Page 2 of 3 FirstFirst 123 LastLast
Results 11 to 20 of 22

Thread: Beauty and Fashion Tips

  1. #11
    Join Date
    Sep 2003
    Location
    india
    Posts
    11,527

    Default

    ചര്*മ്മം കൂടുതല്* പ്രകാശിപ്പിക്കാന്*



    എല്ലാ സ്*ത്രീകളുടെയും സ്വപ്*നമാണ്* പാടുകളൊന്നുമില്ലാത്ത, നല്ല തിളക്കമുള്ളതും മൃദുവുമായ ചര്*മ്മം നേടിയെടുക്കുക എന്നത്*. ചര്*മ്മസംരക്ഷണത്തിനുവേണ്ടി ബ്യൂട്ടിപാര്*ലറുകള്*തോറും കയറിയിറങ്ങുന്നത്* ഇന്നൊരു പുതുമയല്ല. എത്രത്തോളം സുന്ദരിയും ചെറുപ്പവുമാകാം എന്നതാണ്* എല്ലാവരുടെയും വിചാരം. വേനല്*ക്കാലത്ത്* ചര്*മ്മം കൂടുതല്* വരണ്ടതും കട്ടിയുള്ളതുമായിരിക്കും. കൂടാതെ വെയിലും പൊടിയുമേറ്റ്* ചര്*മ്മം കരുവാളിക്കാനും സാധ്യത കൂടുതലാണ്*. വേനല്*ക്കാലത്ത്* ചര്*മ്മസംരക്ഷണത്തിന്* പ്രത്യേക ശ്രദ്ധ ആവശ്യമാണ്*. രാസപദാര്*ത്ഥങ്ങളടങ്ങിയ സൗന്ദര്യവര്*ദ്ധക സാധനങ്ങളേക്കാള്* പ്രകൃതിദത്തമായ വസ്*തുക്കളാണ്* നല്ലത്*.
    ടിപ്*സ്

    1. വേനല്*ക്കാലത്ത്* വരള്*ച്ചയില്* നിന്ന്* ചര്*മ്മം സംരക്ഷിക്കുന്നതിനായി ഒരു കഷണം പഴുത്ത പപ്പായ മുഖത്തും കഴുത്തിലും പുരട്ടുക. ചര്*മ്മത്തിനു മൃദുത്വവും പ്രകാശവും നല്*കാന്* പപ്പായക്കു കഴിയും.
    2. പാലും പഴവും ചേര്*ത്തുണ്ടാക്കിയ പേസ്*റ്റ് മുഖത്തു പുരട്ടി 20 മിനിറ്റ്* വയ്*ക്കുക. അതിനുശേഷം തണുത്തവെള്ളത്തില്* കഴുകുക.
    3. എല്ലാ ചര്*മ്മത്തിനുമനുയോജ്യമായ ഒന്നാണ്* തേന്*. മുഖത്തും കഴുത്തിലും തേന്* പുരട്ടുന്നത്* നല്ലതാണ്*. കുറച്ചുസമയത്തിനു ശേഷം കഴുകുക.
    4. ചര്*മ്മത്തിന്* മൃദുത്വവും തെ ളിമയും നല്*കാന്* തേനില്* മുട്ടവെള്ള ചേര്*ത്ത്* മുഖത്ത്* പുരട്ടിയാല്* മതി.
    5. നാരങ്ങാനീര്*, തേന്*, വെജിറ്റബിള്* ഓയില്* എന്നിവ യോജിപ്പിച്ച്* മുഖത്തുപുരട്ടുക. 10 മിനിറ്റിനുശേഷം പയറുപൊടി ഉപയോഗിച്ച്* കഴുകിക്കളയുക.
    6. കുക്കുംബര്* നീരും തണ്ണിമത്തങ്ങാനീരും തുല്ല്യ അളവിലെടുത്ത്* യോജിപ്പിച്ച്* മുഖത്തും ശരീരത്തും പുരട്ടുക.
    7. തേനും പാലും ചേര്*ത്ത്* പുരട്ടുന്നത്* മുഖം വൃത്തിയാക്കാനും മൃദുലമാക്കാനും സഹായിക്കും.
    8. ഒരു പാത്രത്തില്* വെള്ളമെടുത്ത്* കാബേജിട്ട്* തിളപ്പിക്കുക. ആ വെള്ളത്തില്* മുഖം കഴുകിയാല്* ചര്*മ്മം മൃദുലമാകും.
    9. തേനും പാലും നാരങ്ങാനീരും ചേര്*ന്ന മിശ്രിതം സൂര്യതാപമേറ്റ്* കരുവാളിച്ച സ്*ഥലങ്ങളില്* പുരട്ടി പതിനഞ്ചു മിനിട്ടിനു ശേഷം ഉണങ്ങിയ മിശ്രിതം തണുത്തവെള്ളത്തില്* കഴുകുക.

  2. #12
    Join Date
    Sep 2003
    Location
    india
    Posts
    11,527

    Default

    ചുണ്ടിന്റെ പിങ്ക്*നിറം നിലനിര്*ത്താന്*

    പിങ്ക്*നിറത്തിലുള്ള ചുണ്ടുകളും ചെറുപുഞ്ചിരിയും മുഖസൗന്ദര്യത്തിന്റെ ഭാഗമാണ്*. ഇളം പിങ്കുനിറത്തിലുള്ള ചുണ്ടുകള്* സ്*ത്രീകളുടെ സ്വപ്*നമാണ്*. ചുണ്ടുകളുടെ സ്വാഭാവിക നിറം നിലനിര്*ത്താന്* നല്ല പരിചരണം കൂടിയേ തീരൂ.

    ടിപ്*സ്

    1. നല്ല ഗുണമേന്മയുള്ള ലിപ്*സ്റ്റിക്കുകള്* ഉപയോഗിക്കുക. ഉറങ്ങുന്നതിനുമുമ്പ്* ചുണ്ടില്* ഉപയോഗിച്ചിരിക്കുന്ന മേക്കപ്പുകള്* പൂര്*ണ്ണമായും നീക്കം ചെയ്യണം.
    2. ചുവന്നറോസപുഷ്*പത്തിന്റെ ഇതളുകള്* അരച്ചു ചുണ്ടില്* പുരട്ടുന്നത്* നിറം കൂട്ടാന്* സഹായിക്കും.
    3. ലിപ്* ബാം ഉപയോഗിക്കുമ്പോള്* ചുണ്ടുകള്* കൂടുതല്* മൃദുവും സുന്ദരവുമാകുന്നു.
    4. ഉറങ്ങുന്നതിനുമുന്*പ്* ചുണ്ടുകളില്* മില്*ക്* ക്രീം പുരട്ടുന്നത്* നല്ലതാണ്*.
    5. ഗ്ലിസറിന്* ഉപയോഗിച്ച്* ചുണ്ടുകള്* മസാജ്* ചെയ്യുന്നത്* നല്ലതാണ്*.
    6. ബീറ്റ്*റൂട്ട്* അരച്ചു ചാറെടുത്ത്* ചുണ്ടുകളില്* പുരട്ടുന്നത്* ചുണ്ടുകളുടെ അഴക്* കൂട്ടും.


    ചുളിവുകള്* മാറ്റാനുള്ള ക്രീം ആവശ്യമുള്ള സാധനങ്ങള്*

    1. ബദാം ഓയില്* - 5 തുള്ളി
    2. അവോക്കാഡോ- കാല്*ഭാഗം
    3. മുട്ട- ഒന്ന്*
    4. കാരറ്റ്*- ഒന്ന്* (വേവിച്ചുടച്ചത്*)
    5. തേന്*- ഒരു ടേബിള്*സ്*പൂണ്*
    അവോക്കാഡോയും കാരറ്റും ഒരു ചെറിയ പാത്രത്തിലിട്ട്* നന്നായി അമര്*ത്തുക. അതിനുശേഷം ബദാം ഓയില്*, മുട്ട, തേന്* എന്നിവ ചേര്*ത്ത്* നന്നായി യോജിപ്പിക്കുക. ഈ പേസ്*റ്റ് മുഖത്തും കഴുത്തിലും പുരട്ടി പതിനഞ്ച്* മിനിറ്റിനുശേഷം ചെറു ചൂടുവെള്ളത്തില്* കഴുകുക.

  3. #13
    Join Date
    Sep 2003
    Location
    india
    Posts
    11,527

    Default

    ഫേസ്*പൗഡറുകളുടെ ഉപയോഗം

    മുഖത്തെ എണ്ണമയം അകറ്റി തിളക്കം നല്*കാന്* സഹായിക്കുന്നതാണ്* പൗഡറുകള്*. എന്നാല്* ഇത്* അളവില്* കൂടുതല്* ഉപയോഗിക്കുന്നത്* ചര്*മ്മത്തില്* ചുളിവുകള്* ഉണ്ടാകാന്* കാരണമാകും. വെള്ളനിറമുള്ളതിനേക്കാള്* ഇളം ചന്ദനനിറമുള്ള ഫേസ്*പൗഡറുകളാണ്* നല്ലത്*. ചര്*മ്മം കൂടുതല്* പ്രകാശമുള്ളതായി തോന്നിപ്പിക്കുന്നു.

  4. #14
    Join Date
    Mar 2008
    Location
    Inida
    Posts
    2,738

    Default


    തിളങ്ങുന്ന ചര്*മം നല്ലതാണ്. എന്നാല്* തിളങ്ങുന്ന മൂക്കോ, തീരയെല്ല, കാരണം എണ്ണമയാണ് പലപ്പോഴും മൂക്കു തിളങ്ങാന്* ഇട വരുത്തുന്നത്. വേണ്ട രീതിയില്* വൃത്തിയാക്കിയില്ലെങ്കില്* മൂക്കിലെ എണ്ണമയം പലപ്പോഴും മുഖക്കുരുവിനും ബ്ലാക് ഹെഡ്*സ് പോലുളള പ്രശ്*നങ്ങള്*ക്കും ഇട വരുത്തും.

    മുഖം നല്ലപോലെ കഴുകുകയാണ് മുഖത്ത എണ്ണമയം പോകുന്നതിനുള്ള നല്ലൊരു വഴി. ചെറുനാരങ്ങാനീരും മൂക്കിലെ എണ്ണമയം നീക്കും. പഞ്ഞി ചെറുനാരങ്ങാനീരില്* മുക്കി ചര്*മത്തില്* പുരട്ടുക. തേന്*, ബദാം എന്നിവയും മൂക്കിലെ എണ്ണമയം നീക്കാനുള്ള വഴിയാണ്. ബദാം പൊടിച്ച് തേനില്* ചേര്*ത്ത് മൂക്കിനു ചുറ്റും സ്*ക്രബ് ചെയ്യുക. അല്*പം കഴിഞ്ഞ് കഴുകിക്കളയാം. വിനെഗറും വെള്ളവും കൂട്ടിക്കലര്*ത്തി പഞ്ഞിയില്* മുക്കി മുക്കിനു ചുറ്റും പുരട്ടാം. അല്*പം കഴിഞ്ഞ് കഴുകിക്കളയാം. പഞ്ചസാര ഒലീവ് ഓയിലില്* പുരട്ടി സ്*ക്രബറായി ഉപയോഗിക്കാം. ഇതും മൂക്കിനു ചുറ്റുമുള്ള എണ്ണമയം നീക്കാന്* ഉപയോഗിക്കാം.

    റോസ് വാട്ടര്* ഉപയോഗിക്കുന്നത് ചര്*മ്മത്തിന്റെ ആരോഗ്യത്തിനും ഉണര്*വിനും നല്ലതാണ്. രണ്ടോ മൂന്നോ തുള്ളി റോസ് വാട്ടര്* ഒരു കോട്ടണ്* തുണിയിലാക്കി മുഖവും കഴുത്തും ഒന്നിടവിട്ട ദിവസങ്ങളില്* രാവിലെയും വൈകിട്ടും മൃദുവായി തടവുന്നത് ചര്*മത്തിലെ അഴുക്ക് നീക്കാന്* സഹായിക്കുന്നു. ചര്*മ്മത്തിന് തിളക്കം ലഭിക്കാനും ഇത് സഹായകമാണ്.

    എല്ലാ ചര്*മ്മത്തിലും റോസ് വാട്ടര്* ഉപയോഗിക്കാം. മോയിസ്ചറൈസറിനൊപ്പം റോസ് വാട്ടര്* രണ്ടോ മൂന്നോ തുള്ളി ചേര്*ത്ത് നന്നായി മിക്*സ് ചെയ്തുപയോഗിക്കുക. ഇങ്ങനെ ഉപയോഗിക്കുന്ന ക്രീം എണ്ണ മയമുള്ള ചര്*മ്മത്തിനും , വരണ്ട ചര്*മ്മത്തിനും ഒരുപോലെ നല്ലതാണ്. കാരണം റോസ് വാട്ടര്* നമ്മുടെ ചര്*മ്മത്തിലെ പിഎച്ച്പി മൂല്യം തുല്യമാകുന്നതിന് സഹായിക്കുന്നു.

    രാത്രി ഉറങ്ങുവാന്* പോകുന്ന സമയത്ത് റോസ് വാട്ടര്* പുരട്ടുന്നതാവും ഉത്തമം. ഇതുമൂലം നമ്മുടെ ചര്*മ്മത്തിലെ മാലിന്യങ്ങള്* മുഴുവനായും നീക്കം ചെയ്യുന്നതിന് സഹായിക്കും.

  5. #15
    Join Date
    Sep 2003
    Location
    india
    Posts
    11,527

    Default തൈരു തേച്ചാല്* സൗന്ദര്യം കൂടൂം



    മുഖം വൃത്തിയാക്കാന്* പറ്റിയ ഒന്നാണ് തൈര്. ഇതുകൊണ്ടുതന്നെ ഇത് നല്ലൊന്നാന്തരം ക്ലെന്*സറും കൂടിയാണ്. മുഖത്തു തൈരു പുരട്ടി അല്*പം കഴിഞ്ഞ് കഴുകിക്കളഞ്ഞാല്* മതിയാകും.

    തൈരുപയോഗിച്ച് മുഖം മസാജ് ചെയ്യാനും സാധിയ്ക്കും. തൈരു മുഖത്തു പുരട്ടി അഞ്ചു പത്തു മിനിറ്റു നേരം മസാജ് ചെയ്യുക. തൈരില്* അല്*പം മഞ്ഞള്*പ്പൊടി ചേര്*ത്ത് മുഖത്തു പുരട്ടുന്നത് മുഖത്തിന് തിളക്കവും നിറവും ലഭിക്കാന്* നല്ലതാണ്. സണ്*ടാന്*, സണ്*ബേണ്* എന്നിവയ്ക്കുള്ള നല്ലൊന്നാന്തരം മരുന്നു കൂടിയാണിത്. സൂര്യാഘാതമേറ്റ സ്ഥലത്ത് അല്*പം തൈരു പുരട്ടി നോക്കൂ. ആശ്വാസമുണ്ടാകും. സണ്*ടാന്* കാരണമുണ്ടാകുന്ന കരുവാളിപ്പു മാറാനും തൈര് നല്ലതു തന്നെ. ബാക്ടീരിയ, ഫംഗസ് എന്നിവയ്*ക്കെതിരെ പ്രവര്*ത്തിക്കാനും തൈരിനു കഴിയും. ഇത് മുഖക്കുരു പോലുള്ള പ്രശ്*നങ്ങള്* മാറാന്* നല്ലതാണ്.

    പ്രായമേറുന്നതിനെ കാണിക്കുന്നത് പലപ്പോഴും ചര്*മത്തിലുണ്ടാകുന്ന ചുളിവുകളാണ്. ഇതൊഴിവാക്കാനും തൈര് നല്ലതു തന്നെ. മുഖത്തു തൈരു പുരട്ടി അല്*പം കഴിഞ്ഞ് കഴുകിക്കളഞ്ഞാല്* മതിയാകും.

    ഫേഷ്യലും ഫേസ് പായ്ക്കും ചെയ്തു കഴിഞ്ഞാല്* ഒരു ദിവസത്തേയ്ക്കു സോപ്പും ക്രീമും ഒഴിവാക്കുക. പിറ്റേദിവസം മുതല്* സാധാരണ പോലെ ക്രീമും മറ്റും ഉപയോഗിക്കാം. പുറത്തിറങ്ങുന്നതിനു മുമ്പു എസ്പിഎഫ് 40 എങ്കിലും അടങ്ങിയ സണ്*സ്*ക്രീന്* ലോഷനോ ക്രീമോ പുരട്ടുക. പുറത്തുപോയി തിരികെയെത്തിയാല്* പുളിച്ച തൈര് മുഖത്തു പുരട്ടി ഇരുപതു മിനിറ്റിനു ശേഷം കഴുകിക്കളയുക. വെയിലേറ്റതു മൂലമുള്ള കരുവാളിപ്പ് അകലും.

  6. #16
    Join Date
    Sep 2009
    Location
    India
    Posts
    1,347

    Default



    You may scrub your face using half a lime peel (juice extracted from it). This will remove dead cells from face giving a radiant glow. Lime peel also aids in fading scars and pimple marks from face.
    Last edited by rijos; 02-04-2014 at 08:52 AM.

  7. #17
    Join Date
    Sep 2009
    Location
    India
    Posts
    1,347

    Default

    To control acne: Sandalwood and turmeric



    Make a paste using 1tsp each of sandalwood powder and turmeric with water.
    Apply on your face and leave it on for 15-20 minutes, followed by rinsing off with lukewarm water. Do this daily.
    Last edited by rijos; 02-04-2014 at 08:55 AM.

  8. #18
    Join Date
    Mar 2008
    Location
    Inida
    Posts
    2,738

    Default

    യുവത്വം സൂക്ഷിക്കാം നാല്പത് കഴിഞ്ഞും




    നാല്പതു വയസ്സു കഴിഞ്ഞും യൌവ്വനം നിലനിര്*ത്താന്* ജീവിതക്രമത്തില്* കുറച്ചൊന്നു ശ്രദ്ധിച്ചാല്* മതിയാകും.
    നാല്പതു വയസു കഴിയുമ്പോള്* സ്ത്രീ സൌന്ദര്യത്തിന് ഒരുപാടു മാറ്റങ്ങള്* ഉണ്ടാകുന്നുണ്ട്. ചര്*മത്തിനും, തലമുടിക്കും, ശരീരഘടനയിലും ഒക്കെ മാറ്റം വരുന്നു. വരണ്ട ചര്*മം ഉള്ളവരാണെങ്കില്* ചര്*മ്മം കൂടുതല്* വരണ്ടതായി കാണപ്പെടുന്നു. മാത്രമല്ല തൊലിപ്പുറത്ത് കറുത്ത പാടുകളും പ്രത്യക്ഷപ്പെടും. കണ്**തടങ്ങളിലെ കറുപ്പ് നിറം, കീഴ്ത്താടി തൂങ്ങുക എന്നിവയൊക്കെ നാല്പതു വയസു കഴിയുമ്പോള്* സ്ത്രീ ശരീരത്തിനുണ്ടാകുന്ന മാറ്റങ്ങളുടെ ഫലമാണ്.

    ആഴ്ചയിലൊരിക്കല്* ഓയില്* ബാത്ത് നടത്തണം. വീര്യം കുറഞ്ഞ ബോഡി ഷാമ്പൂ ഉപയോഗിക്കാന്* ശ്രദ്ധിക്കണം. ദേഹം മുഴുവന്* എണ്ണ പുരട്ടി ഒരു മണിക്കൂറിനു ശേഷം ചെറു ചൂടുവെള്ളത്തില്* കുളിയ്ക്കുക. മാസത്തില്* രണ്ടു പ്രാവശ്യം പാദസംരക്ഷണത്തിനായി പെഡിക്യൂര്* ചെയ്യുക. കാലിലെ മൃതകോശങ്ങള്* ( ഡെഡ് സെല്**സ് ) എല്ലാം മാറ്റി ക്രീം മസ്സാജ് ചെയ്യുക. കാലുകള്*ക്ക് മസ്സാജ് കിട്ടുന്നതുവഴി ശരീരത്തിനു നല്ല ഉന്മേഷവും ഓജസ്സും കിട്ടും.

    മുടിയുടെ വളര്*ച്ച കുറയുകയും നരയ്ക്കാന്* തുടങ്ങുകയും ചെയ്യുന്ന സമയമാണിത്. നരച്ച മുടി ഒരിക്കലും പിഴുതു കളയരുത്. പിഴുതുകളഞ്ഞാല്* അടുത്ത കുറച്ചു മുടികള്* കൂടി നരയ്ക്കാന്* വിത്തു പാകുന്നുവെന്ന് അര്*ത്ഥം. പിഴുതുകളയുന്ന മുടിയുടെ ഹെയര്* ഫോളിക്കിളില്* (Hair folicle) നിന്നുണ്ടാകുന്ന ഒരുതരം infectious serum അടുത്തുള്ള മുടികളുടെ വേരുകളിലേയ്ക്കു ചെന്ന് അവയും നരയ്ക്കും. അതുകൊണ്ട് നരച്ചമുടി ഒരിക്കലും പിഴുതുകളയരുത്. വേണമെങ്കില്* ഒരു കത്രിക ഉപയോഗിച്ച് ചുവടെ മുറിച്ചു കളയാം. തലയില്* ഓയില്* മസാജ് , ഹെന്ന , താളി തേയ്ക്കല്* , പ്രോട്ടീന്* ട്രീറ്റ്മെന്റ് തുടങ്ങിയവ മുടി നന്നായി വളരുവാന്* സഹായിക്കും. ഹെന്ന ചെയ്യുമ്പോള്* മുടി ഡ്രൈ ആകുന്നതുകൊണ്ട് പിറ്റേദിവസം ഒരു ഓയില്* മസ്സാജ് ചെയ്ത് താളി ഉപയോഗിച്ച് കഴുകിക്കളയാന്* ശ്രദ്ധിക്കണം.

    ദിവസവും പത്ത് ഗ്ലാസ്സ് വെള്ളമെങ്കിലും കുടിച്ചാല്* ശരീരത്തിലെ cleansing process നന്നായി നടക്കും.
    Last edited by rehna85; 02-10-2014 at 08:00 AM.

  9. #19
    Join Date
    Mar 2008
    Location
    Inida
    Posts
    2,738

    Default നാല്പതിനുശേഷവും സൌന്ദര്യവും, ഊര്*ജസ്വലത&

    നാല്പതിനുശേഷവും സൌന്ദര്യവും, ഊര്*ജസ്വലതയും



    നാല്പതു വയസ്സിനുശേഷം ആര്*ത്തവ വിരാമത്തോടെയുണ്ടാകുന്ന ഹോര്*മോണ്* വ്യതിയാനങ്ങളാണ് കവിളുകളില്* ഉണ്ടാകുന്ന കറുത്ത പാടുകള്*ക്കു കാരണം.
    ഈ പാടുകള്* ഒരു പരിധിവരെ മാറുന്നതിന് ഡെര്*മാബ്രേഷന്* ട്രീറ്റ്മെന്റ് (dermabrasion treatment)സഹായിക്കും. ഈ ട്രീറ്റ്മെന്റ് ചെയ്യുന്നതിന് ഒരു ഡെര്*മറ്റോളജിസ്റ്റിന്റെ സഹായം തേടാവുന്നതാണ്.


    നാല്പതു വയസ്സിനുശേഷം നമ്മുടെ ശരീരത്തിന്റെ എല്ലാ പ്രവര്*ത്തനങ്ങളും മന്ദതയിലാകാന്* തുടങ്ങും. ദഹനപ്രക്രിയയും സ്ലോ ആകുന്നതിനാല്* നല്ല ബാലന്*സ്ഡ് ഡയറ്റ് കീപ്പ് ചെയ്യാന്* ശ്രദ്ധിക്കണം. കൊഴുപ്പ് അടങ്ങിയ ഭക്ഷണം ഒഴിവാക്കണം. വറുത്തതും പൊരിച്ചതും ഒക്കെ ഉപേക്ഷിച്ച് ഫ്രെഷ് ഫ്രൂട്ട്സും , ബോയില്*ഡ് വെജിറ്റബിള്*സും കൂടുതലായി കഴിയ്ക്കുക.


    നാല്പതു വയസ്സു കഴിയുമ്പോള്* കൂടുതല്* ‘ സിമ്പിള്* ’ ആകുന്നതാണ് സൌന്ദര്യം വര്*ധിപ്പിക്കുന്നത് എന്ന് ഓര്*ക്കുക. സിമ്പിള്* മേയ്ക്കപ്പ്, സിമ്പിള്* ഡ്രെസ്സിംഗ്, സിമ്പിള്* ജ്യൂവല്ലറികള്* എന്നിവ നാല്പതിനുശേഷവും സൌന്ദര്യത്തിനു മാറ്റുകൂട്ടും. എല്ലാ പ്രായത്തിലും അതിന്റേതായ സൌന്ദര്യമുണ്ട് എന്ന് ഓര്*മിക്കുക


    വയസ്സായി എന്നു കരുതി ഇരിക്കാതെ മുകളില്*പ്പറഞ്ഞ കാര്യങ്ങളൊക്കെ കൃത്യമായി ശ്രദ്ധിച്ചാല്* നാല്പതിനുശേഷവും സൌന്ദര്യവും, ഊര്*ജസ്വലതയും നിലനിര്*ത്തി വ്യക്തിത്വത്തിനു മിഴിവേകാന്* സാധിക്കും.

  10. #20
    Join Date
    Mar 2018
    Location
    India
    Posts
    2

    Default

    Hello,
    We can also wear jewelry to make our personality much better.....

    Here is one of the jewelry website where you can purchase gemstone jewelry at reasonable price and you can also get free gem gemstone recommendation here
    https://www.gempundit.com

    Have a good and fashionable life

Page 2 of 3 FirstFirst 123 LastLast

Tags for this Thread

Bookmarks

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •