ഉപ്പൂറ്റി വിണ്*ടുകീറല്*കാല്*പ്പാദം കഴുകിത്തുടച്ചു വൃത്തിയാക്കിയശേഷം വിണ്*ടുകീറിയ ഭാഗങ്ങളില്* വെജിറ്റബിള്* ഓയില്* (സൂര്യകാന്തി)പുരട്ടുക. തുടര്*ന്നു കട്ടിയേറിയ സോക്*സ്* ധരിക്കുക. ഇതു രാത്രിയില്* ചെയ്യുന്നത്* ഉചിതം.

നാരങ്ങാനീരു കലര്*ത്തിയ വെളളത്തില്* പാദം 10 മിനിട്ടു മുക്കി വയ്*ക്കുക. തുടര്*ന്നു ഫൂട്ട്* ബ്രഷ്* ഉപയോഗിച്ചു കാലിലെ മൃതചര്*മം ഉരച്ചു കളയുക. ചാണക്കല്ലില്* ഉരയ്*ക്കുന്നതും ഫലപ്രദം.

ഗ്ലിസറിനും പനിനീരും ചേര്*ത്തു വിളളല്* വീണ ഭാഗങ്ങളില്* പുരട്ടുക. പാരഫിന്* മെഴുകും കടുകെണ്ണയും ചേര്*ത്തു പുരട്ടുന്നതും ഫലപ്രദം. ചെറിയ അളവില്* ബേബി ഓയില്* കലര്*ത്തിയ ചൂടുവെളളത്തില്* കാല്*പ്പാദം മുക്കിവയ്*ക്കുക. തുടച്ചു വൃത്തിയാക്കിയ കാല്*പ്പാദത്തില്* എണ്ണമയം നിലനിര്*ത്താന്* സഹായകമായ ക്രീം പുരട്ടുക.