Page 1 of 2 12 LastLast
Results 1 to 10 of 19

Thread: Health Tips

  1. #1
    Join Date
    Sep 2003
    Location
    india
    Posts
    11,527

    Default Health Tips

    Health Tips


    സ്വയം ചികിത്സയിലെ അപകടങ്ങള്*




    രോഗലക്ഷണത്തിനനുസരിച്ച്* സ്വയം ചികിത്സ അരുത്*. കാരണം നിസാരമെന്നു കരുതുന്ന രോഗലക്ഷണങ്ങള്*പോലും മാരകമായ രോഗങ്ങളുടെ ആരംഭമാകാം.
    രോഗത്തിന്റെ ആരംഭാവസ്*ഥയില്* ഡോക്*ടറെ കണ്ട്* ചികിത്സ തേടാതെ രോഗം മുര്*ഛിച്ു ചകഴിയുമ്പോള്* ചികിത്സ തേടി എത്തുന്നവരാണ്*് അധികവും.രോഗം വരുമ്പോള്* അടുത്തുള്ള മെഡിക്കല്* ഷോപ്പില്* പോയി രോഗവിവരം പറഞ്ഞ്* മരുന്നു വാങ്ങുന്നവരും അയല്*വീടുകളില്* അതേ രോഗമുള്ളവര്* കഴിക്കുന്ന മരുന്നു വാങ്ങി കഴിക്കുന്നവരും സ്വയം ചികിത്സയുടെ അപകടങ്ങള്* മനസിലാക്കാതെ പ്രവര്*ത്തിക്കുന്നവരാണ്*.
    രോഗലക്ഷണത്തിനനുസരിച്ച്* സ്വയം ചികിത്സ അരുത്*. കാരണം നിസാരമെന്നു കരുതുന്ന രോഗലക്ഷണങ്ങള്*പോലും മാരകമായ രോഗങ്ങളുടെ ആരംഭമാകാം.

    തലവേദന ഒരു രോഗമല്ല


    തലവേദന ഒരു രോഗലക്ഷണമാണ്*. ജലദോഷത്തിന്റെ ലക്ഷണവും തലവേദനയാണ്*. തലചേ്ോറിലെ അര്*ബുദംപോലുള്ള ഗൗരവമേറിയ രോഗങ്ങളുടെ ലക്ഷവും തലവേദനയാണെന്ന്* മറക്കാതിരിക്കുക.

    മഞ്ഞപ്പിത്തം കരള്* രോഗങ്ങളുടെ ലക്ഷണം


    കരള്* സംബന്ധമായ രോഗങ്ങളുടേയും പിത്താശയ രോഗങ്ങളുടേയും ലക്ഷണം മഞ്ഞപ്പിത്തമാണ്*. ഒന്നിലധികം രോഗങ്ങള്*കൊണ്ടോ അര്*ബുദംപോലെയുള്ള രോഗങ്ങളുടെ ലക്ഷണമായോ മഞ്ഞപ്പിത്തം പ്രത്യക്ഷപ്പെടാം.

    ഛര്*ദ്ദി രോഗലക്ഷണം


    ഛര്*ദ്ദി ഒരു രോഗമല്ല, രോഗലക്ഷണമാണ്*. ഉദരസംബന്ധമായ രോഗങ്ങളുടെ ലക്ഷണം ഛര്*ദ്ദിയാണ്*. രക്*തസമ്മര്*ദ്ദം കൂടിയാലും കൊടിഞ്ഞിപോലുള്ള രോഗങ്ങള്*കൊണ്ടും ഛര്*ദ്ദി വരാം. ഭക്ഷ്യവിഷബാധ, ആമാശയ അര്*ബുദം, അള്*സര്* തുടങ്ങിയവയുടെ ലക്ഷണവും ഛര്*ദ്ദിയാണ്*.

    രോഗി കാണുന്നത്* രോഗലക്ഷണം മാത്രമാണ്*. അതിനു നാട്ടുവൈദ്യന്മാരെ കണ്ട്* ചികിത്സ തേടുമ്പോള്* രോഗകാരണമറിയാതെ ലക്ഷണം താല്*ക്കാലികമായി ശമിക്കുന്നതിനുള്ള ഔഷധങ്ങളായിരിക്കും നല്*കുന്നത്*. അതിനാല്* രോഗം തിരിച്ചറിഞ്ഞശേഷം മാത്രം മരുന്നു കഴിക്കുക. രോഗം മൂര്*ഛിക്കുന്ന സമയത്തും രോഗി സ്വയം ചികിത്സ ചെയ്യുന്നത്* അപകടമാണ്*. രോഗലക്ഷണങ്ങള്* കാണുമ്പോള്* തന്നെ ശരിയായ ചികിത്സ ആരംഭിക്കണം. രോഗത്തിന്റെ തുടക്കത്തിലെ ലഭിക്കുന്ന ചികിത്സയിലൂടെ രോഗം നിയന്ത്രണവിധേയമാക്കുവാനും പൂര്*ണമായും മാറ്റുവാനും സാധിക്കും.

  2. #2
    Join Date
    Sep 2003
    Location
    india
    Posts
    11,527

    Default

    പ്രമേഹരോഗി അറിഞ്ഞിരിക്കേണ്ടത്*

    അയല്*വീടുകളിലെ പ്രമേഹരോഗി കഴിക്കുന്ന ഗുളിക ഡോക്*ടറുടെ അനുവാദംകൂടാതെ വാങ്ങി കഴിക്കുകയാണ്* കൂടുതല്* ആളുകളും. രോഗത്തിന്റെ ആരംഭഘട്ടത്തില്* ഒരു ഗുളികയുടെ നാലില്* ഒരു അംശം മതിയാവും രോഗം നിയന്ത്രിക്കുവാന്*. രോഗിക്ക്* വീര്യം കുറഞ്ഞ മരുന്നാവും ആവശ്യം. കൂടിയ ഡോസിലുള്ള മരുന്നു കഴിക്കുന്നതുമൂലം രോഗിയില്* പഞ്ചസാരയുടെ അളവ്* വളരെയധികം കുറഞ്ഞ്* മരണം സംഭവിക്കാം. ഇത്* മനസിലാക്കാതെ ശരിയായ ഡോസിലുള്ള മരുന്നുകള്* ഉപയോഗിക്കാത്തതുമൂലം രോഗം അമിതമായി കൂടുകയോ കുറയുകയോ ചെയ്യുന്നു.

    ശ്വാസംമുട്ടലിന്മരുന്ന്* കഴിക്കുമ്പോള്*

    സ്വയം ചികിത്സയുടെ അപകടം മനസിലാക്കാതെ താത്*ക്കാലിക അവസ്*ഥ മാറി കിട്ടുന്നതിനായി രോഗി സ്വയം മരുന്ന്* വാങ്ങി കഴിക്കുമ്പോള്* രോഗം കൂടുതല്* സങ്കീര്*ണമാവുന്നു. ഡോക്*ടര്* നിര്*ദേശിക്കുന്ന മരുന്ന്* കഴിച്ച്* ശ്വാസംമുട്ടല്* മാറിയിട്ടും വീണ്ടും ഇതേ അവസ്*ഥ ഉണ്ടാകുമ്പോള്* രോഗി ഡോക്*ടറെ കാണാതെ മുമ്പു കഴിച്ചുകൊണ്ടിരുന്ന മരുന്ന്* വാങ്ങി കഴിക്കും. അമിതവണ്ണം, പ്രമേഹം തുടങ്ങിയ രോഗങ്ങള്* അത്തരം മരുന്നുകളുടെ പാര്*ശ്വഫലമായി ഉണ്ടാകും. ഭാവിയില്* പല പ്രശ്*നങ്ങളും ഉണ്ടാകാനിടയുണ്ട്*.

    വേദനസംഹാരികള്* ഒഴിവാക്കുക


    വിട്ടുമാറാത്ത വേദനകള്*, സന്ധിവേദന, വാതം, ദീര്*ഘമായി നില്*ക്കുന്ന തലവേദന, നടുവുവേദന തുടങ്ങിയവ അനുഭവപ്പെടുമ്പോഴും ഡോക്*ടറുടെ നിര്*ദേശം കൂടാതെ മരുന്നു വാങ്ങി കഴിക്കരുത്*. ഡോക്*ടറുടെ നിര്*ദേശമില്ലാതെ തുടര്*ച്ചയായുള്ള സ്വയം ചികിത്സ രോഗിയെ അപകടത്തിലേക്ക്* നയിക്കുന്നു. സ്വയംചികിത്സ ഏറ്റവും ബാധിക്കുന്നത്* വൃക്കയെയാണ്*. മരുന്നു കഴിക്കേണ്ട സമയം, എത്ര ഡോസില്* കഴിക്കണം, എത്ര കഴിക്കണം എന്നീ കാര്യങ്ങള്* ഡോക്*ടറുടെ നിര്*ദേശപ്രകാരം വേണം അനുവര്*ത്തിക്കാന്*.

    ആന്റിബയോട്ടിക്* മരുന്നുകളുടെ ഉപയോഗം


    പനി ഉണ്ടാകുമ്പോള്* ഡോക്*ടര്* രോഗിക്ക്* ഒരു മരുന്നു നിര്*ദേശിച്ചു. ആ രോഗി മറ്റൊരു രോഗിക്ക്* അതേ മരുന്നു പറഞ്ഞുകൊടുക്കുന്നു. അത്* അയാളുടെ ശരീരപ്രകൃതിക്കും രോഗത്തിനും അനുയോജ്യമായ തോതിലുള്ളതായിരിക്കില്ല. ആന്റിബയോട്ടിക്*സ് ശരിയായ ഡോസില്* മാത്രം കഴിക്കുക. അല്ലെങ്കില്* രോഗം മാറില്ലെന്നു മാത്രമല്ല, രോഗശമനം ലഭിക്കുന്നുമില്ല . പല ആന്റിബയോട്ടിക്* മരുന്നുകളും പാര്*ശ്വഫലങ്ങള്* ഉള്ളതാണ്*.

    ഗ്യാസായി തെറ്റിദ്ധരിക്കരുത്*


    ഹാര്*ട്ട്* അറ്റാക്കിന്റെ ആരംഭം വയറിന്റെ മുകള്*ഭാഗത്ത്* നിന്ന്* തുടങ്ങുന്ന വേദനയാണ്*. താടിയില്* കഴപ്പ്*, കൈകഴപ്പ്*, നെഞ്ചെരിച്ചില്* തുടങ്ങിയവയാണ്* ഹാര്*ട്ട്* അറ്റാക്കിന്റെ മറ്റു ലക്ഷണങ്ങള്*. നെഞ്ചിലാണ്* പ്രധാനമായും വേദന അനുഭവപ്പെടുന്നത്*. പലപ്പോഴും ഗ്യാസാണെന്ന്* കരുതി സ്വയം മരുന്ന്* നിര്*ണയിക്കുന്നു. ഡൈജിന്*, ജെലൂസില്* തുടങ്ങിയവ. ഇത്* രോഗി കൃത്യസമയത്ത്* ആശുപത്രിയില്* എത്താതിരിക്കുന്നതിന്* കാരണമാകും. അറ്റാക്ക്* ഉണ്ടായി ഒരു മണിക്കൂറിനുള്ളില്* ആശുപത്രിയിലെത്തിക്കാന്* സാധിച്ചാല്* തൊണ്ണൂറു ശതമാനത്തിലധികം ആളുകളെയും രക്ഷപ്പെടുത്താന്* കഴിയും. സ്വയം ചികിത്സയില്* അപകടമേറിയതാണ്* ഹാര്*ട്ട്* അറ്റാക്കിനെ ഗ്യാസായി കരുതി ശരിയായ ചികിത്സ തേടാതിരിക്കുന്നത്*.

    ഇന്ന്* വിദ്യാസമ്പന്നരായ ആളുകള്*പോലും സ്വയം ചികിത്സയില്* അടിമപ്പെട്ടുപോകുന്നു. സ്വയം ചികിത്സയിലെ അപകടങ്ങളെപ്പറ്റി ആളുകളെ ബോധവത്*കരിക്കണം. കര്*ശനമായ ഡ്രഗ്* കണ്*ട്രോള്* നിലവില്* വരുകയും ഡോക്*ടര്*മാരുടെ ഔദ്യോഗിക രേഖയോടുകൂടിയ മരുന്നുകള്* മാത്രമേ വിതരണം നടത്താവൂ എന്ന നിയമം നിലവില്* വരുകയും ചെയ്*താല്* ഒരു പരിധിവരെ സ്വയം ചികിത്സ കുറയുകയും അതിലെ അപകടങ്ങള്* ഒഴിവാക്കുകയും ചെയ്യാം.

  3. #3
    Join Date
    Sep 2003
    Location
    india
    Posts
    11,527

    Default

    ആരോഗ്യത്തിന്റെ ഔഷധമൂല്യം


    ആരോഗ്യം ആരോഗ്യം എന്ന് ആശങ്കപ്പെടുന്നവർ ഇന്നേറെയാണ്. എന്നാൽ പലപ്പോഴും വീട്ടുതൊടിയിൽ സുലഭമായി ലഭ്യമാകുന്ന ഔഷധങ്ങളെ കുറിച്ച് പലരും ചിന്തിക്കാറേയില്ല. അൽപ്പം കരുതലുണ്ടെങ്കിൽ അധികം പരിശ്രമിക്കാതെ തന്നെ രോഗങ്ങളെ അകറ്റാം. മുരിങ്ങയില, നെല്ലിക്ക എന്നിവയുടെ ഔഷധമൂല്യത്തെക്കുറിച്ച് പരിശോധിക്കാം.

    കാഴ്*ചശക്തിക്ക് മുരിങ്ങയില




    മുരങ്ങയിലെ കാഴ്*ചശക്തി വർദ്ധിപ്പിക്കാനും തിമിരം പോലുള്ള നേത്ര രോഗത്തിനും ഫലപ്രദമായ ഔഷധമാണ്. മുരിങ്ങയില പതിവായി കഴിക്കുന്നവർക്ക് കണ്ണടയുടെ സഹായം കൂടാതെതന്നെ എഴുതാനും വായിക്കാനും സാധിക്കും. നാല്പതു വയസ്സു കഴിഞ്ഞവർ മുരിങ്ങയില ഒരു ആഹാരപദാർത്ഥമായി ഉപയോഗിക്കേണ്ടതാണ്. മുരിങ്ങയില രക്തസമ്മർദ്ദവും പ്രമേഹവും കുറയ്ക്കുകയും ചെയ്യും.
    മുരിങ്ങയുടെ പഞ്ചാംഗങ്ങളും (വേര്, തൊലി, ഇല, പൂവ്, കായ) ഔഷധസന്പുഷ്ടമാണ്. നിരവധി രോഗങ്ങളെ നിശ്ശേഷം ഇല്ലാതാക്കുന്ന ഒരു ഔഷധമാണ് മുരിങ്ങ. വാതം, അശ്മരി, കുഷ്ഠം, പ്രമേഹം, മഹോദരം, ഭഗന്ദരം, അർശസ്സ്, ഗ്രഹണി എന്നീ എട്ടു രോഗങ്ങളെ മഹാരോഗങ്ങളുടെ പട്ടികയിലാണ് ആയുർവേദാചാര്യന്മാർ ഉൾപ്പെടുത്തിയിട്ടുള്ളത്.ഈ മഹാരോഗങ്ങൾക്കും മുരിങ്ങ ഫലപ്രദമായ ഔഷധമാണ്.
    മൂത്രാശയക്കല്ല് പുറത്തുകളയാൻ മുരിങ്ങവേരിൻത്തൊലി കഷായം വെച്ചു സേവിക്കുന്നത് ഉത്തമമാണ്.

    പ്രമേഹരോഗികൾക്ക് മുരിങ്ങാക്കായും മുരിങ്ങയിലും പഥ്യാഹാരമാണ്.ആമവാതരോഗികൾക്കും മുരിങ്ങയില ഫലപ്രദമാണ്. വാതരോഗികൾക്കുള്ള ഇലക്കിഴിയിൽ മുരിങ്ങയില സർവസാധാരണമായുപുയോഗിക്കുന്നുണ്ട്.

    മുരിങ്ങയിലയുടെ വിത്തിൽ നിന്നു ലഭിക്കുന്ന എണ്ണ ആമവാതരോഗത്തിന് സിദ്ധൗഷധമാണ്. സന്ധിവാതരോഗത്തിനും ഈ എണ്ണ ഫലപ്രദമാണ്. മുരിങ്ങയില ഉപ്പുചേർത്ത് അരച്ച് പുറമേ പുരട്ടിയാൽ സന്ധികളിലുണ്ടാകുന്ന നീരും വേദനയും വളരെ വേഗം മാറും.

    മുരിങ്ങയുടെ പൂവിനും ഇലയുടെ പോലെതന്നെ ഔഷധഗുണമുണ്ട്. മുരിങ്ങപ്പൂവും കറിക്ക് ഉപയോഗിക്കാം. മുരിങ്ങപ്പൂവും മുരിങ്ങയിലയും അരിപ്പൊടിയും ചേർത്ത് അടയുണ്ടാക്കി കഴിക്കുന്നതും നല്ലതാണ് . മുരിങ്ങക്കായുടെ വിത്ത് ഉണക്കിപ്പൊടിച്ച് ശീലപ്പൊടിയാക്കി മൂക്കിൽ വലിച്ചാൽ അർദ്ദിതം (മുഖം ഒരുവശത്തേക്ക് കോടിപ്പോകുക) എന്ന വാതത്തിന് വളരെ വേഗം ആശ്വാസം ലഭിക്കും.

    മുരിങ്ങ വേരിൻത്തൊലി കഷായംവെച്ച് അതിൽ ഇന്തുപ്പും കായം പൊടിച്ചതും മേന്പൊടി ചേർത്ത് കഴിച്ചാൽ സ്ത്രീകൾക്ക് ആർത്തവകാലത്തുണ്ടാകുന്ന വയറുവേദന മാറിക്കിട്ടും.

    രക്തത്തിൽ പഞ്ചസാരയുടെ തോത് ക്രമാധികം വർദ്ധിക്കുന്പോൾ പ്രമേഹരോഗികളുടെ കണ്ണിന് തകരാറുസംഭവിക്കും. കണ്ണിന്റെ കാഴ്ച മങ്ങുകയും കണ്ണിൽ ചുവപ്പുനിറമുണ്ടാകുകയും ചെയ്യും. മുരിങ്ങയില കുറച്ചുദിവസം കഴിച്ചാൽ ഈ അസുഖം മാറുന്നതാണ്. മുരിങ്ങയില നീര് 10 മില്ലി വീതം രാവിലെ കഴിച്ചാൽ ഹൈപ്പർ ടെൻഷൻ (രക്തസമ്മർദ്ദം) കുറഞ്ഞുകിട്ടും.

    നടുവേദന, കാൽമുട്ടുവേദന, ആമവാതം, സന്ധിവാതം,ഹെർണിയ എന്നീ രോഗമുള്ളവർ മുരിങ്ങവേരിലെ തൊലി കഷായം വെച്ചു കഴിച്ചാൽ ആശ്വാസം കിട്ടും.
    മുരിങ്ങക്കായുടെ കുരു ഉണക്കിപ്പൊടിച്ച് പാലിലിട്ട് കാച്ചി പഞ്ചസാര ചേർത്തുകുടിച്ചാൽ ശീഘ്രസ്ഖലനം ബുദ്ധിമുട്ടനുഭവിക്കുന്നവർക്ക് ഉത്തമമാണെന്ന് ആയുർവേദഗ്രന്ഥങ്ങളിൽ പ്രതിപാദിച്ചിട്ടുണ്ട്.

    യുവത്വത്തിന് നെല്ലിക്ക



    വാർധക്യത്തിന്റെ പിടിയിൽ നിന്നുമോചനം കിട്ടാൻ നെല്ലിക്ക പോലെ ഉത്തമമായ ഒരൗഷധം വേറെയില്ലെന്ന് ആയുർവേദം പറയുന്നു. ജരാനരകളകറ്റി യുവത്വം നിലനിർത്താൻ പര്യാപ്*തമായ ച്യവനമഹർഷിയുടെ ച്യവനപ്രാശത്തിലെ മുഖ്യഘടകം നെല്ലിക്കയാണ്. ച്യവനപ്രാശം പോപ്പുലർ ആകാൻ കാരണവും ജരാനരകളിൽ നിന്നു മോചനം നൽകുന്നു എന്നതാണ്.

    രോഗപ്രതിരോധശേഷി കൂട്ടുന്ന നെല്ലിക്ക, വൈറ്റമിൻ സിയുടെ ഒരു കലവറകൂടിയാണ്. കാൽസ്യം, ഇരുന്പ്, ഗൈനിക്കമ്ളം, ടാനിക്കമ്ളം, അന്നജം, പഞ്ചസാര, പ്രോട്ടീൻ എന്നിവയും നെല്ലിക്കയിൽ അടങ്ങിയിട്ടുണ്ട്. ഇവയ്*ക്കുപുറമേ ബി കോംപ്ളക്സ് വൈറ്റമിനുമുണ്ട്. ഇലപൊഴിയും മരങ്ങളുടെ കൂട്ടത്തിൽപെട്ട നെല്ലി, യൂഫോർബിയേസി കുടുംബത്തിലേതാണ്. ഈ ഔഷധവൃക്ഷത്തിന്റെ സംസ്കൃതനാമം ആമലകി. ധാത്രി, അമൃതഫലം,ശിവം എന്നും ഹിന്ദിയിൽ ആമിലാ എന്നും തമിഴിൽ നെല്ലിക്കായ് എന്നും അറിയപ്പെടുന്നു.
    നെല്ലിക്ക ത്രിദോഷങ്ങളെയും (വാതം-പിത്തം-കഫം) ശമിപ്പിക്കുന്നതാണ്. രസം, രക്തം, മാംസം, മേദസ്സ്, അസ്ഥി, മജ്ജ, ശുക്ളം എന്നീ സപ്തധാതുക്കളേയും പുഷ്ടിപ്പെടുത്തുകയും യുവത്വം നിലനിർത്തുകയും ചെയ്യും. ഹൃദ്രോഗം, പ്രമേഹം, രക്തപിത്തം, പനി, അമ്ളപിത്തം, രക്തദോഷം എന്നീ രോഗങ്ങൾക്ക് ആശ്വാസം നൽകും. കാഴ്ചശക്തിയും മേധാശക്തിയും വർദ്ധിപ്പിക്കും. നാഡികളുടെ ബലം ഇരട്ടിപ്പിക്കുകയും ചെയ്യും. നെല്ലിക്കാത്തൊണ്ട് ഉണക്കിപ്പൊടിച്ച് തിപ്പലിപ്പൊടിയും പഞ്ചസാരയും നെയ്യും തേനും ചേർത്തു കഴിച്ചാൽ ജരാനരയുണ്ടാകില്ലെന്ന് ആയുർവ്വേദാചാര്യന്മാർ വ്യക്തമാക്കിയിട്ടുണ്ട്.

    നെല്ലിക്ക അരച്ച് കന്മദഭസ്മം ചേർത്തു സേവിച്ചാൽ പ്രമേഹം ശമിക്കും. പച്ചനെല്ലിക്കാനീരിൽ മഞ്ഞൾപ്പൊടി ചേർത്തുകഴിച്ചാൽ രക്തത്തിലെ പഞ്ചസാരയുടെ തോത് നിയന്ത്രണവിധേയമാക്കാം. നെല്ലിക്ക ജ്യൂസ് ആയി കഴിക്കുന്നതും ഫലപ്രദമാണ്. പ്രമേഹരോഗികൾക്ക് സദാ ദാഹം തോന്നാം. അപ്പോൾ നെല്ലിക്കയുടെ തൊണ്ട് ചതച്ചിട്ട് തിളപ്പിച്ചാറ്റിയ വെള്ളത്തിൽ അല്പം തേനും മലർപ്പൊടിയും ചേർത്തുകഴിച്ചാൽ ശമനം കിട്ടും.

    നെല്ലിക്കാനീരിൽ അല്പം പഞ്ചസാര ചേർത്തു കൊടുത്താൽ കുഞ്ഞുങ്ങൾക്ക് ക്രമമായ മലശോധനയുണ്ടാകും. നെല്ലിക്കാനീരും മുന്തിരിങ്ങാനീരും അല്പം തേനും ചേർത്തുകൊടുത്താൽ കുട്ടികളുടെ ഛർദിമാറും. നെല്ലിക്ക അരച്ച് വെണ്ണചേർത്ത് ദേഹത്ത് പുരട്ടിയാൽ പോളങ്ങൾ (വിസർപ്പം) മാറിക്കിട്ടും. നെല്ലിക്ക വ്രണത്തെ ശുദ്ധമാക്കുകയും ഉണക്കുകയും ചെയ്യും.
    മൂക്കിൽ നിന്നു രക്തം വരുന്ന (രക്തപിത്തം) രോഗികളിൽ നെല്ലിക്ക അരച്ച് നെയ്യിൽ കുഴച്ച് നെറുകയിൽ തളംവെച്ചാൽ ഉടനേ ആശ്വാസം കിട്ടും.
    നെല്ലിക്കാത്തൊണ്ടും പച്ചമഞ്ഞളും കൂടി കഷായം വച്ച് അതിൽ ഇന്തുപ്പ് ചേർത്ത് ധാരകോരിയാൽ വളംകടി (ചേറ്റുപുണ്ണ്) മാറും. കാല്പാദം വരഞ്ഞുകീറുന്നവർക്ക് നെല്ലിക്ക അരച്ച് നെയ്യിൽ കുഴച്ചുപുരട്ടിയാൽ ആശ്വാസം കിട്ടും.
    നെല്ലിക്കാത്തൊണ്ട് ഉണക്കിപ്പൊടിച്ച് എണ്ണയിലിട്ടു കാച്ചി തേച്ചാൽ മുടി സമൃദ്ധമായി വളരും. കണ്ണിന് നല്ല കാഴ്ചശക്തിയും കുളിർമയും ലഭിക്കും.
    ശ്വാസകോശാർബുദം, ബ്രെയിൻ ട്യൂമർ എന്നീ മാരകരോഗങ്ങൾ വരാതിരിക്കുന്നതിനും നെല്ലിക്ക ഫലപ്രദമാണ്. ച്യവനപ്രാശം, ത്രിഫലാദി ചൂർണം, ത്രിഫലാദി എണ്ണ തുടങ്ങിയ നിരവധി ആയുർവേദ ഔഷധങ്ങളിലും മിക്കവാറും എല്ലാ കഷായങ്ങളിലും നെല്ലിക്ക സുപ്രധാന ചേരുവയാണ്.

  4. #4
    Join Date
    Sep 2003
    Location
    india
    Posts
    11,527

    Default

    കരൾ സുരക്ഷിതമായാൽ ജീവിതം സുന്ദരം



    പ്രഷർ, ഷുഗർ, കൊളസ്ട്രോൾ - ഈ വില്ലൻ ത്രിമൂർത്തികൾ കേരളത്തിലെ ഒരു സ്റ്റാറ്റസ് സിംബലായി മാറിക്കഴിഞ്ഞിരിക്കുന്നു. ഇവയുടെ ഇടയിലേക്ക് അടുത്തിടെ കയറിവന്ന മറ്റൊരു വില്ലനാണ് ഫാറ്റി ലിവർ.

    എന്താണ് ഫാറ്റി ലിവർ


    കരളിൽ കൊഴുപ്പുകെട്ടുന്ന അവസ്ഥയാണ് ഫാറ്റിലിവർ. കൊഴുപ്പു കെട്ടുന്നത് വെളിയിലല്ല, മിറച്ച് കരളിലെ കോശങ്ങളായ ഹെപ്പറ്റോസൈറ്റിന്റെ ഉള്ളിലാണ്. ഓരോ കോശത്തിലും കൊഴുപ്പുതുള്ളികൾ കെട്ടുന്ന അവസ്ഥയെയാണ് ഫാറ്റിലിവർ എന്നു പറയുന്നത്.

    കാരണം

    ഫാറ്റി ലിവറിന്റെ പ്രധാന കാരണം മദ്യമാണ്. മദ്യത്തിന്റെ ഉപയോഗം കൂടിയതോടെ ഫാറ്റിലിവറും സർവ്വസാധാരണമായി.


    മദ്യപാനികൾക്കുണ്ടാകുന്ന കരൾരോഗം മൂന്നുതരത്തിലാണ്. ഒന്നാമത്തെ സ്റ്റേജാണ് ഫാറ്റി ലിവർ. ഈ അവസ്ഥയിൽ മദ്യപാനം നിർത്തിയില്ലെങ്കിൽ രണ്ടാമത്തെ സ്റ്റേജായ ഹെപ്പറ്റൈറ്റിസിലും, പിന്നീട് മൂന്നാമത്തെ സ്റ്റേജായ സിറോസിസിലും വേഗം എത്തിപ്പെടും.

    മദ്യപാനികളല്ലാത്തവരിലും ഫാറ്റി ലിവർ കാണാറുണ്ട്. ഇതിനെ `നോൺ ആൽക്കഹോളിക് ഫാറ്റി ലിവർ' (NAFLD) എന്ന് വിളിക്കുന്നു. ഇതിന് പല കാരണങ്ങളുണ്ട്.

    ജീവിത ശൈലിയുമായി ബന്ധപ്പെട്ട രോഗങ്ങളായ പ്രമേഹം, ഉയർന്ന രക്തസമ്മർദ്ദം, രക്തത്തിലെ കൊഴുപ്പിന്റെ അളവിലുണ്ടാകുന്ന വർദ്ധനവ് എന്നിവയെല്ലാം രോഗത്തിന് കാരണമാകുന്നു. ഈ രോഗങ്ങളുള്ളവരിൽ ഫാറ്റി ലിവർ കൂടുതലായി കണ്ടുവരുന്നു.

    കരളിലുണ്ടാകുന്ന ഒരുകൂട്ടം രോഗങ്ങളുടെ ആദ്യ ലക്ഷണമായും ഫാറ്റി ലിവർ വന്നേക്കാം. ഉദാഹരണത്തിന് ഹെപ്പറ്റൈറ്റിസ് സി, വിൽസൺസ് *ഡിസീസ്, സ്റ്റോറേജ് ഡിസോർഡറുകൾ തുടങ്ങി ചില അപൂർവ്വ കരൾരോഗങ്ങളും തുടക്കത്തിൽ ഫാറ്റി ലിവർ മാത്രമായി കാണപ്പെട്ടേക്കാം.

    ഫാറ്റി ലിവറിനെ പേടിക്കണോ?

    ഫാറ്റി ലിവർ ഒരു അപകടകാരിയല്ല. എന്നാൽ വളരെയധികം ശ്രദ്ധിക്കേണ്ട അവസ്ഥയാണിത്. വെറും കൊഴുപ്പുകെട്ടൽ മാത്രമേയുള്ളൂ, ലിവറിന്റെ പ്രവർത്തനത്തെ സൂചിപ്പിക്കുന്ന ടെസ്റ്റുകൾ നോർമലാണെങ്കിൽ ഭയപ്പെടേണ്ട കാര്യമില്ല.

    ഒരു രോഗിക്ക് ഫാറ്റി ലിവർ എന്ന അവസ്ഥയുണ്ടാകുകയും എൽ.എഫ്.ടിയിൽ അപാകതകളുണ്ടാകുകയും ചെയ്താൽ ഭാവിയിൽ ഇതു കൂടുതൽ ഗുരുതരമായ ലിവർ സിറോസിസിലേക്കു നയിച്ചേക്കാം. ഇത്തരക്കാർ സിറോസിസ് തടയുവാനായി മരുന്ന് കഴിക്കണം.

    ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

    ഫാറ്റി ലിവറുള്ള രോഗികൾ ചില കാര്യങ്ങളിൽ അതീവ ശ്രദ്ധ ചെലുത്തണം. മദ്യം പാടെ ഉപേക്ഷിക്കണം. മറ്റൊരു പ്രധാന ഘടകം വ്യായാമമാണ്. നല്ല വേഗത്തിലുള്ള ഓട്ടം, നടത്തം, നീന്തൽ, കായികാഭ്യാസങ്ങൾ തുടങ്ങി ഏതുതരം വ്യായാമവും ഇതിന് ഉതകുന്നതാണ്.

    ദിവസേന മുക്കാൽ മുതൽ ഒരു മണിക്കൂർ വരെയെങ്കിലും ചിട്ടയായി വ്യായാമം ചെയ്യുക എന്നതാണ് ഏറ്റവും പ്രധാനം. ആഹാരരീതികളിൽ മാറ്റം വരുത്തി എണ്ണയുടെയും കൊഴുപ്പിന്റെയും ഉപയോഗം കുറയ്ക്കണം.
    രക്തത്തിലെ കൊളസ്ട്രോളിന്റെ അളവ് ഇടയ്ക്കിടെ പരിശോധിക്കുക. ഫാറ്റി ലിവറും പ്രമേഹവുമുള്ള രോഗികൾ ആഹാരക്രമീകരണത്തിലൂടെയും മരുന്നുകളിലൂടെയും അവരുടെ രക്തത്തിലെ പഞ്ചസാരയുടെ അളവും കൃത്യമായി നിലനിർത്തണം.
    മേല്പറഞ്ഞ എല്ലാ കാര്യങ്ങളും കൃത്യമായി ശ്രദ്ധിക്കുന്ന ഒരു രോഗിക്ക് എൽ.എഫ്.ടിയിൽ വ്യത്യാസങ്ങളുണ്ടെങ്കിൽ ഒരു ഗ്യാസ്ട്രോ എൻട്രോളജിസ്റ്റിനെ കണ്ടശേഷം വേറെ മരുന്നുകൾ കൂടി കഴിക്കേണ്ടി വന്നേക്കാം.

    നടത്തേണ്ട ടെസ്റ്റുകൾ

    ഫാറ്റി ലിവറുള്ള രോഗികൾ ഡോക്ടറുടെ നിർദ്ദേശപ്രകാരം ആവശ്യമായ ടെസ്റ്റുകൾ-വയറിന്റെ അൾട്രാസൗണ്ട് സ്കാൻ, ലിവർ ഫംഗ്ഷൻ ടെസ്റ്റുകൾ, ഹെപ്പറ്റൈറ്റിസ് ബിയുടേയും സിയുടേയും പരിശോധന എന്നിവയും, കരളിന് കേടുണ്ട് എന്നു സംശയിക്കുന്നുവെങ്കിൽ എന്റോസ്കോപ്പി, മറ്റു രക്തപരിശോധനകൾ, ഫൈബ്രോസ്കാൻ, ലിവർ ബയോപ്സി എന്നീ ടെസ്റ്റുകളും നടത്തേണ്ടി വരും.

    ഫാറ്റി ലിവർഒരു ജീവിതശൈലീ രോഗമാണ്. എളുപ്പം ചെയ്യാവുന്ന ജീവിതശൈലീ വ്യതിയാനങ്ങളിലൂടെ ഈ രോഗത്തെ തളയ്*ക്കാൻ സാധിക്കും.

  5. #5
    Join Date
    Sep 2003
    Location
    india
    Posts
    11,527

    Default വിറ്റാമിന്* ഡി കുറയുന്നത് തലച്ചോറിന് ദോഷ

    വിറ്റാമിന്* ഡി കുറയുന്നത് തലച്ചോറിന് ദോഷം



    വിറ്റാമിന്* ഡിയുടെ കുറവുള്ള ഭക്ഷണക്രമം തലച്ചോറിന് കാര്യമായ ദോഷമുണ്ടാക്കുമെന്ന് മുന്നറിയിപ്പ്. എല്ലുകളുടെ ആരോഗ്യ ത്തില്* സുപ്രധാനമായ വിറ്റാമിന്* ഡി തലച്ചോറ് ഉള്*പ്പെടെ മറ്റു പ്രധാന അവയവങ്ങളുടെയും കലകളുടെയും ആരോഗ്യകരമായ പ്രവര്*ത്തനത്തില്* സുപ്രധാന പങ്കു വഹിക്കുന്നതായി കെന്റക്കി സര്*വകലാശാലയിലെ ഗവേഷകര്* നടത്തിയ പഠനത്തില്* വ്യക്തമായി.

    വിറ്റാമിന്* ഡി സമ്പുഷ്ടമല്ലാത്ത ഭക്ഷണം എലികള്*ക്കു നല്*കി നടത്തി പരീക്ഷണത്തില്* അവയുടെ തലച്ചോറിനു കാര്യമായ തകരാറുണ്ടാകു ന്നതായി കണ്ടെത്തി. ഗ്രഹണശേഷിക്കുറവും ഓര്*മക്കുറവുമാണ് പ്രധാനമായും കണ്ടെത്തിയ തകരാറുകള്*.

    പ്രായമായവരില്* വിറ്റാമിന്* ഡിയുടെ കുറവ് കാര്യമായി കണ്ടുവരുന്നു ണ്ട്. അവരില്* ഓര്*മക്കുറവും മറ്റു പ്രശ്നങ്ങളും ഉണ്ടാകുന്നതിന്റെ കാരണം തേടിയുള്ള അന്വേഷണം വിറ്റാമിന്* ഡി ആവശ്യത്തിനു ലഭിക്കാത്തതാണെന്നു സംശയിക്കുന്നു.

    ഇടയ്ക്കിടെ ഡോക്ടര്*മാരെ സന്ദര്*ശിച്ച് വിറ്റാമിന്* ഡിയുടെ കുറവ് കണ്ടെത്തി ആവശ്യത്തിനു വിറ്റാമിന്* ഡി ലഭിക്കുന്നതിനുള്ള ഭക്ഷണ മോ ഗുളികകളോ കഴിക്കുന്നതും പത്ത് പതിനഞ്ച് മിനിറ്റ് തീവ്രമല്ലാത്ത സൂര്യപ്രകാശം ഏല്*ക്കുന്നതും തലച്ചോറിന്റെ ആരോഗ്യത്തിനു നല്ലതാണ്.

  6. #6
    Join Date
    Sep 2003
    Location
    india
    Posts
    11,527

  7. #7
    Join Date
    Sep 2003
    Location
    india
    Posts
    11,527

    Default

    നടുവേദന നിസാരമാക്കരുത്*

    നടുവേദനയ്*ക്ക് പല കാരണങ്ങള്* ഉണ്ടെങ്കിലും എണ്*പതു ശതമാനത്തിലധികം നടുവേദനയും നില്*പ്പിലും നടപ്പിലും കിടപ്പിലുമുള്ള അപാകതകള്* മൂലമാണ്*. ഇതുകൂടാതെ മാനസിക സമ്മര്*ദ്ദങ്ങള്*, തൊഴില്*പരമായ കാരണങ്ങള്* ഇവയും നടുവേദനയ്*ക്കു കാരണമാകുന്നുണ്ട്*.

    1. കമിഴ്*ന്നുകിടക്കുക, കിടന്നുകൊണ്ടു വായിക്കുക, കിടന്നു ടി.വി. കാണുക, കുനിഞ്ഞിരുന്ന്* വായിക്കുക, കുനിഞ്ഞിരുന്ന്* കംപ്യൂട്ടറില്* പ്രവര്*ത്തിക്കുക, കുനിഞ്ഞിരുന്ന്* ബൈക്കോടിക്കുക തുടങ്ങിയ തെറ്റായ പ്രവണതകള്* നടുവേദന വരുത്തി വയ്*ക്കാം.
    2. അമിത ഭാരം ഉയര്*ത്തുക, ദീര്*ഘനേരം തുണി അലക്കുക, വെള്ളം കോരുക, ശരീരം വെട്ടിച്ചോ ശ്രദ്ധയില്ലാതെയോ ഭാരം എടുക്കുകയോ ജോലികളില്* ഏര്*പ്പെടുകയോ ചെയ്യുക എന്നിവയും നടുവേദന ഉണ്ടാകാനുള്ള കാരണമാണ്*.
    3. പൊണ്ണത്തടിയും, കുടവയറും നട്ടെല്ലിനു ചുറ്റും പ്രവര്*ത്തിക്കുന്ന പേശികള്*ക്ക്* അമിതഭാരം സൃഷ്*ടിക്കുന്നു. ഇതിന്റെ ഫലമായി പേശികള്*ക്ക്* സങ്കോചം സംഭവിച്ച്* നടുവേദനയ്*ക്കു വഴിവയ്*ക്കാം.
    4. പുകവലിക്കാര്*, മദ്യപാനികള്* എന്നിവരില്* നടുവേദനയുടെ നിരക്ക്* കൂടുതലാണ്*.
    5. ഉത്*കണ്*ഠ, സങ്കടം, മറ്റ്* മാനസിക സമ്മര്*ദ്ദങ്ങള്* എന്നിവ തലച്ചോറില്* നിന്നുള്ള ഹോര്*മോണുകളില്* മാറ്റം വരുത്തുന്നു. ഈ ഹോര്*മോണുകള്* നട്ടെല്ലുകള്*ക്കിടയിലുള്ള ഡിസ്*ക്കുകള്*ക്ക്* വീക്കം ഉണ്ടാക്കുന്നു.
    ചികിത്സ

    ജീവിതശൈലി പരമപ്രധാനം



    1 മാനസികസമ്മര്*ദ്ദങ്ങള്* ഒഴിവാക്കുന്ന ജീവിതരീതി നടുവേദന വരാതിരിക്കാന്* സഹായിക്കും.
    2 യോഗ, വ്യായാമം, ധ്യാനം, സംഗീതം, വ്യക്*തിത്വ വികാസം, വിനോദങ്ങള്* എന്നിവ ഇതിന്* സഹായിക്കും.
    3 പുകവലി, മദ്യപാനം, ദുര്*മ്മേദസ്*, വ്യായാമമില്ലാതെയുള്ള ജീവിതരീതി എന്നിവ ഒഴിവാക്കുക.
    4 ഭക്ഷണത്തിന്റെ അളവ്* കുറയ്*ക്കുക. കൊഴുപ്പും എണ്ണയും ഭക്ഷണത്തില്* നിന്ന്* ഒഴിവാക്കുക.
    5 ഇലക്കറികള്* ധാരാളമായി ഉപയോഗിക്കുക.
    6 നീന്തല്*, നടത്തം, ലഘുവ്യായാമങ്ങള്* എന്നിവ ശരീരത്തിന്റെ പ്രതിരോധശേഷി വര്*ധിപ്പിക്കും.
    7 പ്രായമായവര്* വെയില്* കൊള്ളുന്നതും പാല്* കുടിക്കുന്നതും അസ്*ഥികളുടെ ബലം നിലനിര്*ത്താന്* സഹായിക്കും.
    8 എന്തുകാര്യവും നിവര്*ന്നു നിന്നും, നിവര്*ന്നിരുന്നും ചെയ്യുക.
    9 കമിഴ്*ന്നുകിടന്നുള്ള ഉറക്കം, കിടന്നു ടി. വി. കാണല്*, ശരീരം വെട്ടിച്ച്* കാര്യങ്ങള്* ചെയ്യുന്ന രീതി എന്നിവ ഒഴിവാക്കുക.
    10 ഭാരമെടുക്കുമ്പോള്* മുട്ടുകള്* മടക്കി ഭാരം കാലുകളോടടുപ്പിച്ചേ എടുക്കാവൂ.
    11 എടുക്കാന്* ബുദ്ധിമുട്ടുള്ള ഭാരം എടുക്കരുത്*.
    12 കണ്ണുകള്*ക്ക്* കാഴ്*ച കുറവുണ്ടെങ്കില്* കുനിഞ്ഞിരുന്നു വായിക്കാനുള്ള പ്രവണത ഉണ്ടാകാം. അതിനാല്* അതു പരിഹരിക്കുക.

  8. #8
    Join Date
    Sep 2003
    Location
    india
    Posts
    11,527

    Default തൊണ്ടവേദന ശമിക്കാന്* വീട്ടുവൈദ്യം

    തൊണ്ടവേദന ശമിക്കാന്* വീട്ടുവൈദ്യം



    . ഒരു സ്പൂണ്* ഉപ്പുചേര്*ത്ത് ഒരു ഗാസ് വെള്ളത്തില്* കാല്* ചെറിയ സ്പൂണ്* മഞ്ഞള്*പ്പൊടി ചേര്*ത്തു ചൂടാക്കി ഇളം ചൂടോടെ കവിള്*ക്കൊള്ളുക.

    . ഇഞ്ചിവേര് നന്നായി വൃത്തിയാക്കി അഞ്ച്-പത്തു മിനിറ്റ് ചൂടുവെള്ളത്തിലിട്ട ശേഷം കുടിച്ചാല്* തൊണ്ടവേദന കുറയും.

    . മൂന്ന് അല്ലി വെളുത്തുള്ളി ചായയില്* ചേര്*ത്തോ ചവച്ചരച്ചോ കഴിക്കുക.

    . ഉപ്പുവെള്ളം തുടര്*ച്ചയായി വായില്* കൊണ്ടാല്* ബാക്ടീരിയകള്* നശിച്ച് തൊണ്ടവേദന കുറയുന്നതാണ്.

    . തൊണ്ട ഉണങ്ങാതിരിക്കാനും തൊണ്ടവേദന കുറയാനുമായി ധാരാളം വെള്ളം കുടിക്കുക.

    . ഒരു ഗാസ് വെള്ളത്തില്* ഒരു സ്പൂണ്* തേയില ഇട്ടു തിളപ്പിച്ച് ഒരു സ്പൂണ്* ഉപ്പും ചേര്*ത്തു കവിള്*ക്കൊള്ളുക.

    . ഒരു ഗാസ് തേയിലവെള്ളത്തില്* അരമുറി നാരങ്ങ പിഴിഞ്ഞൊഴിച്ചു ചെറുചൂടോടെ തൊണ്ടയില്* അല്*പനേരം കൊള്ളിച്ചു നിര്*ത്തുക. ദിവസം നാലു തവണയെങ്കിലും ഇങ്ങനെ ചെയ്യണം.

    . ഇരട്ടിമധുരം, ജാതിക്ക ഇവ തുല്യ അളവിലെടുത്ത് അതില്* തേന്* ചേര്*ത്ത് ചാലിച്ചു കഴിക്കുക.

  9. #9
    Join Date
    Sep 2003
    Location
    india
    Posts
    11,527

    Default

    കാന്*സര്* : ചില വസ്തുതകള്*

    എന്താണ് കാന്*സര്*?


    നമ്മുടെ ശരീരം പരശ്ശതം കോശങ്ങള്* കൊണ്ടാണല്ലോ നിര്*മ്മിച്ചിരിക്കുന്നത്. സാധാരണയായി ശാരീരിക ധര്*മങ്ങള്*ക്കനുസൃതമായി ഒരു മാതൃകോശം വളര്*ന്ന് രണ്ടു പുത്രീകോശങ്ങളായി വിഭജിക്കപ്പെടുന്നു. ഈ പ്രക്രിയ അനുസ്യൂതം തുടര്*ന്നുകൊണ്ടേയിരിക്കുന്നു. എന്നാല്* ചിലപ്പോള്* ഈ പ്രക്രിയയുടെ താളം തെറ്റുന്നു. ശരീരത്തിലെ കോശങ്ങള്* അനിയന്ത്രിതമായി വളര്*ന്ന് വിഭജിക്കപ്പെട്ടുണ്ടാകുന്ന പുതിയ കോശങ്ങള്* ഒന്നുചേര്*ന്ന് മുഴകള്* (തടിപ്പോ, വളര്*ച്ചയോ, പാടുകളോ ആകാം) രൂപം കൊള്ളുന്നു. ഇവയെ അപായകരമായ മുഴകള്* (Malignant Tumours) എന്നും, അപായകരമല്ലാത്ത മുഴകള്* (Benign Tumours) എന്നും രണ്ടായി തരം തിരിക്കാം. അപായകരമല്ലാത്ത മുഴകള്* ശസ്ത്രക്രിയ കൊണ്ട് നീക്കം ചെയ്യപ്പെടാവുന്നവയാണ്. സാധാരണയായി ഒരിക്കല്* നീക്കം ചെയ്യപ്പെട്ടാല്* അവ വീണ്ടും പ്രത്യക്ഷപ്പെടാറില്ല. തന്നെയുമല്ല അവ തൊട്ടടുത്തുള്ള കോശങ്ങളെ ബാധിക്കുകയോ ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലേയ്ക്കു പടര്*ന്നുകയറുകയോ ചെയ്യുന്നുമില്ല. എന്നാല്* അപായകരമായ മുഴകള്* കാന്*സര്* ആയി പ്രത്യക്ഷപ്പെടുന്നു. അവ ജീവന് ഭീഷണി ഉയര്*ത്തുകയും ചെയ്യുന്നു. ഈ മുഴകളിലെ കോശങ്ങള്* മറ്റു ശരീരഭാഗങ്ങളിലേയ്ക്കു പടര്*ന്നുപിടിക്കുന്നു. അങ്ങനെ കാന്*സര്* ഉണ്ടായ ഭാഗത്തുനിന്നും ഇവ രക്തസഞ്ചാരപഥത്തിലേയ്*ക്കോ, കോശസമൂഹത്തിലേയ്*ക്കോ കടന്നുചെല്ലുന്നു. തുടര്*ന്ന് മറ്റവയവങ്ങളെ ആക്രമിച്ച് അവയെ നശിപ്പിച്ച് പുതിയ മുഴകള്* ഉണ്ടാക്കുന്നു.


    കാന്*സറിന്റെ സൂചനകള്*



    1. ഉണങ്ങാത്ത വ്രണങ്ങള്* (പ്രത്യേകിച്ച് വായില്*), വായില്* കാണപ്പെടുന്ന വെളുത്ത പാട.
    2. ശരീരത്തില്* കാണപ്പെടുന്ന മുഴകളും തടിപ്പുകളും (പ്രത്യേകിച്ചും സ്ത്രീകളുടെ സ്തനങ്ങളില്*).
    3. അസാധാരണവും ആവര്*ത്തിച്ചുള്ളതുമായ രക്തസ്രാവം; പ്രത്യേകിച്ച് ശാരീരിക ബന്ധത്തിനുശേഷവും, മാസക്കുളി നിലച്ച സ്ത്രീകളിലും.
    4. തുടരെത്തുടരെയുള്ള ദഹനക്കേട്, വയറുകടി ഇല്ലാത്തപ്പോള്* ഉള്ള വേദന, ആഹാരം ഇറക്കാനുള്ള പ്രയാസം.
    5. തുടര്*ച്ചയായുള്ള ശബ്ദമടപ്പും, ചുമയും. (പ്രത്യേകിച്ചും പുകവലിക്കാര്*).
    6. മലമൂത്രവിസര്*ജ്ജനത്തിലുണ്ടാകുന്ന അസാധാരണമായ മാറ്റങ്ങള്* (രക്തം, പഴുപ്പ് മുതലായവ, പലതവണ വിസര്*ജ്ജനത്തിനുള്ള ത്വര; ചിലപ്പോള്* തടസ്സം തോന്നല്* തുടങ്ങിയവ).
    7.മറുക്, കാക്കപ്പുള്ളി, അരിമ്പാറ ഇവയുടെ നിറത്തിലും ആകൃതിയിലും വലിപ്പത്തിലുമുണ്ടാകുന്ന വ്യതിയാനം.
    ഇവയൊന്നും തന്നെ കാന്*സറിന്റെ ലക്ഷണങ്ങള്* ആകണമെന്നില്ല. എന്നാല്* ഈ ലക്ഷണങ്ങളിലേതെങ്കിലും ചികിത്സയ്ക്കു ശേഷം പതിനഞ്ചു ദിവസത്തില്* കൂടുതലായി കാണപ്പെടുന്നുണ്ടെങ്കില്* ഒരു വിദഗ്ധ ഡോക്ടറുടെ അഭിപ്രായം തേടണം.

    കാന്*സര്* തടയാന്* പത്തു മാര്*ഗങ്ങള്*

    1.ആഹാരത്തില്* പഴങ്ങള്*, പച്ചക്കറികള്* എന്നിവയ്ക്കു മുന്*തൂക്കം നല്*കുക.
    2.500 മുതല്* 800 ഗ്രാം വരെ വിവിധയിനം പച്ചക്കറികളും പഴങ്ങളും ദിനംപ്രതി കഴിക്കുക. (പച്ചക്കറികള്* നല്ലവണ്ണം കഴുകി ശുചിയാക്കിവേണം ഉപയോഗിക്കാന്*).
    3.മത്സ്യവും തൊലികളഞ്ഞ കോഴിയിറച്ചിയും ഉപയോഗിക്കാം. കരിഞ്ഞ ഭക്ഷണം പാടേ ഒഴിവാക്കുക.
    4.കൊഴുപ്പുകൂടിയ ഭക്ഷണവും മധുരവും വര്*ജ്ജിക്കുക. മിതമായ തോതില്* സസ്യഎണ്ണ ഉപയോഗിക്കാം. ഭക്ഷണത്തില്* മൈക്രോന്യൂട്രിയന്റ്*സ് എന്ന പോഷകഘടകങ്ങളുടെ അളവ് കൂട്ടുക.
    5.അമിത ഉപ്പ്കലര്*ന്ന ഭക്ഷണം ഒഴിവാക്കുക. ഫംഗസ് ബാധ വരാത്ത രീതിയില്* ഭക്ഷ്യവസ്തുക്കള്* സൂക്ഷിക്കുക.
    6.പതിവായി സ്വയം സ്തനപരിശോധന നടത്തുക; ആവശ്യമെങ്കില്* മാമോഗ്രാം പരിശോധനയ്ക്കു വിധേയമാകണം.
    7.35 വയസ്സു കഴിഞ്ഞ സ്ത്രീകള്* പാപ്*സ്മിയര്* ടെസ്റ്റിനു വിധേയരാകണം.
    8.പുകവലി, മദ്യപാനം ഇവ പൂര്*ണമായും ഒഴിവാക്കുക.
    9.ശരീരഭാരം അമിതമായി കൂട്ടുകയോ, കുറയ്ക്കുകയോ ചെയ്യരുത്.
    10.പതിവായി വ്യായാമം ചെയ്യുക.

    ഭക്ഷണരീതിയും കാന്*സറും

    ഇന്ത്യയില്* പത്തുമുതല്* പതിനഞ്ചു ശതമാനം വരെയുള്ള കാന്*സറുകള്*ക്കു കാരണം ഭക്ഷണരീതിയാണ്. പാശ്ചാത്യനാടുകളില്* ഇത് 33% വരെയാണ്. പൂരിത കൊഴുപ്പുകളും എരിവും മധുരവും ഉള്ള ഭക്ഷണവും അമിതമായ ഉപ്പിന്റെ ഉപയോഗവും കാന്*സറിന് കാരണമായേക്കാം. കൊഴുപ്പു കൂടിയ ഭക്ഷണം സ്തനങ്ങളില്* മുഴകളുണ്ടാകാനുള്ള സാധ്യത കൂട്ടുമ്പോള്* പേരയ്ക്ക, മുന്തിരിങ്ങ, തക്കാളി,തണ്ണിമത്തന്* ഇവയുടെ ഉപയോഗം അര്*ബുദ സാധ്യത ആറിലൊന്നായി കുറയ്ക്കുന്നു എന്നതാണ് നിഗമനം. ഭക്ഷണത്തിലെ നിരോക്*സീകാരികള്* (antioxidants) അര്*ബുദസാധ്യത കുറയ്ക്കുന്നു എന്നതാണ് അംഗീകരിക്കപ്പെട്ടിരിക്കുന്ന വസ്തുത.

  10. #10
    Join Date
    Sep 2003
    Location
    india
    Posts
    11,527

    Default

    ഹൃദയത്തിന്റെ താളംതെറ്റിക്കുന്ന കൊളസ്*ട്രോൾ

    ടോട്ടൽ കൊളസ്*ട്രോൾ

    രക്തത്തിലെ മൊത്തത്തിലുള്ള കൊളസ്*ട്രോളാണിത്. ഇതിന്റെ അളവ് സാധാരണ വ്യക്തികളിൽ 200 മില്ലീഗ്രാമിൽ താഴെ വരുന്നതാണ് നല്ലത്. ഹൃദ്രോഗബാധിതരായ വ്യക്തികളിലും പ്രമേഹം, രക്താതിസമ്മർദ്ദം, പുകവലി, പാരമ്പര്യമായി ഹാർട്ട് അറ്റാക്കിന് സാധ്യതയുള്ളവർ എന്നിവരിൽ ഇതിന്റെ അളവ് 160 മില്ലീഗ്രാമിന് താഴെ നിർത്തണം.

    കൊളസ്*ട്രോളിന്റെ രണ്ട് പ്രധാന ഘടകങ്ങൾ കൊഴുപ്പും പ്രോട്ടീനുമാണ്. ഈ തന്മാത്രകളുടെ സാന്ദ്രത അനുസരിച്ച് കൊളസ്*ട്രോളിനെ പ്രധാനമായി രണ്ടായി തിരിക്കാം. 1. സാന്ദ്രത കുറഞ്ഞ ലിപ്പോപ്രോട്ടീൻ കൊളസ്*ട്രോളും( എൽ.ഡി.എൽ കൊളസ്*ട്രോൾ). 2. സാന്ദ്രത കൂടിയ ലിപ്പോ പ്രോട്ടീൻ കൊളസ്*ട്രോളും (എച്ച്.ഡി.എൽ കൊളസ്*ട്രോൾ).

    എൽ.ഡി.എൽ കൊളസ്*ട്രോൾ


    ഈകൊളസ്*ട്രോൾ ഘടകമാണ് ഹൃദയധമനികളിൽ അടിഞ്ഞുകൂടി തടസ്സം സൃഷ്ടിച്ച് ഹൃദ്രോഗബാധയുണ്ടാക്കുന്ന യഥാർത്ഥ കൊലയാളി. അതിനാൽ ഇതിനെ ചീത്ത കൊളസ്*ട്രോൾ എന്നാണ് വിളിക്കുന്നത്.

    പ്രമേഹം, രക്താതിസമ്മർദ്ദം, പുകവലി, പാരമ്പര്യമായി ഹൃദ്രോഗബാധയുണ്ടാകാനുള്ള സാധ്യത എന്നിവ ഉള്ളവരിൽ ചീത്ത കൊളസ്*ട്രോൾ ഹൃദയരക്തധമനികളിൽ തടസ്സങ്ങൾ ഉണ്ടാക്കാനുള്ള സാധ്യത നാലഞ്ചിരട്ടി കൂടുതലാണ്. ഇതിന്റെ അളവ് സാധാരണ വ്യക്തികളിൽ 130 മില്ലീഗ്രാമിന് താഴെ ആയിരിക്കുന്നതാണ് അഭികാമ്യം. അതേ സമയം ഹൃദ്രോഗബാധിതരിൽ 100 മില്ലീഗ്രാമിന് താഴെ നിർത്തണം.

    എച്ച്.ഡി.എൽ കൊളസ്*ട്രോൾ


    ഹൃദയധമനികളിൽ ബ്*ളോക്കുകൾ ഉണ്ടാകാതെ സംരക്ഷിക്കുന്ന കൊളസ്*ട്രോളാണ് എച്ച്.ഡി.എൽ കൊളസ്*ട്രോൾ. കൂടാതെ ഹൃദയധമനികളിൽ അടിഞ്ഞുകൂടിയ ചീത്ത കൊളസ്*ട്രോളിനെ അലിയിച്ചുകളയാനുള്ള കഴിവുമുണ്ട്. അതിനാൽ സാന്ദ്രത കൂടിയ എച്ച്.ഡി.എൽ കൊളസ്*ട്രോളിനെ നല്ല കൊളസ്*ട്രോൾ എന്നാണ് വിളിക്കുന്നത്. ഇതിന്റെ അളവ് 100 മില്ലീലിറ്റർ രക്തത്തിൽ 60 മില്ലീഗ്രാമിന് മുകളിലായിരിക്കുന്നതാണ് അഭികാമ്യം. രക്തത്തിലെ കുറഞ്ഞ എച്ച്.ഡി.എൽ കൊളസ്*ട്രോൾ (40 ഗ്രാമിന് താഴെ) ഹൃദ്രോഗസാധ്യത കൂട്ടുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.

    സ്ത്രീ ഹോർമോണായ ഈസ്ട്രജൻ ഈ നല്ല കൊളസ്*ട്രോളിന്റെ അളവ് വർധിപ്പിക്കും. ആർത്തവവിരാമത്തിന് മുമ്പുള്ള സ്ത്രീകളിൽ ഹൃദ്രോഗബാധ വിരളമാകാനുളള പ്രധാന കാരണം ഇതാണ്. ചിട്ടയായ വ്യായാമം, മിതമായ മദ്യത്തിന്റെ ഉപയോഗം (പ്രത്യേകിച്ചും ചുവന്ന വൈൻ)നല്ല കൊളസ്*ട്രോളായ എച്ച്.ഡി.എല്ലിന്റെ രക്തത്തിലെ അളവ് വർദ്ധിപ്പിക്കും.

    ട്രൈഗ്ലിസറൈഡുകൾ


    ഫാറ്റി ആസിഡുകൾ, ഫോസ്*ഫോലിപ്പിഡുകൾ, ട്രൈഗ്ലിസറൈഡുകൾ, കൊളസ്*ട്രോൾ എന്നിങ്ങനെ ശരീരത്തിലെ കൊഴുപ്പുകളെ നാലായി തരംതിരിക്കാം.

    ഇവയിൽ ഹൃദയാഘാതം, മസ്തിഷ്*കാഘാതം തുടങ്ങിയ മാരക രോഗങ്ങളിലേയ്ക്ക് നയിക്കുന്ന പ്രധാന വില്ലൻ കൊളസ്*ട്രോൾ ആണെങ്കിലും വർദ്ധിച്ച തോതിലുള്ള ട്രൈഗ്ലിസറൈഡും ഹൃദ്രോഗത്തിനും പക്ഷാഘാതത്തിനും ഇടയാക്കുന്നുവെന്നാണ് പുതിയ പഠനങ്ങൾ തെളിയിച്ചിരിക്കുന്നത്. ഇതിന്റെ അളവ് സാധാരണ വ്യക്തിയിൽ 200 മില്ലീഗ്രാമിന് താഴെയായിരിക്കണം. എന്നാൽ ഹൃദ്രോഗബാധിതരിൽ 150 മില്ലീഗ്രാമിന് താഴെ നിർത്തണം.

Page 1 of 2 12 LastLast

Tags for this Thread

Bookmarks

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •