കള്ളൻ വിഴുങ്ങിയ മാല പുറത്തെടുക്കാന്* 96 ഏത്തപ്പഴം കഴിപ്പിച്ചു!

കള്ളൻ വിഴുങ്ങിയ മാല പുറത്തെടുക്കാനായി അയാളെ 96 ഏത്തപ്പഴം തീറ്റിച്ചു. മുംബൈ കല്യാണിലാണ് സംഭവം. ദാമു ഗുപ്തയെന്ന 28കാരനായ മോഷ്ടാവാണ് വീട്ടമ്മയുടെ മാല വിഴുങ്ങിയത്.

വിദര്*ഭ എക്സ്പ്രസ് ട്രെയിനില്* യാത്ര ചെയ്യുകയായിരുന്ന സ്ത്രീയുടെ മാല ദാമു പൊട്ടിച്ചെടുക്കുകയായിരുന്നു.
സ്ത്രീയുടെ ബഹളം കേട്ട് ആളുകള്* എത്തിയതോടെ ദാമു മാല വിഴുങ്ങി. ആളുകള്* വിവരമറിയിച്ചതിനെ തുടര്*ന്ന് പൊലീസ് എത്തി ഇയാളെ എക്സ് റേ പരിശോധനയ്ക്ക് വിധേയനാക്കിയെങ്കിലും മാല കണ്ടെത്താനായില്ല.

ഒടുവില്* അള്*ട്രാസൗണ്ട് പരിശോധന നടത്തി മാല വയറ്റില്* ഉണ്ടെന്ന് കണ്ടെത്തി. ഇയാളെ ഏത്തപ്പഴം തീറ്റിച്ച് മാല പുറത്തെടുക്കാന്* ഡോക്ടര്*മാരാണ് നിര്*ദ്ദേശം നല്*കിയത്.

അങ്ങനെ ഇയാളെ 96 ഏത്തപ്പഴം തീറ്റിച്ച ശേഷമാണ് മാല വിസ്സര്ജ്യംത്തിനൊപ്പം പുറത്തുവന്നത്.

More stillsKeywords:Robber,thief,chain,ex-ray,stomach,banana,doctors,train,women