Page 2 of 2 FirstFirst 12
Results 11 to 19 of 19

Thread: Health Tips

  1. #11
    Join Date
    Sep 2003
    Location
    india
    Posts
    11,527

    Default ആഹാരശൈലിയിലെ മാറ്റങ്ങള്*

    ആഹാരശൈലിയിലെ മാറ്റങ്ങള്*



    പരിഷ്*കൃത മനുഷ്യന്റെ കൃത്രിമ ഭക്ഷണത്തോടുള്ള അമിതകമ്പവും പുരുഷവന്ധ്യതയുടെ എടുത്തു പറയേണ്ട കാരണമാണ്*. ഹോര്*മോണ്* കുത്തിവച്ചു വളര്*ത്തുന്ന കോഴിയുടെ ഇറച്ചി കഴിക്കുന്നതും വന്ധ്യതയ്*ക്കു വഴിവയ്*ക്കാം. അടുത്തകാലത്ത്* ശാസ്*ത്രജ്*ഞര്* എലികളില്* നടത്തിയ ഒരു പഠനം ഭക്ഷണത്തിലടങ്ങിയ വിഷാംശത്തിന്റെ തീവ്രതയാണ്* വെളിവാക്കുന്നത്*.
    ഭക്ഷണത്തില്* അല്*പാല്*പം വിഷം കലര്*ത്തി നല്*കിയായിരുന്നു പരീക്ഷണം. ഓരോ തലമുറ കഴിയുമ്പോഴും അവയുടെ പ്രത്യുല്*പാദനശേഷി കുറഞ്ഞുവരുന്നതായാണ്* പഠനത്തില്* കണ്ടെത്തിയത്*. ആധുനിക മനുഷ്യന്റെ ആഹാരത്തില്* അടങ്ങിയിരിക്കുന്ന രാസവസ്*തുക്കളും വിഷാംശങ്ങളും വന്ധ്യതയുടെ വര്*ധനവിന്* കാരണമായിത്തീരുന്നു എന്നതില്* സംശയമില്ല. ഒരുനേരം പഴങ്ങള്* മാത്രം കഴിച്ച്* (നാടന്*/ ജൈവ പഴങ്ങള്* ഉപയോഗിക്കുക) രക്*തശുദ്ധീകരണം നടത്താവുന്നതാണ്*.

    1. ചെറുപയര്*/ കടല മുളപ്പിച്ച്* പച്ചയ്*ക്ക് കഴിക്കുക.
    2. അരിയാഹാരം ഒരു നേരമായി കുറയ്*ക്കുക. ഒപ്പം വേവിച്ച പച്ചക്കറികള്* സമം ചേര്*ക്കുക. ഇലക്കറികളും ഉള്*പ്പെടുത്തണം.
    3. അധികം പുളിയില്ലാത്ത മോര്*/തൈര്* ഉപയോഗിക്കുക.
    4. ഒരു നേരം ഗോതമ്പ്*/ റാഗി വിഭവങ്ങള്* കഴിക്കാവുന്നതാണ്*. ഒപ്പം പയര്*വര്*ഗങ്ങള്* കറിവച്ചതും.
    5. ആഹാരത്തില്* ഉപ്പ്*, മുളക്*, മസാല ഇവയുടെ അളവ്* കുറയ്*ക്കുക.
    6. ആഴ്*ചയില്* ഒരു ദിവസം പഴവര്*ഗങ്ങള്* മാത്രം കഴിക്കുക. രക്*തത്തിലെ വിഷാംശം കുറയാന്* ഇത്* സഹായിക്കും.
    പ്രകൃതിജീവന രീതികള്* അനുഷ്*ഠിക്കാന്* തയാറായവര്*ക്ക്* വന്ധ്യതയുടെ ഇരുള്* നിഷ്*പ്രയാസം നീക്കം ചെയ്യാവുന്നതാണ്*.

    ഭക്ഷണക്രമത്തിലും വ്യായാമ കാര്യത്തിലും വിട്ടുവീഴ്*ച അരുത്*.

    നിത്യവും 30 - 45 മിനിട്ട്* വേഗത്തില്* നടക്കുക. നടക്കുമ്പോള്* രക്*ത സഞ്ചാരം വര്*ധിക്കുകയും ശരീരം ആരോഗ്യമുള്ളതായിത്തീരുകയും ചെയ്യുന്നു.

  2. #12
    Join Date
    Sep 2003
    Location
    india
    Posts
    11,527

    Default

    ഹെപ്പറ്റൈറ്റിസ്* ബി തിരിച്ചറിയാം



    ആരോഗ്യകേരളമെന്ന പേര്* കേരളത്തിന്* നഷ്*ടമായിരിക്കുന്നു. എവിടെയും മാലിന്യം. ഈ മാലിന്യം സൃഷ്*ടിക്കുന്നതോ ഹെപ്പറ്റൈറ്റിസ്* പോലെയുള്ള അസുഖങ്ങളും.

    കടുത്ത തലവേദനയെയും പനിയെയും തുടര്*ന്നാണ്* ആര്യയെ ആശുപത്രിയില്* പ്രവേശിപ്പിച്ചത്*. ഡോക്*ടറുടെ പരിശോധനകള്*ക്കുശേഷം അസുഖമെന്തെന്ന്* സ്*ഥിരീകരിച്ചു. 'ഹെപ്പറ്റൈറ്റിസ്* ബി' അപ്പോഴേക്കും മഞ്ഞപ്പിത്തം കരളിനെ ബാധിച്ച്* അതീവഗുരുതരാവസ്*ഥയില്* എത്തിയിരുന്നു. മഞ്ഞപ്പിത്തത്തില്* ഏറ്റവും അപകടകാരിയായ വൈറസാണ്* 'ഹെപ്പറ്റൈറ്റസ്* ബി'. വൃത്തിഹീനമായ ചുറ്റുപാടുകള്*, പനി വരുന്നത്* തിരിച്ചറിയാതെയിരിക്കുക മദ്യപാനശീലം ഇവയെല്ലാം ഹെപ്പറ്റൈറ്റസ്* ബി രോഗിയെ അതീവഗുരുതരാവസ്*ഥയില്* എത്തിക്കുന്നു.
    ലോകത്ത്* 200 കോടിയാളുകള്*ക്ക്* ഹെപ്പറ്റൈറ്റിസ്* ബി ബാധിച്ചതായാണ്* കണക്കാക്കുന്നത്*. രോഗം മൂര്*ച്*ഛിച്ചു കഴിഞ്ഞാല്* രോഗിയുടെ ജീവനുവരെ ഭീഷണി ഉയര്*ത്തുന്ന ഒരസുഖമാണിത്*. പെട്ടെന്ന്* കണ്ടുപിടിക്കാന്* കഴിയാത്ത ഈ രോഗത്തിന്* ഒളിഞ്ഞുനിന്നാക്രമിക്കുന്ന പ്രവണതയാണുള്ളത്*.
    വൃത്തിഹീനമായ ചുറ്റുപാടുകള്*
    മഴക്കാലമാണെങ്കിലും വേനല്*ക്കാലമാണെങ്കിലും നാം താമസിക്കുന്ന സ്*ഥലം വൃത്തിയാക്കി സൂക്ഷിക്കുകയാണ്* ആദ്യമേ വേണ്ടത്*. ഹെപ്പറ്റൈറ്റിസ്* രോഗിയുടെ മലമൂത്രവിസര്*ജ്*ജനത്തിലൂടെ വൈറസുകള്* പുറത്തേക്കു കടക്കുകയും അത്* മറ്റുള്ളവരിലേക്ക്* രോഗം എത്തിക്കുന്നതിന്* കാരണമാകുകയും ചെയ്യുന്നു. ശീതളപാനീയങ്ങള്*, ഐസ്*ക്രീം, വൃത്തിഹീനമായ ചുറ്റുപാടില്* പാകംചെയ്*ത ആഹാരപദാര്*ത്ഥങ്ങള്* തുടങ്ങിയവ മഞ്ഞപ്പിത്തം പടര്*ന്നുപിടിക്കാന്* കാരണമാകുന്നുണ്ട്*. പരിസരശുചിത്വം, വ്യക്*തിശുചിത്വം എന്നിവയിലൂടെ രോഗത്തെ ഒരു പരിധിവരെ തടഞ്ഞുനിര്*ത്താന്* സാധിക്കും.

    ശരീരത്തില്* മഞ്ഞനിറമുണ്ടോ?

    ശരീരത്തിലും കൈവെള്ളയിലും മഞ്ഞനിറമുണ്ടോയെന്ന്* ഒന്നു ശ്രദ്ധിച്ചുനോക്കിക്കേ. ഇത്തരത്തില്* മഞ്ഞനിറമുണ്ടാകുന്ന അവസ്*ഥയാണ്* മഞ്ഞപ്പിത്തം. മൂത്രത്തിനുണ്ടാകുന്ന നിറവ്യത്യാസവും ശ്രദ്ധിക്കണം.

    മഞ്ഞപ്പിത്തം തിരിച്ചറിയാം

    ഹെപ്പറ്റൈറ്റിസ്* ബി മൂലമുണ്ടാകുന്ന വൈറസുകളെ വേഗത്തില്* തിരിച്ചറിയാന്* സാധിക്കുകയില്ല. മിക്കവാറും രോഗം അതിന്റെ മൂര്*ദ്ധന്യാവസ്*ഥയില്* എത്തിയതിനുശേഷം മാത്രമാണ്* നാം തിരിച്ചറിയുന്നത്*. പനി, തലവേദന, ശരീരവേദന, വയറിളക്കം തുടങ്ങിയ എല്ലാ ലക്ഷണങ്ങളും അടങ്ങിയ രോഗമാണ്* മഞ്ഞപ്പിത്തം. മറ്റു പല അസുഖങ്ങള്*ക്കും മുന്നോടിയായി ഈ ലക്ഷണങ്ങള്* ഒന്നുമില്ലാതെ രോഗം വരാറുണ്ട്*. രക്*തപരിശോധനയിലൂടെ മഞ്ഞപ്പിത്തം സ്*ഥിരീകരിക്കപ്പെടുന്നു. തുടര്*ന്ന്* രോഗത്തില്* കുറവു വന്നിട്ടുണ്ടോ എന്നറിയാന്* നിരന്തരമായ രക്*തപരിശോധന നടത്തുകയും ചെയ്യുന്നു.


  3. #13
    Join Date
    Sep 2003
    Location
    india
    Posts
    11,527

    Default


    Good Bye Cholestrol


    മലയാളിക്ക്* കൊളസ്*ട്രോള്* ഒരു ഫാഷനായി മാറിയിരിക്കുന്നു. എന്നാല്* കൊളസ്*ട്രോള്* ജീവിതത്തിലുണ്ടാക്കുന്ന ആരോഗ്യപ്രശ്*നങ്ങളെക്കുറിച്ച്* നാം ബോധമുള്ളവരായിരിക്കണം.
    ഊണുമേശയില്* എന്തൊക്കെ വിഭവങ്ങളാണ്* നിരത്തിവച്ചിരിക്കുന്നത്*. തനിക്കു കഴിക്കാവുന്നത്* രണ്ടുണക്ക ചപ്പാത്തി മാത്രം. ഇറച്ചി എടുത്താല്* ഭാര്യ പറയും "ചേട്ടാ വേണ്ട കൊളസ്*ട്രോള്*." ഒരു വറുത്ത മീന്* എടുക്കാമെന്നു വച്ചാല്* മോള്* പറയും "അച്*ഛാ വേണ്ട കൊളസ്*ട്രോള്* മറക്കണ്ട."
    നിങ്ങളുടെ ഓരോരുത്തരുടെയും ഊണുമേശയില്* ഇത്തരത്തിലുള്ള വിലക്കുകള്* സാധാരണമാണ്*. "എത്ര നേരമാന്നുവച്ചാണ്* വിശപ്പു സഹിക്കുന്നത്*. ഞാന്* അവരു കാണാതെ എന്തെങ്കിലുമൊക്കെ എടുത്തുകഴിക്കും." പലരും ഇത്തരത്തിലുള്ള ചെറിയ കള്ളത്തരങ്ങള്* കാണിക്കാറുണ്ട്*.
    എന്നാല്* ഈ കള്ളത്തരങ്ങള്* നിങ്ങളുടെ ജീവിതത്തില്* ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങള്* എന്തൊക്കെയായിരിക്കാം.
    ഭക്ഷണകാര്യത്തിലും വ്യായാമത്തിലും അല്*പ്പം ശ്രദ്ധവച്ചാല്* രോഗങ്ങളെ ഒരു പരിധിവരെ അകറ്റിനിര്*ത്താം. പ്രത്യേകിച്ചും ജീവിതശൈലി രോഗങ്ങളായ കൊളസ്*ട്രോള്*, രക്*തസമ്മര്*ദ്ദം തുടങ്ങിയവ. ഇത്തരത്തിലുള്ള അസുഖങ്ങള്* കൊഴുപ്പും കലോറിയും കൂടിയ ഭക്ഷണം കഴിക്കുന്നതുകൊണ്ടാണ്*.
    നമ്മുടെ ശരീരഭാരത്തിന്റെ അഞ്ചിലൊന്നു മുതല്* ആറിലൊന്നുവരെ കൊഴുപ്പാണ്*. ഹൃദയം, തലച്ചോറ്*, കരള്* തുടങ്ങിയവ കൊഴുപ്പിന്റെ ആവരണംകൊണ്ടാണ്* സംരക്ഷിക്കപ്പെടുന്നത്*. ശരീരത്തിന്* പ്രതിരോധശക്*തി നല്*കുന്നതും കൊഴുപ്പാണ്*.

    കൊഴുപ്പ്*

    രണ്ടുതരത്തിലുള്ള കൊഴുപ്പാണുള്ളത്*. പൂരിതവും അപൂരിതവും. മുട്ട, മാംസം ഇവയില്* പൂരിതകൊഴുപ്പാണ്* അടങ്ങിയിരിക്കുന്നത്*. പച്ചക്കറി, അരി എന്നിവയില്* അപൂരിതകൊഴുപ്പും.


    1. കൊളസ്*ട്രോളിന്റെ അളവ്* കൂടുന്നതില്* ഒരു ഘടകം മാത്രമാണ്* ഭക്ഷണം.
    2. ഇറച്ചി, മീന്*, മുട്ട ഇവ മിതമായ രീതിയില്* കഴിക്കുന്നതില്* തെറ്റില്ല. അമിതാഹാരം ദുര്*മേദസും മറ്റു ശാരീരിക അസ്വസ്*ഥതകളുമുണ്ടാക്കും.
    3. എല്ലാ ഭക്ഷണസാധനത്തിലും കൊളസ്*ട്രോള്* ഉണ്ടായിരിക്കണമെന്നില്ല.
    4. ജനിതകഘടകങ്ങള്*, പാരമ്പര്യം, ലിംഗം, വംശം തുടങ്ങിയയെല്ലാം രക്*തത്തിലെ കൊളസ്*ട്രോള്* നില ഉയരുന്നതിനു കാരണമാണ്*.
    5. ആര്*ത്തവവിരാമത്തിനു ശേഷം സ്*ത്രീകളിലെ കൊളസ്*ട്രോള്* പുരുഷന്മാരുടേതിനേക്കാള്* കുറവായിരിക്കും.
    6. ശരീരഭാരം നിയന്ത്രിക്കുക, ശരിയായ വ്യായാമം എന്നിവ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും കൊളസ്*ട്രോള്* കുറയ്*ക്കാനും സഹായിക്കും.

    Balanced Diet:nailbite:

    ബെഡ്*കോഫി/ ചായ ഒരു കപ്പ്*
    പ്രാതല്* - ഇഡ്*ഡലി, ദോശ, ചപ്പാത്തി - ഇവയില്* ഏതെങ്കിലും ഒന്ന്* രണ്ടെണ്ണം കഴിക്കുക.
    പാല്*- ഒരു കപ്പ്* (പാട നീക്കം ചെയ്*തതിനുശേഷം)
    സാമ്പാര്*/ ചട്*നി - ഒരു തവി
    ഊണ്*
    ചോറ്* - രണ്ട്* തവി
    പരിപ്പ്*/ ഇറച്ചിക്കറി/ മീന്*കറി - അരക്കപ്പ്*
    ചീര/ കാരറ്റ്*തോരന്* - (തേങ്ങ കുറച്ചുപയോഗിക്കുക) - അരക്കപ്പ്*
    വെജിറ്റബിള്* സൂപ്പ്* - ഒരു കപ്പ്*
    മോര്* - ഒരു കപ്പ്*
    വൈകുന്നേരം - ചായ ഒരു കപ്പ്*
    അത്താഴം
    ചപ്പാത്തി/ ദോശ/ ഇഡ്*ഡലി - രണ്ടെണ്ണം
    പാല്* - (പാട നീക്കിയത്*) - ഒരു കപ്പ്*
    രാത്രി ഭക്ഷണം കഞ്ഞിയും പയറുമാക്കുന്നത്* നന്നായിരിക്കും.

  4. #14
    Join Date
    Sep 2003
    Location
    india
    Posts
    11,527

    Default ജീവിതം ചുറ്റിക്കുന്ന തലകറക്കം

    ജീവിതം ചുറ്റിക്കുന്ന തലകറക്കം


    എല്ലാത്തരം ആളുകളെയും ഒരുപോലെ ചുറ്റിക്കുന്ന സംഗതിയാണ് തലകറക്കം. ഏതു പ്രായത്തിലുള്ളവരിലാണെങ്കിലും പുരുഷന്മാരെ അപേക്ഷിച്ച് സ്*ത്രീകളിലാണ് തലകറക്കം കൂടുതലായും കാണുന്നത്.

    ആത്മവിശ്വാസത്തോടുകൂടി ജീവിതത്തെ നേരിട്ടുകൊണ്ടിരിക്കുന്ന ഒരാൾക്ക് തലകറക്കം ഉണ്ടാക്കുന്ന ഭീതിയും ഉത്കണ്ഠയും വലുതാണ്. തലകറക്കമുള്ള പ്രായംചെന്നവരിൽ മിക്കവരും പുറത്തേിക്കറങ്ങാതെ വീടുകളിൽ ഒതുങ്ങി കൂടുന്നു. തലകറക്കം ചെറുപ്പക്കാരുടെ ആത്മവിശ്വാസംകുറയ്ക്കും. ഇക്കാരണത്താൽ ശാരീരിക പ്രശ്നങ്ങളെക്കാൾ മാനസിക പ്രശ്നങ്ങളാണ് രോഗിയെ കൂടുതൽ ബാധിക്കാറ്.
    തലകറക്കം തലവേദനപോലെ ഒരു രോഗലക്ഷണമാണ്. തലകറക്കം ഉള്ള ഒരു രോഗിക്ക് പലപ്പോഴും തന്റെ ബുദ്ധിമുട്ട് പൂർണമായും ഡോക്ടറെ പറഞ്ഞു മനസിലാക്കാൻ കഴിഞ്ഞെന്നു വരികയില്ല. 70-80 ശതമാനം വരെ രോഗവിവരങ്ങളിൽ നിന്ന് തന്നെ രോഗനിർണയം നടത്താൻ സാധിക്കുന്നു.

    ഒരു വ്യക്തിയുടെ സന്തുലിതാവസ്ഥ നിലനിറുത്തുന്നതിൽ പല ഘടകങ്ങളുണ്ട്. ഇതിൽ നല്ലൊരു പങ്ക് വഹിക്കുന്നതിന് നമ്മുടെ ഉൾചെവിക്കുള്ളിലെ വെസ്റ്റിബുലാർ റിസിപ്*റ്റേഴ്സ് ആണ്. കൂടാതെ മാംസപേശികളിൽ നിന്നും സന്ധികളിൽ നിന്നുമുള്ള സ്ട്രച്ച് റിസിപ്*റ്റേഴ്സ് തലച്ചോറിയിലേക്ക് ശരീരത്തിന്റെ സന്തുലിതാവസ്ഥയെ പറ്റിയുള്ളവിവരങ്ങൾ അയയ്ക്കുന്നു. കാഴ്ചയും ഒരു പ്രധാന പങ്ക് വഹിക്കുന്നു.

    തലകറക്കം എന്നുള്ളതുകൊണ്ട് രോഗി ഉദ്ദേശിക്കുന്നതും ഡോക്ടർ മനസിലാക്കുന്നതും തമ്മിൽ വ്യത്യാസം ഉണ്ടാകും. ഉദാഹരണമായി ചുറ്റും പമ്പരം കറങ്ങുന്നതുപോലെ തോന്നുക, നടക്കുമ്പോൾ വേച്ചു പോവുക, വീഴാൻ പോവുക, കണ്ണിൽ ഇരുട്ടുകയറുക, ബോധക്ഷയമുണ്ടാകുക, ക്ഷീണം തോന്നുക തുടങ്ങിയവ. ഇതിനെല്ലാം തലകറക്കം എന്നു രോഗി പറയുന്നു.

    രക്തസമ്മർദ്ദത്തിലുളള വ്യതിയാനം, ചെവിയുടെ ബാലൻസ് പ്രശ്നം, രക്തകുറവ്, തലച്ചോറിലേക്കുള്ള രക്തയോട്ടത്തിൽ വ്യത്യാസം എന്നിങ്ങനെ പല കാരണങ്ങൾ തലതകറക്കം എന്ന ലക്ഷണത്തിനു പിന്നിലുണ്ടാകാം.

    കാരണങ്ങൾ

    ബി.പി.പി.വി
    തലകറക്കത്തിനുള്ള ഒരു പ്രധാന കാരണമാണ് ബി.പി.പി.വി. കിടക്കുമ്പോൾ അല്ലെങ്കിൽ ഏതെങ്കിലും വശത്തേക്ക് തല തിരിക്കുമ്പോൾ തലകറങ്ങുക എന്നിവയാണ് ലക്ഷണങ്ങൾ. അപകടങ്ങൾക്ക് ശേഷവും സങ്കീർണ ശസ്*ത്രക്രിയകൾക്ക് ശേഷവും ഇങ്ങനെ സംഭവിക്കും.

    മെനിയേഴ്സ് ഡിസീസ്
    ചെവിക്കുള്ളിൽ മൂളൽ, ഇടയ്ക്കിടെയുള്ള തലകറക്കം, കേൾവിക്കുറവ് എന്നിവ ഇതിന്റെ ലക്ഷണങ്ങൾ.

    മൈഗ്രേയ്ൻ
    തലകറക്കത്തിന്റെ മറ്റൊരു പ്രധാന കാരണമാണിത്. ഇതിനോടനുബന്ധിച്ച് തലവേദനയുമുണ്ടാകും. ചെവിക്കുള്ളിലെ നീർകെട്ട്, പഴുപ്പ് എന്നിവയും തലകറക്കത്തിനു കാരണമാകും. ചില മരുന്നുകളുടെ ഉപയോഗം ഉൾചെവിയെ ബാധിക്കുന്നതും തലകറക്കത്തിന് കാരണമാകുന്നു.

    തലകറക്കത്തിനുള്ള കാരണത്തിനായി പ്രത്യേകമായ ഒരു ക്ളിനിക്കിൽ പരിശോധന നടത്തുന്നതാണ് നല്ലത്. നല്ലൊരു ശതമാനം രോഗികളിൽ വിശദമായ രോഗവിവരങ്ങളിൽ നിന്ന് രോഗ നിർണയം നടത്താൻ സാധിക്കും. മറ്റ് അസുഖങ്ങളുമായി ബന്ധപ്പെട്ടുണ്ടാകുന്ന തലകറക്കത്തിൽ ഏതു വിഭാഗം ഡോക്ടറെ സമീപിക്കണമെന്നും ഈ പരിശോധനയിലൂടെ മനസിലാകും.

    മരുന്നുകൾ
    തലകറക്കത്തിന്റെ കൂടെ ഛർദ്ദി, ഓക്കാനം മൈഗ്രേയ്ൻ, മെനിയേഴ്സ് ഡിസീസ് തുടങ്ങിയവയുണ്ടായാൽ കുറച്ചുനാൾ മരുന്ന് കഴിക്കേണ്ടി വരും.

    വ്യായാമങ്ങൾ
    ചില തലകറക്കം മരുന്നുകളില്ലാതെ വ്യായാമത്തിലൂടെ മാറ്റാവുന്നതാണ്. ഹോർമോൺ വ്യത്യാസങ്ങൾ, മറ്റ് അസുഖങ്ങൾ കൊണ്ടുണ്ടാകുന്ന തലകറക്കം എന്നിവ കണ്ടുപിടിച്ച് ചികിത്സിച്ചാൽ വ്യത്യാസമുണ്ടാകും.

    പെട്ടെന്നൊരു ദിവസം തലകറക്കം വന്നാൽ ജീവിതത്തിലെ തന്നെ ബാലൻസ് പോയി എന്നുവിചാരിച്ച് പരിഭ്രാന്തരാകാതെ ഉടൻതന്നെ ഡോക്ടറെ സമീപിച്ച് യഥാർത്ഥ കാരണം കണ്ടുപിടിച്ച് ചികിത്സ തേടുക. ഇതിലൂടെ ജീവിതം തിരിച്ചുകിട്ടും.

  5. #15
    Join Date
    Sep 2003
    Location
    india
    Posts
    11,527

    Default

    അമിത വണ്ണം കുറയ്*ക്കാന്*

    പച്ചപ്പയര്* ഒരോ ഇഞ്ച്* നീളത്തില്* പൊട്ടിച്ചെടുത്ത്* അല്*പം വെളിച്ചെണ്ണയില്* പാകപ്പെടുത്തി എടുക്കുന്ന മെഴുക്കുപുരട്ടിയും കായക്കഷണവും പച്ചപയറും ചേര്*ത്ത്* പാകപ്പെടുത്തി എടുക്കുന്ന ഉപ്പേരിയും വളരെ സ്വാദിഷ്*ടവും ആരോഗ്യദായകങ്ങളുമാണ്*. അമിതവണ്ണം കുറയ്*ക്കുന്നതിനായി ഡയറ്റിംങ്* ശീലമാക്കുന്നവര്*ക്ക്* ഊണിന്* പകരം ഇത്തരം വിഭവങ്ങള്* ധാരാളമായി ഉപയോഗിക്കാവുന്നതാണ്*. ശരീരവണ്ണം കൂടുകയില്ല. പോഷകാംശങ്ങള്* ശരീരത്തിന്* ലഭിച്ച്* വയറു നിറഞ്ഞ സംതൃപ്*തിയോടെ ജീവിക്കാം. പയര്* പൊട്ടിച്ചെടുത്തത്*, ചെറിയ ഉള്ളി, വെളുത്തുള്ളി, മഞ്ഞള്*പ്പൊടി, കറിവേപ്പില, തുടങ്ങിയവ ചേര്*ത്ത്* വെളിച്ചെണ്ണയില്* പാകം ചെയ്*ത് പാകത്തിന്* ഉപ്പും ചേര്*ത്ത്* തയാറാക്കുന്ന ഇന്*സ്*റ്റന്റ്* പയറുപ്പേരി 'ബാച്ചിലേഴ്*സ് സ്*പെഷല്*' വിഭവമാണ്*.

  6. #16
    Join Date
    Sep 2003
    Location
    india
    Posts
    11,527

    Default

    ക്ഷീണമുണ്ടോ? ഭക്ഷണം കഴിക്കൂ, ഉറങ്ങൂ



    വളരെ സാധാരണമായ ആരോഗ്യപ്രശ്*നമാണ് ക്ഷീണം. പ്രവൃത്തി ചെയ്യാനുളള കഴിവു നഷ്ടമായെന്ന തോന്നല്* അനുഭവപ്പെടുന്ന അവസ്ഥ. വിളര്*ച്ച, വിഷാദം,പോഷ കാഹാരക്കുറവ്, വിശ്രമമില്ലാതെയുളള ജോലി തുടങ്ങിയവയാണ് ക്ഷീണത്തിന്റെ കാരണങ്ങള്*. ക്ഷീണമകറ്റാന്* സഹായകമായ ഏതാനും നിര്*ദേശങ്ങള്*

    പോഷകസമൃദ്ധമായ ഭക്ഷണം കഴിക്കുക. പഴങ്ങള്*, പച്ചക്കറികള്*, കൊഴുപ്പു കുറഞ്ഞ വിഭവങ്ങള്* എന്നിവ ആഹാരത്തിലുള്*പ്പെടുത്തുക. പഞ്ചസാര, ഉപ്പ്് എന്നിവയുടെ അമിതോപയോഗം ഉപേക്ഷിക്കുക. മദ്യപാനവും പുകവലിയും ഒഴിവാക്കുക. പ്രഭാതഭക്ഷണം നിര്*ബന്ധമായും കഴിക്കുക. പ്രോട്ടീന്*, കാര്*ബോഹൈഡ്രൈറ്റ്്് അടങ്ങിയ ഡയറ്റ് ശീലമാക്കുക. ധാരാളം ഭക്ഷണം ഒന്നിച്ചു കഴിക്കുന്നത്്് ഒഴിവാക്കുക. ചെറിയ അളവിലുളള ഭക്ഷണം പല തവണകളായി കഴിക്കുക.

    തിളപ്പിച്ചാറിയ ജലം ധാരാളം കുടിക്കുക. ദിവസവും എട്ടു മണിക്കൂര്* ഉറങ്ങുക. നര്*മസംബന്ധമായ വിഷയങ്ങള്*ക്കു പ്രാധാന്യം നല്കുക. യോഗ, ധ്യാനം, സംഗീതാസ്വാദനം, വായന എന്നിവ ജീവിതത്തിന്റെ ഭാഗമാക്കുക. വ്യായാമം ഒരു ശീലമാക്കുക. വിറ്റാമിനുകളുടെ കുറവ്് അനുഭവപ്പെടുന്നവര്* ഡോക്ടറുടെ നിര്*ദേശപ്രകാരം ഭക്ഷണശീലങ്ങളില്* മാറ്റം വരുത്തുക. വിളര്*ച്ചയുളളവര്* ഇരുമ്പു ധാരാളമടങ്ങിയ ആഹാരം കഴിക്കുക. ഹൈപ്പോതൈറോയ്ഡിസമുളളവര്* ഡോക്ടറുടെ നിര്*ദേശപ്രകാരം ചികിത്സ സ്വീകരിക്കുക.

  7. #17
    Join Date
    Sep 2003
    Location
    india
    Posts
    11,527

    Default

    സ്*ട്രെസ് കുറയ്ക്കുവാന്*...



    യോഗ സ്*ട്രെസ് കുറയ്ക്കാനുള്ള നല്ലൊരു വഴിയാണ്.

    കൂട്ടുകാര്*ക്കൊപ്പം സമയം ചെലവഴിയ്ക്കുക. ഇതും സ്*ട്രെസ് അകറ്റും.

    ഷോപ്പിംഗ് പല സ്ത്രീകള്*ക്കും മാനസിക ഉല്ലാസം പകരും. താല്*പര്യമെങ്കില്* ഈ വഴി പരീക്ഷിയ്ക്കാം

    ഇഷ്ടമുള്ള ഭക്ഷണങ്ങള്* കഴിയ്ക്കുക. സ്*ട്രെസ് ഒഴിവാക്കാനുള്ള ഒരു വഴിയാണിത്.

    പഴം കഴിയ്ക്കുന്നത് സ്*ട്രെസ് അകറ്റുവാന്* സഹായിക്കും. പഴത്തിലെ മഗ്നീഷ്യം, പൊട്ടാസ്യം എന്നിവയാണ് ഇതിന് സഹായിക്കുന്നത്.

    മാനസികോല്ലാസം തരുന്ന സിനിമകള്* കാണാം.

    സോഷ്യല്* നെറ്റ്*വര്*ക്കിംഗ് സൈറ്റുകളില്* സജീവമാകുന്നത് താല്*പര്യമുളളവര്*ക്ക് സ്*ട്രെസ് കുറയ്ക്കാനുള്ള വഴിയാണ്.

    പുറത്തു കറങ്ങുവാന്* പോകാം. ഇത് സ്*ട്രെസ് കുറയ്ക്കും, സന്തോഷം നല്*കും.

    എപ്പോഴും പൊസറ്റീവായി മാത്രം ചിന്തിയ്ക്കുക. ഇതും സന്തോഷം നല്*കും. സ്*ട്രെസ് കുറയ്ക്കും.


  8. #18
    Join Date
    Jun 2006
    Posts
    5,883

    Default


    കുഞ്ഞുങ്ങളുടെ ദേഹം തേപ്പിക്കേണ്ടത് എങ്ങനെ?




    കുളിപ്പിയ്ക്കുന്നതിനു മുന്നേ എണ്ണ ദേഹമാസകലം തേച്ചു ഉഴിയുന്നതാണ് ഉത്തമം . തേക്കുന്നത് തലയിൽ തുടങ്ങി കാലിൽ അവസാനിപ്പിയ്ക്കണം . എണ്ണ തേച്ചതിനു ശേഷം 15 മുതൽ 30 മിനിറ്റ് വരെ വെളിച്ചമുള്ള തണുപ്പില്ലാത്ത മുറിയിൽ നഗ്നമായി കിടത്തുന്നത് ശരീരത്തിനകത്ത് തന്നെ വിറ്റാമിൻ ഡി ഉത്പാദനത്തിനു സഹായിക്കുന്നു .

    നമ്മുടെ നാട്ടിൽ സുലഭമായി ലഭിയ്ക്കുന്ന വെളിച്ചെണ്ണയാണ് തേയ്ക്കുന്നതിനുത്തമം . ഒലിവ് എണ്ണ , എള്ളെണ്ണ എന്നിവയും ചില സ്ഥലങ്ങളിൽ ഉപയോഗിയ്ക്കുന്നുണ്ട്.

    തൊലി വരണ്ടു പോകാതിരിയ്ക്കാനും തൊലിയുടെ പുറത്തുണ്ടാകുന്ന ചില ഫംഗസ് (കുമിൾ ) രോഗങ്ങൾ ഒരു പരിധിവരെ തടയാനും എണ്ണയ്ക്ക് കഴിയും.

    കുഞ്ഞുങ്ങളുടെ ശരീരോഷ്മാവ് നിലനിർത്തും .

    പ്രതിരോധശക്തി വർദ്ധിപ്പിയ്ക്കും

    അണുബാധ തടയും.

    രക്തസംക്രമണം കൂട്ടാൻ സഹായിക്കും .

    പേശികളുടെ ശരിയായ അവസ്ഥ കാത്തു സൂക്ഷിയ്ക്കും.
    Last edited by film; 01-27-2014 at 06:13 AM.

  9. #19
    Join Date
    Sep 2009
    Location
    India
    Posts
    1,347

    Default

    Ayurveda for Eyes



    The eyes are considered to be the greatest gift of God and the most important of the five human senses.

    Eyes need to be well taken care of since they are the reflection of good health and well being. Bright sparkling eyes enhance personality and attractiveness of a person.

    Ayurveda has many suggestions for hygiene and health of eyes, listing a few below.

    Wash your eyes with light warm water 10-15 times in the morning. This helps in cleansing but do avoid extreme temperature exposure to eyes.

    Use cotton wads dampened with rose water and place it over your eyes. The cooling effect of organic rose helps your eyes to relax.

Page 2 of 2 FirstFirst 12

Tags for this Thread

Bookmarks

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •