങ് ടേബ്*ളാണല്*ളോ പ്രധാന താരം. വലിയൊരു ടേബ്*ളിന് പണം നന്നായി ചെലവിടണം. അത്തരമൊരു ടേബ്ള്* ഇടുന്നതോടെ നിന്നുതിരിയാന്* ഇടമില്ലാത്ത അവസ്ഥയായിരിക്കും ഒരു സാധാരണ വീടിന്റെ ഡൈനിങ് ഏരിയയില്*. അല്*പം മനസ്സ് വെച്ചാല്* ഇത് രണ്ടും മറികടക്കാം. അടുക്കളക്കും ഡൈനിങ് ഹാളിനും ഇടയിലെ ചുവര് പകുതി മുറിച്ച് അതിനുമേല്* ഒരു ഗ്രാനൈറ്റ് ഷീറ്റ് വെറുതെ സ്ഥാപിക്കുക. പകുതി ഭാഗം അടുക്കളയിലും പകുതി ഡൈനിങ് ഹാളിലും വരുന്ന രൂപത്തിലാവണം ഇത്. സ്ഥലം, പണം എന്നിവ നന്നായി ലാഭിക്കാം. അടുക്കളയില്* ഒരു ബ്രേക്ഫാസ്റ്റ് ടേബ്ള്* ബോണസുമായി. ഭക്ഷണസാധനങ്ങള്* എളുപ്പത്തില്* കൈകാര്യം ചെയ്യുകയുമാവാം. തീന്*മേശക്കുമേല്* ലിന്റലിന് മുകളിലായി ഷെല്*ഫ് നിര്*മിച്ചാല്* ആ സ്ഥലവും ഉപയോഗപ്പെടുത്താം. ചുവരില്* ഇരുമ്പ് ക്*ളാമ്പുകള്* ഫിറ്റ് ചെയ്ത് അതിനു മുകളില്* ഗ്*ളാസ് ഇട്ടും ചെലവു ചുരുങ്ങിയ ഡൈനിങ് ടേബ്ള്* ഒരുക്കാം.
  ഡൈനിങ് ഹാളിലെ ക്രോക്കറി ഷെല്*ഫ് ഗ്*ളാസില്* നിര്*മിക്കാം. അലൂമിനിയം താങ്ങായി നിര്*ത്തി, കട്ടികൂടിയ ഗ്*ളാസ്*കൊണ്ട് സൈ്*ളഡിങ് സ്*റ്റൈലില്* ഷെല്*ഫ് നിര്*മിച്ചാല്* ചെലവ് കുറയും. ഭംഗി വര്*ധിപ്പിക്കാന്* ലൈറ്റും നല്*കാം.

  വശങ്ങളില്* വില കുറഞ്ഞ ടൈലുകള്* ഉപയോഗിക്കാം. അല്*ളെങ്കില്* കറുപ്പ്, തവിട്ട് നിറമുള്ള ഗ്*ളാസ് പതിച്ചാല്* ഗ്രാനൈറ്റിന്റെ പ്രതീതി ലഭിക്കും.
  ലിവിങ്ങില്* സോഫ സെറ്റിനു പകരം കല്ലിലോ കോണ്*ക്രീറ്റിലോ പണിത ബില്*റ്റ് ഇന്* ഫര്*ണിച്ചര്* ആണെങ്കില്* ചെലവ് ഗണ്യമായി കുറക്കാം. മുകളില്* കുഷ്യന്* ഉപയോഗിച്ചാല്* മതി.

  ബെഡ്*റൂം

  പാഴായിപ്പോകുന്ന ഇടങ്ങള്* കുറച്ചാല്* ഇവിടെ നേട്ടമുണ്ടാക്കാം. കട്ടില്* ബില്*റ്റ് ഇന്* ആണെങ്കില്* രണ്ടുണ്ട് ലാഭം. കുറഞ്ഞ ചെലവില്* ഒരു കട്ടില്* എന്നതിനു പുറമെ അത്രയും ഭാഗത്ത് നിലമൊരുക്കുകയും വേണ്ട. ഈ കട്ടിലിന്റെ അടിഭാഗത്ത് ഷെല്*ഫും പണിതാല്* ബെഡ്*റൂമിലെ അലമാര ലാഭിക്കാം. സാധാരണ കട്ടിലുകള്*ക്ക് അടിയിലും ഇങ്ങനെ ഷെല്*ഫ് പണിയാം. കട്ടിലിനടിയിലെ ഫ്*ളോറിങ് ചെലവും ലാഭിക്കാം. ബെഡിന്റെ ഹെഡ് ചുവരില്* ഉറപ്പിച്ചാല്* വിലകൂടിയ കട്ടിലിന്റെ പ്രതീതി ഉണ്ടാവും.

  ബാത്*റൂം

  ബാത്*റൂമില്* സ്റ്റീലിനുപകരം ഗുണമേന്മ കൂടിയ ഫൈബര്* ഫിറ്റിങ്*സ് ഉപയോഗിച്ചാല്* മതി. ഫൈബര്* മെറ്റീരിയല്* ഉപയോഗിച്ച് ബാത് ടബ് നിര്*മിക്കാന്* കഴിയും. പക്ഷേ, വിദഗ്ധ തൊഴിലാളികള്* വേണം. ബാത്*റൂം ചുവരില്* ടൈല്* പതിക്കുന്നതിന് പകരം ജിപ്*സം പൂശി കളര്* ഡിസൈന്* ചെയ്ത് ഗ്*ളാസ് ഉറപ്പിച്ചാല്* ചെലവ് ഗണ്യമായി കുറക്കാം.

  അടുക്കള

  അലൂമിനിയം ഫ്രെയിമില്* ഹൈലം ഷീറ്റ് ഉപയോഗിച്ച് കുറഞ്ഞ ചെലവില്* ഷെല്*ഫ് നിര്*മിക്കാം. കിച്ചണില്* ‘ഘ’ ആകൃതിയില്* പ്*ളാറ്റ്*ഫോം വാര്*ക്കുന്നതിനേക്കാള്* ലാഭം, വേണ്ട ആകൃതിയില്* ഗ്രാനൈറ്റ് ഉപയോഗിക്കുന്നതാണ്. സ്*റ്റോര്* റൂമില്* അലൂമിനിയം തട്ടുകള്* ഉപയോഗിച്ചാല്* മതിയാവും. വലിയ ചിമ്മിനിക്കുപകരം എട്ട് ഇഞ്ച് എ.സി (ആസ്ബസ്*റ്റോസ് സിമന്റ്) പൈപ്പ് ഉപയോഗിച്ചാല്* മതി. കടുംനിറത്തിലുള്ള ചെറിയ ടൈലാണ് അടുക്കളയില്* നല്ലത്. ചെലവ് കുറവാണിതിന്.

  നിലമൊരുക്കല്*

  തറയില്* സ്ഥിരമായി ഉപയോഗിക്കുന്ന ഭാഗങ്ങളില്* നിലവാരമുള്ള ഉല്*പന്നങ്ങള്* വേണം വിരിക്കാന്*. സിറ്റൗട്ട്, ഡൈനിങ് ഹാള്* തുടങ്ങി നിരന്തരം കയറിയിറങ്ങുന്ന ഇടങ്ങളില്* സാധാരണ വിട്രിഫൈഡോ മറ്റോ ഉപയോഗിക്കാം. അല്ലാത്തയിടങ്ങളില്* വില കുറഞ്ഞവ മതിയാവും.
  ഏറ്റവും ചെലവ് കുറഞ്ഞ രീതി സിമന്റിടുന്നതാണ്. അതിന് മേമ്പൊടിയായി പല നിറത്തിലുള്ള ഓക്*സൈഡുകള്* കൂടി ഉപയോഗിക്കാം. ചതുരശ്ര അടിക്ക് 2535 രൂപയാണ് ചെലവ്. തറയോട് പാകി മാര്*ബ്ള്* ഫിനിഷ് ചെയ്യുന്നതാണ് മറ്റൊരു രീതി. ചതുരശ്ര അടിക്ക് 15 രൂപ മുതല്* ചെലവ് പ്രതീക്ഷിക്കാം. പ്രകൃതിദത്തം എന്ന ആലങ്കാരികത വേറെ. നിറവൈവിധ്യമില്ലാത്തതും പോറല്* വീഴാനുള്ള സാധ്യതയുമാണ് ന്യൂനത. ഇതെല്ലാം പരിഹരിക്കുന്നതാണ് വിലക്കുറവിന്റെ ആകര്*ഷണീയത.
  സര്*വസാധാരണമായ നിലമലങ്കാരം എന്ന പദവി ഇന്ന് കൈയാളുന്നത് ടൈലുകളാണ്. സെറാമിക് ടൈലുകള്*ക്ക് വിട്രിഫൈഡിനേക്കാള്* വില കുറവാണ്. ഇത് രണ്ടിലുംപെട്ട സെക്കന്*ഡ്*സ് ടൈലുകള്* വിലക്കുറവില്* ലഭിക്കും. കട്ടിലും മേശയും അലമാരയും ഭൂരിഭാഗം ഇടങ്ങളും അപഹരിച്ച മുറിയില്* എത്ര വിലകൂടിയ ടൈലിട്ടാലും കാണാന്* സാധ്യമല്ല തന്നെ. അത്തരം സ്ഥലങ്ങളില്* സെക്കന്*ഡ്*സും മറ്റും മതിയാവും. മൊസൈക്ക് സര്*വസാധാരണം എന്ന നിലയില്*നിന്ന് പിറകോട്ട് പോയെങ്കിലും ചെലവ് കുറവെന്ന ഘടകം പലരെയും ഒപ്പം നിര്*ത്തുന്നുണ്ട്.
  Last edited by rijos; 12-18-2013 at 09:14 AM.

 3. #3
  Join Date
  Sep 2009
  Location
  India
  Posts
  1,347

  Default ഗൃഹത്തില്* ഐശ്വര്യം കളിയാടാന്*

  ഗൃഹത്തില്* ഐശ്വര്യം കളിയാടാന്*  ശില്*പശാസ്*ത്ര നിയമപ്രകാരം നിര്*മ്മിച്ചതാവണം നിങ്ങളുടെ വീട്*.
  കിഴക്കുനിന്നു പടിഞ്ഞാറോട്ടും തെക്കുനിന്നു വടക്കോട്ടും കാന്തിക ശക്*തിയും വായുവും സ്വതന്ത്രമായി പ്രവഹിക്കുവാനുള്ള വാതായനങ്ങള്* ഉണ്ടായിരിക്കണം.
  നിശ്*ചിതമായ സ്*ഥാനങ്ങളില്* പൂജാമുറി, അടുക്കള, കിണര്* തുടങ്ങിയവ വരണം. വീട്ടിലേക്ക്* കയറുന്നത്* ഉത്തമമായ ദിശയില്*നിന്നുവേണം.
  കിഴക്കുവശത്തും വീടിന്റെ മുന്*വശത്തും തുളസിത്തറയില്* തുളസി നട്ടിട്ടുണ്ടാവണം. തുളസിക്ക്* നിത്യേന വിളക്കുവയ്*ക്കണം. വീട്ടുമുറ്റത്ത്* പൂന്തോട്ടമുണ്ടാകണം.
  വീടിന്* ചുറ്റും നിശ്*ചിതമായ അകലത്തില്* വൃക്ഷങ്ങള്* നട്ടിട്ടുണ്ടാകണം. മലിന വസ്*തുക്കള്* നീക്കം ചെയ്യാനും നശിപ്പിച്ചുകളയാനുമുള്ള സംവിധാനമുണ്ടാവണം.
  ഓരോന്നും അതാതിന്റെ സ്*ഥാനത്ത്* സ്*ഥാപിച്ചിരിക്കണം. ഉപകരണങ്ങള്* എല്ലാംതന്നെ വൃത്തിയായി സൂക്ഷിക്കണം.
  വീട്* വൃത്തിയായിരിക്കുന്നതിന്* നിത്യേന വീടും പരിസരവും ചൂലുപയോഗിച്ച്* തൂത്തുവാരണം. വീട്ടുപരിസരം പുല്ലുപിടിച്ചാല്* നിത്യേന പറിച്ചുമാറ്റിക്കൊണ്ടിരിക്കണം.
  വീട്ടില്* ചിതല്*, മാറാല എന്നിവ നീക്കാനും നിത്യേന തൂത്തുവാരാനും വൃത്തിയുള്ള തുണികൊണ്ട്* അഴുക്കുകള്* തുടച്ചുമാറ്റാനും ശ്രദ്ധിക്കണം.
  വൃക്ഷങ്ങളിലെ ഉണങ്ങിയ ഓല, കൊതുമ്പ്*, കോഞ്ഞാട്ട, ഉണങ്ങിയ തേങ്ങ, പഴുത്ത ഫലങ്ങള്* ഇവ സമയാസമയങ്ങളില്* പറിച്ചുമാറ്റണം.
  പഴങ്ങള്* ചീഞ്ഞുനശിക്കാന്* ഇടവരുത്തരുത്*. വൃക്ഷങ്ങള്*ക്കും ചെടികള്*ക്കും നിത്യേന ജലവും മറ്റു ശുശ്രൂഷകളും നല്*കണം.
  വീട്* വര്*ഷത്തില്* ഒരിക്കലെങ്കിലും കുമ്മായമോ, പെയിന്റോ ഉപയോഗിച്ച്* പുതുക്കിക്കൊണ്ടിരിക്കണം. ഗൃഹത്തില്* നിത്യേന വിളക്കുവച്ച്* പ്രാര്*ത്ഥിക്കണം.
  പുരയിടത്തിന്* ചുറ്റും വേലികെട്ടിയോ, മതില്* കെട്ടിയോ ചെയ്*ത് അതിരുകള്* സംരക്ഷിക്കണം.
  പുരയിടം കാടുപിടിച്ചും വെള്ളം കെട്ടിയും ഉണക്കിലകളും ചീത്ത ഇലകളും കുമിഞ്ഞുകൂടിയുമിരിക്കരുത്*. ഇങ്ങനെയൊക്കെ ശ്രദ്ധിച്ചാല്* വീട്ടില്* ഐശ്വര്യവും സമാധാനവും ഉണ്ടാകും.

 4. #4
  Join Date
  Sep 2009
  Location
  India
  Posts
  1,347

  Default ലിവിങ് റൂമിന്റെ സൗന്ദര്യം..

  ലിവിങ് റൂമിന്റെ സൗന്ദര്യം..  ഒരു ലിവിങ് റൂമാണ് വീടിന്റെ കണ്ണാടി. അവിടെ നിന്നാണ് വീട്ടില്* എത്തുന്ന അതിഥികള്* നമ്മളെ അളക്കുന്നത്.ശരിക്കും ലിവിങ് റൂമില്* ആവശ്യത്തിലധികം അലങ്കാരങ്ങളോ വിലകൂടിയ ഫര്*ണിച്ചറോ ഫര്*ണിഷിങ്ങോ ഒന്നും തന്നെ ആവശ്യമില്ല. ലാളിത്യമായിരിക്കണം പ്രധാനമായും ഒരു ലിവിങ് റൂമിന്റെ സൗന്ദര്യം.
  മുറിയില്* നല്ലൊരു പെയിന്റിങ്ങോ അലങ്കാര വസ്തുവോ ഉണ്ടെങ്കില്* അതിനെ എടുത്തു കാണിക്കുന്ന ലൈറ്റിങ് ചെയ്താല്* വളരെ നന്നായിരിക്കും.
  എപ്പോഴും പ്രാധാന്യം കൂടുതല്* പ്രകൃതിദത്ത ലൈറ്റിങ്ങിനു തന്നെയായിരിക്കണം. പ്രകാശം അകത്തുവരാന്* തക്കവണ്ണം നിരവധി ജനലുകള്* കൊടുക്കുക.

 5. #5
  Join Date
  Sep 2009
  Location
  India
  Posts
  1,347

  Default വീടു വൃത്തിയായിരിക്കാന്* ഇതാ കുറച്ചു പൊട

  വീടു വൃത്തിയായിരിക്കാന്* ഇതാ കുറച്ചു പൊടിക്കൈകള്*  തറ തുടക്കുന്ന വെള്ളത്തില്* രണ്ടു തുള്ളി മണ്ണെണ്ണ ഒഴിച്ചാല്* തറയ്ക്ക് നല്ല തിളക്കം കിട്ടും
  ഈച്ച ശല്യം ഒഴിവാക്കാന്* വേപ്പില തുളസി എന്നിവയുടെ നീരെടുത്ത് തളിച്ചാല്* മതി
  ഓറഞ്ചിന്റെ തൊലി ചൂടാക്കിയാല്* അടുക്കളയ്ക്ക് നല്ല ഗന്ധം ലഭിക്കും
  പാത്രങ്ങളിലെയും മറ്റും എണ്ണയും മെഴുക്കും മാറാന്* അല്*പം വിനാഗിരിയില്* മുക്കി തുടച്ചാല്* മതി
  ജനലിന്റേയും വാഷ്*ബേസിന്റേയും ഷോകേസിന്റേയും മറ്റും കണ്ണാടികള്*ക്ക് തിളക്കം കിട്ടാന്* പത്രക്കടലാസ് വെള്ളത്തില്* മുക്കി തുടച്ചാല്* മതി

 6. #6
  Join Date
  Sep 2009
  Location
  India
  Posts
  1,347

  Default ആഘോഷങ്ങള്* കഴിഞ്ഞ് വീടു വൃത്തിയാക്കാന്*....

  ആഘോഷങ്ങള്* കഴിഞ്ഞ് വീടു വൃത്തിയാക്കാന്*....

  ആഘോഷങ്ങള്* എല്ലാവര്*ക്കും സന്തോഷം നല്*കുന്ന ഒന്നുതന്നെയാണ്. കുടുംബാംഗങ്ങള്* ഒന്നിച്ചു കൂടുന്ന സന്ദര്*ഭം. തമാശകളും നല്ല ഭക്ഷണവുമൊക്കെയായി എല്ലാവരും തിരക്കില്* തന്നെ ആയിരിയ്ക്കുകയും ചെയ്യും. ആഘോഷങ്ങള്* കഴിഞ്ഞ എല്ലാവരും പോയ്ക്കഴിയുമ്പോഴാണ് ബുദ്ധിമുട്ട്. വീടാകെ അലങ്കോലപ്പെട്ടിട്ടുണ്ടാകും. വേസ്റ്റുകളും ഭക്ഷണാവശിഷ്ടങ്ങളും മുഷിയ തുണികളും വീടാകെ ചെളിയും പൊടിയും. ഇത് പലപ്പോഴും വീട്ടമ്മമാരുടെ വലിയ തലവേദനയായി മാറുകയും ചെയ്യും. ആഘോഷങ്ങള്* കഴിഞ്ഞ് വീട് വൃത്തിയാക്കുവാനുള്ള ചില വഴികളെക്കുറിച്ചറിയൂ,

  ആവശ്യമില്ലാത്തവ അപ്പഴേ കളയുക - വേസ്റ്റുകള്* കൂട്ടിവെക്കാന്* നില്*ക്കാതെ അപ്പപ്പോള്* വൃത്തിയാക്കിയാല്* പാതി ജോലി കുറഞ്ഞു. വീടാകെ അഴുക്കുമൂടി കിടക്കുകയുമില്ല. വാതിലും ജനലും മറ്റും അലങ്കരിച്ചിരിക്കുന്ന പൂക്കളും കടലാസ് വേസ്റ്റും മറ്റും പിന്നത്തേക്ക് വെക്കണ്ട എന്ന് സാരം.

  അടുക്കള വേസ്റ്റ് - പാചകം കൊണ്ട് കഴിഞ്ഞില്ല, ഈ പാത്രങ്ങളൊക്കെ കഴുകിയിടുകയും വേണം. അടുക്കളയ്ക്ക് മാത്രമായി നീക്കിവെക്കൂ ഒരല്*പം സമയം.

  തുണിത്തരങ്ങള്* - എത്രവട്ടമാണ് വേഷം മാറുന്നത് എന്ന് വല്ല കണക്കുമുണ്ടോ, പ്രത്യേകിച്ചും കുട്ടികളുളള വീടാണെങ്കില്* പറയുകയും വേണ്ട. ആകപ്പാടെ കൂടിക്കുഴഞ്ഞ് കിടക്കുകയായിരിക്കും. ശ്രദ്ധയോടെയും ക്ഷമയോടെയും വേണം വാരിവലിച്ചിട്ടിരിക്കുന്ന ഡ്രസിംഗ് ടേബിളും തുണിത്തരങ്ങളും ഒതുക്കിവെക്കാന്*.

  പൊടിപടലങ്ങള്* - ഇത് അടുക്കിവെക്കാനുള്ളതല്ല, തുടച്ച് കളയാനുള്ളതാണ്. എത്ര പടക്കങ്ങളാണ് പൊട്ടിച്ചുകളഞ്ഞത്. ഇതിന്റെയൊക്കെ ബാക്കി തൂത്തുതുടക്കാനും വൃത്തിയാക്കാനും വേണം കുറച്ചധികം സമയം. നിലവും മേശകളും കസേരകളും മറ്റും വൃത്തിയാക്കാന്* ഒരു വാക്വം ക്ലീനറുണ്ടെങ്കില്* എളുപ്പമായി. മേശവിരികള്*, ജനല്* കര്*ട്ടനുകള്*, ഡൈനിംഗ് ടേബിളിലെ ടവ്വലുകള്* എന്ന് വേണ്ട എല്ലാം ഒന്ന് റീപ്ലേസ് ചെയ്യുന്നതാണ് ബുദ്ധി, പുത്തന്* ലുക്ക് മാത്രമല്ല എല്ലാം കൂടി വൃത്തിയാക്കാനും എളുപ്പം.

  എല്ലാം കഴിഞ്ഞിട്ട് വേണം വീടാകെ അടിച്ചുവാരാന്*. ഇതും കൂടി കഴിഞ്ഞാലേ ആഘോഷം കഴിഞ്ഞ് വീട് പഴയപോലെയായിക്കിട്ടൂ.
  Last edited by rijos; 12-18-2013 at 11:35 AM.

 7. #7
  Join Date
  Sep 2009
  Location
  India
  Posts
  1,347

  Default അടുക്കള വൃത്തിയാക്കാന്*....

  അടുക്കള വൃത്തിയാക്കാന്*....
  ഒരു വീടിന്റെ പ്രധാനഭാഗമാണ് അടുക്കള, ജീവിത്തിന്റെ നിലനില്*പ്പിന്റെ വേരുകള്* അവിടെയാണ്. അടുക്കള വൃത്തിയാക്കുന്നത് വീട്ടുജോലിയുടേയും പാചകത്തിന്റേയും ഭാഗമാണ്. വൃത്തിയുള്ള സ്ഥലത്ത് ആഹാരംപാകം ചെയ്്ത് കഴിക്കുന്നതാണ് നല്ല ആരോഗ്യത്തിലേയ്ക്കുള്ള വഴി. വൃത്തിയുള്ള അടുക്കളയിലെ പാചകം നിങ്ങള്*ക്ക് ദീര്*ഘായുസ്സ് തന്നേക്കും. അടുക്കള അധികം അലങ്കോലമാക്കാതിരിക്കുക. ഇടയ്ക്കിടെ വൃത്തിയാക്കല്* ആവശ്യമുള്ള സ്ഥലമാണ് അടുക്കള, എല്ലാവരും വൃത്തിയുള്ളതും തിളങ്ങുന്നതുമായ അടുക്കളയാണ് ആഗ്രഹിക്കുന്നത്. ഭക്ഷണം പാചകം ചെയ്യാനും സൂക്ഷിച്ചുവെയ്ക്കാനും സൗകര്യം അങ്ങിനെയുള്ളിടത്താണ്. അടുക്കളയില്* ഉപയോഗിക്കുവാന്* ആവശ്യമുള്ളതെല്ലാം ഒരിടത്തുതന്നെ വെയ്ക്കുന്നതാണ് സൗകര്യം. അടുക്കളയില്* അലങ്കോലം കൂടുതലായി വരുന്ന ഭാഗം എവിടെയെന്ന് മനസ്സിലാക്കി ആ ഭാഗം എപ്പോഴും വൃത്തിയാക്കുവാന്* ശ്രദ്ധിക്കുക. അടുക്കളയ്ക്ക് തിളക്കം നല്*കാനുള്ള ചില വഴികളാണ് ഇവിടെ പറയുന്നത്.

  പാത്രങ്ങളില്ലാതെ എന്ത് അടുക്കള. കിച്ചന്* ക്ലീനിംഗിലെ പ്രധാന ഇനമാണിത്. പാചകം ചെയ്യാനുപയോഗിക്കുന്ന പാത്രം നല്ല വൃത്തിയുള്ളതായിരിക്കണം. നല്ല സോപ്പോ, ഡിറ്റര്*ജന്റോ ഇതിനായി ഉപയോഗിക്കുക

  അടുക്കള വൃത്തിയാക്കാന്* പറ്റിയ ഘടകമാണ് വിനാഗിരി. അഴുക്കുള്ള തറകളില്* വേഗം ഫലം കാണാം. വെള്ളത്തില്* ചേര്*ത്ത് നിലം തുടച്ചുനോക്കൂ. തിളക്കം അനുഭവിച്ചറിയൂ.

  ഭക്ഷണാവശിഷ്ടങ്ങള്* അടുക്കളയ്ക്ക് പൊട്ട മണം നല്*കും. അത് പരിഹരിക്കാന്* ചെറുനാരങ്ങ, ഓറഞ്ച് തൊലി നല്ലതാണ്. വിനാഗിരിയില്* ഐസ് ക്യൂബ് ട്രേയിലിട്ട് ചെറുനാരങ്ങ, ഓറഞ്ച് തൊലി അരച്ചുവെയ്ക്കുക. ഇത് ദുര്*ഗന്ധം അകറ്റുന്നതിന് സഹായിക്കും.

  സ്*പോഞ്ച് ഉപയോഗിച്ച് അടുക്കള വൃത്തിയാക്കുന്നതിന് പകരം പേപ്പര്* ടൗവ്വല്* ഉപയോഗിക്കുക. സ്*പോഞ്ച് പെട്ടെന്ന് അണുക്കള്* പരത്തും. പേപ്പര്* ടവ്വല്* ഉപയോഗിച്ചാല്* ആവശ്യം കഴിഞ്ഞാലുടന്* നശിപ്പിച്ചു കളയാം.

  വീട്ടിലുണ്ടാക്കുന്ന ക്ലീനറുകള്* എപ്പോഴും വിജയിച്ചുവെന്ന് വരില്ല. അത്തരം സന്ദര്*ഭങ്ങളില്* മാര്*ക്കറ്റില്* ലഭ്യമായ ക്ലീനറുകള്* വാങ്ങു. ഗ്യാസ് കുക്ക് ടോപ്പ് വൃത്തിയാക്കുവാന്* അത്തരം സാധനങ്ങള്* തന്നെ ഉപയോഗിക്കേണ്ടവരും.
  Last edited by rijos; 12-18-2013 at 11:45 AM.

Tags for this Thread

Bookmarks

Posting Permissions

 • You may not post new threads
 • You may not post replies
 • You may not post attachments
 • You may not edit your posts
 •