ആമിര്*ഖാനും അഭിഷേക് ബച്ചനും ആദ്യമായി ഒരുമിച്ച ധൂം 3 കളക്*ഷനില്* തകര്*ക്കുന്നു. ലോകമാകമാനം ആദ്യ അഞ്ചു ദിവസത്തിനുള്ളില്* ചിത്രം വാരിക്കൂട്ടിയത് 233.57 കോടിയാണ്. ഇന്ത്യയില്* തന്നെ ചിത്രം 250 കോടി കളക്*ഷന്* കടക്കുമെന്നാണ് റിപ്പോര്*ട്ട്. അങ്ങനെ സംഭവിച്ചാല്* ബോളിവുഡിലെ ഏക്കാലത്തെയും വലിയ പണംവാരി പടമാകും ധൂം 3. സിനിമ കളക്ഷന്* റെക്കോര്*ഡുകള്* ഭേദിച്ച് പ്രയാണം തുടരുകയാണ്.


ആദ്യത്തെ മൂന്ന് ദിവസങ്ങള്* കൊണ്ട് 108.58 കോടി രൂപ നേടിയപ്പോള്* ഭേദിക്കപ്പെട്ടത് ഇന്ത്യന്* സിനിമയിലെ സര്*വകാല റെക്കോര്*ഡ് ആണ്. ഷാറൂഖ് ഖാന്റെ ചെന്നൈ എക്*സപ്രസ്സിനേയും ഹൃത്വിക് റോഷന്റെ ക്രിഷ് 3യുടേയും കളക്ഷന്* റെക്കോര്*ഡുകളെ ആമിറിന്റെ ധൂം 3 ഇതിനകം തന്നെ ഭേദിച്ചുകഴിഞ്ഞു.

4500 തീയേറ്ററുകളിലാണ് സിനിമ റിലീസ് ചെയ്തത്. ആദ്യ ദിനം മാത്രം 36.22 കോടി രൂപയാണ് കളക്ഷന്* നേടിയത്. തമിഴിലും തെലുങ്കിലും സിനിമ റിലീസ് ചെയ്തിട്ടുണ്ട്.

Dhoom 3 Hindi MovieMore Stills


Keywords:
Dhoom 3 Hindi Movie Stills, Latest Bollywood Film Dhoom 3 Photos, Aamir Khan Dhoom 3 Stills, Abhishek Bachchan, Katrina Kaif Dhoom 3 Gallery, Dhoom 3 Movie Posters, Dhoom 3 Wallpapers