നീലക്കണ്ണാ പീലിക്കണ്ണാ
നീയെന്റെ ഗാന്ധര്*വം ഗാനാരംഭം
മായക്കണ്ണാ മധുരക്കണ്ണാ
നീയെന്റെ സര്*വസ്വം സര്*വൈശ്വര്യം

ഗുരുവായൂര്* ചെന്നു ഭജിച്ചു നോക്കു
ഗുരുതരങ്ങള്*ക്കും മരുന്നു കിട്ടും
ഗുരുവായൂരപ്പാ വിളിച്ചു നോക്കു
കരുണാ കടാക്ഷം വിരുന്നൂട്ടും

തുളസിപ്പൂ മനസ്സോടെ പൂജ ചെയ്*താല്*
തുണയായ് ഭഗവാനും കൂടെക്കൂടും
കദളിയും കോണവും നടയ്ക്കു വെച്ചാല്*
കദനത്തിന്* കാളിയമര്*ദ്ദനമാടും

മുപ്പെട്ടു ബുധനാഴ്ച അവില്* നേദിച്ചാല്*
മുപ്പിടിയില്* ദാരിദ്ര്യം അപ്പിടി പോകും
ചെത്തിയും ഭക്തിയും കോര്ത്തിട്ടാല്*
ചേലിന്റെ ഗോപികാ വസന്തമാകും


More StillsKeywords: : Devotional Songs,Krishnabhakathi ganangal,Krishna keerthanangal,Hindu devotional songs,poems,kavithak